---
title: "റെയ്ഡ് ചെയ്തു പിടിച്ച പൊലീസുകാർ തന്നെ വീഡിയോ ലീക്ക് ചെയ്തു, താരത്തിന്  യഥാർത്ഥത്തിൽ സംഭവിച്ചത് ഇത് ?"
english_title: "The video was leaked by the police who raided it, what actually happened to the actor?"
publisher: "moviemax.in"
canonical_url: "https://moviemax.in/news/79654/the-video-was-leaked-by-the-police-who-raided-it-what-actually-happened-to-the-actor"
published_at: "2022-11-11T10:17:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/636dd43c42ffc_reshma.jpg"
keywords: []
---

# റെയ്ഡ് ചെയ്തു പിടിച്ച പൊലീസുകാർ തന്നെ വീഡിയോ ലീക്ക് ചെയ്തു, താരത്തിന്  യഥാർത്ഥത്തിൽ സംഭവിച്ചത് ഇത് ?

> **Lead Summary:** ഒരുകാലത്ത് മലയാളം സിനിമ ഇൻഡസ്ട്രിയെ പിടിച്ചുനിർത്തിയത് ബി ഗ്രേഡ് സിനിമകൾ ആയിരുന്നു. ഷക്കീലയും മറിയയും രേഷ്മയും എല്ലാം സൂപ്പർതാരങ്ങൾ ആയിരുന്നു. ഇവരുടെ സിനിമകൾ എല്ലാം തന്നെ സൂപ്പർ ഹിറ്റ് ആയിരുന്നു. ഇന്നും മലയാളികളുടെ മനസ്സിൽ ഇവർ മായാതെ നിൽക്കുന്നുണ്ട്. 

## Article Content

ഒരുകാലത്ത് മലയാളം സിനിമ ഇൻഡസ്ട്രിയെ പിടിച്ചുനിർത്തിയത് ബി ഗ്രേഡ് സിനിമകൾ ആയിരുന്നു. ഷക്കീലയും മറിയയും രേഷ്മയും എല്ലാം സൂപ്പർതാരങ്ങൾ ആയിരുന്നു. ഇവരുടെ സിനിമകൾ എല്ലാം തന്നെ സൂപ്പർ ഹിറ്റ് ആയിരുന്നു. ഇന്നും മലയാളികളുടെ മനസ്സിൽ ഇവർ മായാതെ നിൽക്കുന്നുണ്ട്. 

കൂട്ടത്തിൽ ഏറ്റവും കൂടുതൽ ആരാധകർ ഉണ്ടായിരുന്ന നടിമാരിൽ ഒരാൾ ആയിരുന്നു രേഷ്മ. മൈസൂർ സ്വദേശി ആയിരുന്നു യഥാർത്ഥത്തിൽ ഇവർ. ഒരു കന്നട സിനിമയിലൂടെ ആയിരുന്നു ഇവർ അരങ്ങേറുന്നത്.  പിന്നീട് സിനിമയ്ക്ക് വേണ്ടി ഇവർ രേഷ്മ എന്ന പേര് സ്വീകരിക്കുകയായിരുന്നു. സിനിമയിൽ അഭിനയിക്കണം എന്ന് ആഗ്രഹവുമായി ആണ് ഇവർ സിനിമ മേഖലയിൽ എത്തിയത്. ഒരുപാട് ചതിക്കുഴികൾ ഇവർക്ക് നേരിടേണ്ടി വന്നു. അങ്ങനെയാണ് പിന്നീട് ഇവർ ബി ഗ്രേഡ് സിനിമയിൽ എത്തിയത്.

2000 വർഷത്തിലാണ് താരം മലയാളത്തിൽ അരങ്ങേറുന്നത്. മയൂരം എന്ന തമിഴ് സിനിമയുടെ ഡബ്ബിങ് പതിപ്പിലൂടെ ആണ് താരം മലയാളികളുടെ ഇഷ്ടം പിടിച്ചു പറ്റുന്നത്. പിന്നീട് കൗമാരം എന്ന സിനിമയിൽ താരം മലയാളത്തിൽ അഭിനയിച്ചു. 

പിന്നീട് 2007 വർഷത്തിലാണ് നടിയെ കുറിച്ച് വാർത്തകൾ വരുന്നത്. രേഷ്മയെയും നടിമാരായ രമ്യ, സിമ്രാൻ എന്നിവരെയും പൊലീസ് പിടികൂടുകയായിരുന്നു. അനാശാസ്യം ആയിരുന്നു കേസ്. നിരവധി ആളുകൾ ആയിരുന്നു നടിയെ കാണുവാൻ വേണ്ടി പൊലീസ് സ്റ്റേഷനു മുന്നിൽ തടിച്ചു കൂടിയത്.

വളരെ മോശമായിട്ടായിരുന്നു പൊലീസ് നടിയോട് പെരുമാറിയത്. പൊലീസ് നടിയെ മർദ്ദിച്ചു എന്നും നട്ടെല്ലിന് പരിക്കേറ്റു എന്നും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. സ്ത്രീകളെ ചോദ്യം ചെയ്യുമ്പോൾ വനിതാ പോലീസ് അടുത്തുണ്ടാകണം എന്ന് നിയമം ഉണ്ട്. എന്നാൽ അതൊന്നും പാലിക്കപ്പെട്ടില്ല എന്നാണ് അറിയാൻ സാധിക്കുന്നത്.

ചില ഉദ്യോഗസ്ഥർ ഇവരുടെ ഫോൺ പിടിച്ചു വാങ്ങുകയും അതിൽ ചോദ്യം ചെയ്യൽ റെക്കോർഡ് ചെയ്യുകയും ചെയ്തു. പിന്നീട് ഈ വീഡിയോ പുറത്ത് വിടുന്നതും പോലീസ് തന്നെയാണ് എന്നാണ് ആരോപണം. ആ വീഡിയോ പിന്നീട് സമൂഹം മാധ്യമങ്ങളിൽ തരംഗമായി ഓടി.

ഒരു വർഷം ഇവർ ജയിലിൽ ആയിരുന്നു. അതിനുശേഷം ഇവരെക്കുറിച്ച് വിവരങ്ങൾ ഒന്നും ലഭിച്ചില്ല. കുടുംബം ഇവരെ ഉപേക്ഷിച്ചു. ഇവർ മരണപ്പെട്ടു എന്ന് 2015 വർഷത്തിൽ റിപ്പോർട്ടുകൾ വന്നിരുന്നു. അതേസമയം ഇവർ മരിച്ചിട്ടില്ല എന്നും മൈസൂരിൽ കുടുംബമായി ജീവിക്കുകയാണ് എന്നുമായിരുന്നു അടുത്തിടെ ഷക്കീല വെളിപ്പെടുത്തിയത്. ഇവരുമായി നല്ല സൗഹൃദമുണ്ട് എന്നും നടി പറഞ്ഞു.

### Related Links & Sources
- [Original Story Source](https://moviemax.in/news/79654/the-video-was-leaked-by-the-police-who-raided-it-what-actually-happened-to-the-actor)