കൊച്ചു മക്കള്‍ക്ക് വേണ്ടി കാര്‍ട്ടൂണ്‍ സിനിമ കാണുന്ന മുത്തശ്ശി; വൈറലായി വീഡിയോ

കൊച്ചു മക്കള്‍ക്ക് വേണ്ടി കാര്‍ട്ടൂണ്‍ സിനിമ കാണുന്ന മുത്തശ്ശി; വൈറലായി വീഡിയോ
2022-11-10T19:53:00 | By Susmitha Surendran

കുട്ടികള്‍ക്ക് പലപ്പോഴും അവരുടെ മാതാപിതാക്കളേക്കാള്‍ അടുപ്പവും ഇഷ്ടവും മുത്തശ്ശിമാരോടും മുത്തച്ഛന്‍മാരോടും ആയിരിക്കും. മുത്തശ്ശിയും മുത്തച്ഛനും പറഞ്ഞുതരുന്ന കഥകള്‍ കേട്ടായിരിക്കും പല കുട്ടികളും വളരുന്നതും. മുത്തശ്ശിയും മുത്തച്ഛനും ആയിരിക്കും പലരുടെയും ആദ്യ സുഹൃത്തുക്കള്‍.

പേരക്കുട്ടികളുമായുള്ള ഒരു മുത്തശ്ശിയുടെ വൈകാരിക ബന്ധം വ്യക്തമാക്കുന്ന വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. കൊച്ചു മക്കള്‍ക്ക് വേണ്ടി മാര്‍വല്‍ സീരിസ് കാണുന്ന ഒരു മുത്തശ്ശിയുടെ വീഡിയോ ആണ് ഇപ്പോള്‍ സൈബര്‍ ലോകത്ത് വൈറലാകുന്നത്.

കൊച്ചു മക്കളോട് ഇവയെ പറ്റി സംസാരിക്കാനാണ് മുത്തശ്ശി സിനിമ കാണുന്നത്. സിനിമ കാണുന്നതോടൊപ്പം ഇതിലെ ഓരോ കഥാപാത്രങ്ങളെ കുറിച്ചും വ്യക്തമായി പഠിക്കുകയാണ് ഈ മുത്തശ്ശി. ഒരു സോഫയില്‍ കയ്യില്‍ ഒരു നോട്ടുബുക്കുമായി ടിവിയിലേയ്ക്ക് നോക്കിയിരിക്കുന്ന മുത്തശ്ശിയില്‍ നിന്നാണ് വീഡിയോ ആരംഭിക്കുന്നത്.


സിനിമ കാണുന്നതോടൊപ്പം സിനിമയിലെ കഥാപാത്രങ്ങളെ കുറിച്ച് നോട്ട് ബുക്കില്‍ എഴുതുന്നുമുണ്ട് മുത്തശ്ശി. തന്‍റെ കൊച്ചു മക്കള്‍ക്ക് പറഞ്ഞുകൊടുക്കാനാണ് മുത്തശ്ശി ഇങ്ങനെ എഴുതിവയ്ക്കുന്നത്. ലാഡ്ബൈബിള്‍ എന്ന ഇന്‍സ്റ്റഗ്രാം പേജില്‍ പങ്കുവച്ച വീഡിയോ നിമിഷ നേരം കൊണ്ട് വൈറലാവുകയായിരുന്നു.

'നമ്മുക്ക് വേണ്ടിയാണ് അവര്‍ ഇതെല്ലാം ചെയ്യുന്നത്. അവരെ നമ്മള്‍ സംരക്ഷിക്കണം'- എന്ന കുറിപ്പോടെയാണ് വീഡിയോ പ്രചരിക്കുന്നത്. നാല് മില്യണ്‍ തവണയാണ് വീഡിയോ ആളുകള്‍ കണ്ടത്. വീഡിയോ വൈറലായതോടെ നിരവധി പേര്‍ മുത്തശ്ശിയെ പ്രശംസിച്ചുകൊണ്ട് കമന്‍റുകളുമായി രംഗത്തെത്തി.

Content Highlight: Grandma watching cartoons for little kids; The video went viral

Next TV

Related Stories
ഷക്കീറയുടെ പാട്ടിനും മുകളിൽ ലാലേട്ടൻ മാസ്സ്!; ലോകകപ്പിനിടെ സോഷ്യൽ മീഡിയയിൽ വൈറലായി മോഹൻലാലിന്റെ ഫുട്ബോൾ ഗാനം!

Jun 11, 2026 05:28 PM

ഷക്കീറയുടെ പാട്ടിനും മുകളിൽ ലാലേട്ടൻ മാസ്സ്!; ലോകകപ്പിനിടെ സോഷ്യൽ മീഡിയയിൽ വൈറലായി മോഹൻലാലിന്റെ ഫുട്ബോൾ ഗാനം!

ഷക്കീറയുടെ പാട്ടിനും മുകളിൽ ലാലേട്ടൻ മാസ്സ്!; ലോകകപ്പിനിടെ സോഷ്യൽ മീഡിയയിൽ വൈറലായി മോഹൻലാലിന്റെ ഫുട്ബോൾ...

Read More >>
ഓട്ടോക്കൂലി നൽകിയപ്പോൾ പറ്റിയ ഒരു 'അബദ്ധം'; അക്കൗണ്ടിലെത്തിയ 15,000 രൂപ ഒരു മടിയുമില്ലാതെ തിരികെ നൽകി ഡ്രൈവർ; കയ്യടിച്ച് സോഷ്യൽ മീഡിയ

Jun 6, 2026 01:29 PM

ഓട്ടോക്കൂലി നൽകിയപ്പോൾ പറ്റിയ ഒരു 'അബദ്ധം'; അക്കൗണ്ടിലെത്തിയ 15,000 രൂപ ഒരു മടിയുമില്ലാതെ തിരികെ നൽകി ഡ്രൈവർ; കയ്യടിച്ച് സോഷ്യൽ മീഡിയ

ഓട്ടോ യാത്രയ്ക്ക് ശേഷം അബദ്ധത്തിൽ അക്കൗണ്ടിലേക്ക് 15,000 രൂപ ഒരു മടിയുമില്ലാതെ തിരികെ നൽകി...

Read More >>
Top Stories










News Roundup