---
title: "'അങ്കിളേ ഒരു ഫോട്ടോ'; ആശുപത്രിയിൽ നിന്നെത്തിയ കുട്ടി ആരാധകനെ ചേർത്തുനിർത്തി സുരേഷ് ​ഗോപി"
english_title: "'Uncle A Photo'; Suresh Gopi holding the child fan who came from the hospital"
publisher: "moviemax.in"
canonical_url: "https://moviemax.in/news/79415/uncle-a-photo-suresh-gopi-holding-the-child-fan-who-came-from-the-hospital"
published_at: "2022-11-09T19:50:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/636bb75ca5063_syreshgopi.jpg"
keywords: []
---

# 'അങ്കിളേ ഒരു ഫോട്ടോ'; ആശുപത്രിയിൽ നിന്നെത്തിയ കുട്ടി ആരാധകനെ ചേർത്തുനിർത്തി സുരേഷ് ​ഗോപി

> **Lead Summary:** മലയാളികളുടെ പ്രിയ താരമാണ് സുരേഷ് ​ഗോപി. അഭിനേതാവിന് പുറമെ താനൊരു മികച്ച രാഷ്ട്രീയക്കാരനും പാട്ടുകാരനുമാണെന്ന് സുരേഷ് ​ഗോപി ഇതിനോടകം തെളിയിച്ചു കഴിഞ്ഞു.

## Article Content

മലയാളികളുടെ പ്രിയ താരമാണ് സുരേഷ് ​ഗോപി. അഭിനേതാവിന് പുറമെ താനൊരു മികച്ച രാഷ്ട്രീയക്കാരനും പാട്ടുകാരനുമാണെന്ന് സുരേഷ് ​ഗോപി ഇതിനോടകം തെളിയിച്ചു കഴിഞ്ഞു.

നിസ്സഹായരുടെ മുന്നിൽ സഹായ ഹസ്തവുമായി സുരേഷ് ​ഗോപി എത്തിയ വാർത്തകൾ പലപ്പോഴും പുറത്തുവന്നിട്ടുണ്ട്. നിലവിൽ തന്റെ രണ്ടാമത്തെ മകനൊപ്പമുള്ള ചിത്രത്തിന്റെ ഷൂട്ടിം​ഗ് തിരക്കുകളിലാണ് സുരേഷ് ​ഗോപി.

**

ഈ അവസരത്തിൽ ഫോട്ടോ എടുക്കാനായി സുരേഷ് ​ഗോപിയുടെ അടുത്തെത്തിയ കുട്ടി ആരാധകന്റെ വീഡിയോയാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. ലൊക്കേഷനിൽ സുരേഷ് ​​ഗോപിക്കൊപ്പം ഫോട്ടോ എടുക്കാനുള്ള തിരക്കിലായിരുന്നു ആരാധകർ. ഇതിനിടയിലാണ് കയ്യിൽ കെട്ടുമായി ആശുപത്രിയിൽ നിന്നും താരത്തെ കാണാനെത്തിയ കുട്ടി എത്തിയത്.

[https://www.facebook.com/JangoSpace/videos/925333018440852/?t=184**](https://www.facebook.com/JangoSpace/videos/925333018440852/?t=184)

ഈ കുട്ടിയുടെ സഹോദരി 'അങ്കിളേ ഒരു ഫോട്ടോ എടുക്കണം' എന്ന് പറഞ്ഞ് സുരേഷ് ​ഗോപിയെ വിളിക്കുക ആയിരുന്നു. നടനെ കാണാനായി ആശുപത്രിയിൽ നിന്നും ഓടി വന്നതാണ് കുഞ്ഞെന്ന് ഒപ്പമുള്ളവർ സുരേഷ് ​ഗോപിയോട് പറയുകയും ചെയ്യുന്നുണ്ട്. ശേഷം കുട്ടി ആരാധകനെ ചേർത്തു നിർത്തി ഫോട്ടോ എടുത്ത ശേഷമാണ് നടൻ മടങ്ങിയത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/79415/uncle-a-photo-suresh-gopi-holding-the-child-fan-who-came-from-the-hospital)