---
title: " ബിഗ് ബോസില്‍ പോയത് ദോഷം ചെയ്‌തു;  മഞ്ജു പത്രോസ് പറയുന്നു "
english_title: "Actress Manju opens up about the hardships she faced due to the Bigg Boss show."
publisher: "moviemax.in"
canonical_url: "https://moviemax.in/news/79323/actress-manju-opens-up-about-the-hardships-she-faced-due-to-the-bigg-boss-show"
published_at: "2022-11-09T11:21:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/636b4085c1f06_manju_pathros.jpg"
keywords: []
---

#  ബിഗ് ബോസില്‍ പോയത് ദോഷം ചെയ്‌തു;  മഞ്ജു പത്രോസ് പറയുന്നു 

> **Lead Summary:** മലയാളികൾക്ക് സുപരിചിതയായ നടിയാണ് മഞ്ജു പത്രോസ് . ഇപ്പോഴിതാ താരത്തിന്റെ വാക്കുകളാണ് ശ്രദ്ധനേടുന്നത് . ബിഗ് ബോസ് ഷോ മൂലം തനിക്ക് നേരിടേണ്ടി വന്ന പ്രയാസങ്ങളെക്കുറിച്ച് മനസ്സുതുറന്ന് നടി മഞ്ജു. ഫ്ളവേഴ്‌സ് ഒരു കോടി എന്ന പരിപാടിയില്‍ മത്സരിക്കാന്‍ എത്തിയപ്പോഴാണ് താരം ഇതിനെപ്പറ്റി പറഞ്ഞത്.

## Article Content

മലയാളികൾക്ക് സുപരിചിതയായ നടിയാണ് മഞ്ജു പത്രോസ് . ഇപ്പോഴിതാ താരത്തിന്റെ വാക്കുകളാണ് ശ്രദ്ധനേടുന്നത് . ബിഗ് ബോസ് ഷോ മൂലം തനിക്ക് നേരിടേണ്ടി വന്ന പ്രയാസങ്ങളെക്കുറിച്ച് മനസ്സുതുറന്ന് നടി മഞ്ജു. ഫ്ളവേഴ്‌സ് ഒരു കോടി എന്ന പരിപാടിയില്‍ മത്സരിക്കാന്‍ എത്തിയപ്പോഴാണ് താരം ഇതിനെപ്പറ്റി പറഞ്ഞത്.

‘ബിഗ് ബോസില്‍ പോയത് തന്റെ ജീവിതത്തില്‍ വലിയ ദോഷങ്ങളുണ്ടാക്കി. അവസരം കിട്ടിയപ്പോള്‍ വളരെ താല്‍പര്യത്തോടെയും സന്തോഷത്തോടെയുമാണ് അതിലേക്ക് പോയത്. കടം കൊണ്ട് പൊറുതി മുട്ടി നില്‍ക്കുന്ന സാഹചര്യത്തിലാണ് ബിഗ്ബോസില്‍ തനിക്ക് അവസരം ലഭിക്കുന്നത്.

49 ദിവസം അവിടെ നിന്നു. കരിയറില്‍ അത് ദോഷം ചെയ്തു. അതുവരെ മാസത്തില്‍ രണ്ട് സിനിമകള്‍ ചെയ്തിരുന്നതാണ്. ഫുക്രുവിനെ കെട്ടിപ്പിടിച്ചതും ഉമ്മവെച്ചതും വളരെ മോശമായി പ്രചരിച്ചു. എന്നെ സംബന്ധിച്ച് അത് തെറ്റായിരുന്നില്ല. ബിഗ് ബോസില്‍ നിന്നും ഇറങ്ങിയ ശേഷം മകനെയാണ് താന്‍ ആദ്യം വിളിച്ചത്.

അവന്‍ പറഞ്ഞത് അമ്മ യൂട്യൂബ് നോക്കാനൊന്നും നില്‍ക്കേണ്ട എന്നായിരുന്നു. അതിന്റെ കാരണം ഞാന്‍ ഫോണില്‍ നോക്കിയപ്പോഴാണ് മനസിലായത്.ഞാന്‍ ഫുക്രുവിന്റെ മടിയില്‍ പല ആംഗിളില്‍ കിടക്കുന്നതും ഉമ്മ കൊടുക്കുന്നതുമായ ദൃശ്യങ്ങള്‍ വളരെ മോശമായിട്ടാണ് യൂ ട്യൂബില്‍ കണ്ടത്.

ഇതൊക്കെ കണ്ടിട്ട് ഭര്‍ത്താവ് സുനിച്ചന്‍ എന്നോട് ഒന്നും പറഞ്ഞില്ല. വിവാഹ മോചനത്തിന്റെ വക്കിലാണെന്ന വാര്‍ത്തകള്‍ വറെ താന്‍ കണ്ടിരുന്നു. ഇതുവരെ അങ്ങനെയൊന്ന് സംഭവിച്ചിട്ടില്ല. പക്ഷേ കൂട്ടുകാരിയായ സിമിയോട് ‘അവള്‍ അവിടെ പോയി എന്തൊക്കെയാണ് ഈ കാണിക്കുന്നതെന്നാണ്’, പുള്ളി ചോദിച്ചത്. ഭര്‍ത്താവ് എന്ന നിലയില്‍ അദ്ദേഹത്തിനും ഇതൊക്കെ ഒരുപാട് വിഷമമായി.

### Related Links & Sources
- [Original Story Source](https://moviemax.in/news/79323/actress-manju-opens-up-about-the-hardships-she-faced-due-to-the-bigg-boss-show)