---
title: "കറണ്ട് ബില്‍ അടയ്ക്കാന്‍ പോലും പൈസ ഉണ്ടാവില്ല; മഞ്ജു പത്രോസ് പറയുന്നു "
english_title: "There is no money even to pay the current bill; Manju Patros says"
publisher: "moviemax.in"
canonical_url: "https://moviemax.in/news/79242/there-is-no-money-even-to-pay-the-current-bill-manju-patros-says"
published_at: "2022-11-08T19:56:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/636a68442e8fb_manju_pathros.jpg"
keywords: []
---

# കറണ്ട് ബില്‍ അടയ്ക്കാന്‍ പോലും പൈസ ഉണ്ടാവില്ല; മഞ്ജു പത്രോസ് പറയുന്നു 

> **Lead Summary:** ജീവിതത്തില്‍ സാമ്പത്തികമായി വളരെ മോശം അവസ്ഥ നേരിട്ടിട്ടുണ്ടെന്ന് നടി മഞ്ജു പത്രോസ് .അന്നൊക്കെ തനിക്ക് എങ്ങനെയെങ്കിലും കടബാദ്ധ്യതകള്‍ തീര്‍ന്ന് കിട്ടിയാല്‍ മതിയെന്നായിരുന്നു അപ്പോഴുള്ള ആഗ്രഹം.

## Article Content

ജീവിതത്തില്‍ സാമ്പത്തികമായി വളരെ മോശം അവസ്ഥ നേരിട്ടിട്ടുണ്ടെന്ന് നടി മഞ്ജു പത്രോസ് .അന്നൊക്കെ തനിക്ക് എങ്ങനെയെങ്കിലും കടബാദ്ധ്യതകള്‍ തീര്‍ന്ന് കിട്ടിയാല്‍ മതിയെന്നായിരുന്നു അപ്പോഴുള്ള ആഗ്രഹം.

അന്ന് രാത്രി കാലങ്ങളിലൊന്നും ഉറക്കം പോലും ഉണ്ടാവില്ല. ആ ഇടയക്കാണ് ഒരു പത്ര പരസ്യത്തില്‍ കിഡ്‌നി ആവശ്യമുണ്ട് എന്ന പരസ്യം കണ്ടത്. രണ്ട് കിഡ്‌നിയുണ്ടല്ലോ സുനിച്ചാ, ഒന്ന് വിറ്റാലും സ്വസ്തമായി ജീവിക്കാമല്ലോ എന്ന് ഞാന്‍ പറഞ്ഞു.

അത്രയധികം മോശമായിരുന്നു അവസ്ഥ. കറണ്ട് ബില്‍ അടയ്ക്കാന്‍ പോലും പൈസ ഉണ്ടാവില്ല. അവസാനം അവര് വന്ന് ഫ്യൂസ് ഊരി കൊണ്ട് പോയാല്‍ എവിടെ നിന്ന് എങ്കിലും കടം വാങ്ങി പോയി അടയ്ക്കും.

മോന് അന്ന് മൂന്ന് വയസ്സ് ആണ് പ്രായം. വീട്ടില്‍ അവിടെയും ഇവിടെയും എല്ലാം പരതി കിട്ടിയ 23 രൂപ കൊണ്ട് ഒരാഴ്ചയോളം കഴിച്ചു കൂട്ടിയിട്ടുണ്ട്. വീട്ടില്‍ നിന്ന് പുറത്തിറങ്ങിയാല്‍ എന്തെങ്കിലും ചെലവ് വരുമോ എന്ന് ആലോചിച്ച് പുറത്തേക്ക് പോയില്ല.

എട്ട് ലക്ഷം രൂപയോളം വരുന്ന കടം വീട്ടാനാണ് താന്‍ ബിഗ്ഗ് ബോസിലേക്ക് പോയതെന്നും നടി പറഞ്ഞു. സീരിയലില്‍ നിന്ന് കിട്ടുന്ന പ്രതിഫലം ഒന്നിനും തികയില്ലായിരുന്നു. ബിഗ്ഗ് ബോസില്‍ പോയാല്‍ ഒരാഴ്ച കൊണ്ട് മടങ്ങാം എന്നാണ് കരുതിയത്.

പക്ഷെ 49 ദിവസം അവിടെ കഴിഞ്ഞു. ബിഗ്ഗ് ബോസ് ഷോ കാരണം സാമ്പത്തികമായി തനിക്ക് പിടിച്ചു നില്‍ക്കാന്‍ സാധിച്ചു. ഷോയ്ക്ക് ശേഷം പക്ഷെ സിനിമകളില്‍ അവസരം കുറഞ്ഞു എന്നും മഞ്ജു പത്രോസ് പറയുന്നു

### Related Links & Sources
- [Original Story Source](https://moviemax.in/news/79242/there-is-no-money-even-to-pay-the-current-bill-manju-patros-says)