---
title: "പാവപ്പെട്ട 11 യുവതികളുടെ വിവാഹം നടത്തി വിശാൽ"
english_title: "Vishal arranged the marriage of 11 poor young women"
publisher: "moviemax.in"
canonical_url: "https://moviemax.in/news/79233/vishal-arranged-the-marriage-of-11-poor-young-women"
published_at: "2022-11-08T19:18:00+05:30"
category: "Kollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/636a5e48b870f_vishal.jpg"
keywords: []
---

# പാവപ്പെട്ട 11 യുവതികളുടെ വിവാഹം നടത്തി വിശാൽ

> **Lead Summary:** പാവപ്പെട്ട യുവതികളുടെ വിവാഹം നടത്തി നടൻ വിശാൽ. പതിനൊന്ന് യുവതികളുടെ വിവാഹമാണ് കഴിഞ്ഞ ദിവസം നടന്നത്. വിവാഹത്തിൻ്റെ മുഴുവൻ ചെലവിന് പുറമെ ദമ്പതിമാർക്ക് കൈ നിറയെ സമ്മാനവും വിശാല്‍ നൽകി.

## Article Content

പാവപ്പെട്ട യുവതികളുടെ വിവാഹം നടത്തി നടൻ വിശാൽ. പതിനൊന്ന് യുവതികളുടെ വിവാഹമാണ് കഴിഞ്ഞ ദിവസം നടന്നത്. വിവാഹത്തിൻ്റെ മുഴുവൻ ചെലവിന് പുറമെ ദമ്പതിമാർക്ക് കൈ നിറയെ സമ്മാനവും വിശാല്‍ നൽകി.

മുന്നിൽ നിന്ന് താലിയെടുത്ത് നൽകിയതും വിശാൽ തന്നെയായിരുന്നു. തമിഴ് നാട്ടിലെ തിരുവള്ളൂരിലെ ഒരു സ്കൂളിൽ വച്ചായിരുന്നു വിശാലിന്റെ നേതൃത്വത്തിലുള്ള സമൂഹ വിവാഹം.

വിശാലിന്റെ നേതൃത്വത്തിലുള്ള സന്നദ്ധ സംഘടന ഇതിനുമുൻപും ഇത്തരം സൽപ്രവൃത്തികൾ ചെയ്തിട്ടുണ്ട്. ഇത്തരത്തിൽ സമൂഹ വിവാഹം നടത്തുക എന്നത് തന്റെ ഒത്തിരി നാളായുള്ള ആ​ഗ്രഹമായിരുന്നുവെന്ന് വിശാൽ പറഞ്ഞു.

തനിക്ക് പതിനൊന്ന് സഹോദരിമാരാണ് ഇപ്പോൾ ഉള്ളതെന്നും അവരുടെ സന്തോഷമാണ് തനിക്ക് വലുതെന്നും വിശാൽ പറഞ്ഞു. ഇവരുടെ മക്കളുടെ പഠന ചെലവും താൻ ഏറ്റെടുക്കുമെന്നും നടൻ പറയുന്നു. എന്റെ പ്രസ്ഥാനത്തിന്റെ പേരിൽ മറ്റു ജില്ലകളിലും ഈ സൗജന്യ വിവാഹങ്ങൾ സംഘടിപ്പിക്കുമെന്നും നടൻ വ്യക്തമാക്കി.

### Related Links & Sources
- [Original Story Source](https://moviemax.in/news/79233/vishal-arranged-the-marriage-of-11-poor-young-women)