---
title: "ഈ തെന്നിന്ത്യന്‍ സുന്ദരിയെ മനസ്സിലായോ...? വൈറലായി കുട്ടിക്കാല ചിത്രം "
english_title: "Do you understand this South Indian beauty...? Childhood picture goes viral"
publisher: "moviemax.in"
canonical_url: "https://moviemax.in/news/79230/do-you-understand-this-south-indian-beauty-childhood-picture-goes-viral"
published_at: "2022-11-08T19:14:00+05:30"
category: "Kollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/636a5d536ee9c_SAYESHA.jpg"
keywords: []
---

# ഈ തെന്നിന്ത്യന്‍ സുന്ദരിയെ മനസ്സിലായോ...? വൈറലായി കുട്ടിക്കാല ചിത്രം 

> **Lead Summary:** **തെ**ലുങ്ക് ചിത്രം 'അഖില്‍' ലൂടെ സിനിമാസ്വാദകര്‍ക്കു സുപരിചിതയായി മാറിയ താരമാണ് സയേഷ. സോഷ്യല്‍ മീഡിയയില്‍ സജീവമായ സയേഷയുടെ ചെറുപ്പകാല ചിത്രങ്ങളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. കുഞ്ഞ് സയേഷയുടെ മനോഹര ചിത്രങ്ങള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്.

## Article Content

**തെ**ലുങ്ക് ചിത്രം 'അഖില്‍' ലൂടെ സിനിമാസ്വാദകര്‍ക്കു സുപരിചിതയായി മാറിയ താരമാണ് സയേഷ. സോഷ്യല്‍ മീഡിയയില്‍ സജീവമായ സയേഷയുടെ ചെറുപ്പകാല ചിത്രങ്ങളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. കുഞ്ഞ് സയേഷയുടെ മനോഹര ചിത്രങ്ങള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്.

'എന്റെ ചിത്രങ്ങള്‍ പകര്‍ത്താന്‍ അമ്മ എപ്പോഴും ക്യാമറയുമായി തയ്യാറായി നില്‍ക്കും. ഫൊട്ടൊകളും വീഡിയോകളും ഒരുപാട് നല്ല ഓര്‍മകള്‍ നമുക്ക് സമ്മാനിക്കാറുണ്ട്. നിങ്ങളൊരു അമ്മയാകുമ്ബോള്‍ മാത്രമെ അതിന്റെ മൂല്യം മനസ്സിലാവുകയുളളൂ' സയേഷ കുറിച്ചു.

ആദ്യ ചിത്രത്തിനു ശേഷം 'ശിവായ്' എന്ന അജയ് ദേവ്ഗണ്‍ ചിത്രത്തിലൂടെയാണ്‌ സയേഷ ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കുന്നത്.വനമകന്‍, കടയ്കുട്ടി സിങ്കം, ജുങ്ക, ഗജിനികാന്ത്, കാപ്പന്‍, ടെഡി, യുവരത്‌ന എന്നീ ചിത്രങ്ങളിലും സയേഷ വേഷമിട്ടു.

എന്നാല്‍ മലയാളികള്‍ക്കു സയേഷ സുപരിചിതയാകുന്നത് നടന്‍ ആര്യയുടെ ഭാര്യ എന്ന നിലയിലാണ്. 2019 മാര്‍ച്ച്‌ ഒമ്ബതിനായിരുന്നു ഇരുവരുടെയും വിവാഹം. 'ഗജിനികാന്ത്' (2018) എന്ന ചിത്രത്തിലായിരുന്നു ആര്യയും സയേഷയും ആദ്യമായി ഒരുമിച്ച്‌ അഭിനയിക്കുന്നത്.കാപ്പാന്‍ എന്ന ചിത്രത്തിലും ഇരുവരും ഒന്നിച്ചഭിനയിച്ചിരുന്നു.

മുന്‍പ് പരിചയമുണ്ടെങ്കിലും സയേഷ- ആര്യ ജോഡികളുടേത് പ്രണയവിവാഹമല്ല, അറേഞ്ച്ഡ് മാര്യേജ് ആണെന്ന് ഒരു അഭിമുഖത്തില്‍ സയേഷയുടെ അമ്മ വെളിപ്പെടുത്തിയിരുന്നു. ഏറ്റവും ഒടുവില്‍ ഇരുവരും ഒന്നിച്ചെത്തിയ ചിത്രം ശക്തി സൗന്ദര്‍ രാജന്റെ സംവിധാനത്തില്‍ ഒരുങ്ങിയ 'ടെഡി'യാണ്‌.2021 ജൂലൈയിലാണ് ഇരുവര്‍ക്കും മകള്‍ ജനിക്കുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/79230/do-you-understand-this-south-indian-beauty-childhood-picture-goes-viral)