---
title: "ജീവിച്ചിരിക്കുന്നതില്‍ ഏറ്റവും സെക്‌സിയായ പുരുഷനായി ക്രിസ് ഇവാന്‍സ്"
english_title: "Chris Evans as Sexiest Man Alive"
publisher: "moviemax.in"
canonical_url: "https://moviemax.in/news/79227/chris-evans-as-sexiest-man-alive"
published_at: "2022-11-08T19:04:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/636a5b28b75a3_CRIS_EVANS.jpg"
keywords: []
---

# ജീവിച്ചിരിക്കുന്നതില്‍ ഏറ്റവും സെക്‌സിയായ പുരുഷനായി ക്രിസ് ഇവാന്‍സ്

> **Lead Summary:** **ജീ**വിച്ചിരിക്കുന്നതില്‍ ഏറ്റവും സെക്‌സിയായ പുരുഷനായി ഹോളിവുഡ‍് നടന്‍ ക്രിസ് ഇവാന്‍സ്. പീപ്പിള്‍ മാഗസിനാണ് ‘കാപ്റ്റന്‍ അമേരിക്ക’ ക്രിസ് ഇവാന്‍സിന്‌ഈ പുതിയ പട്ടം നല്‍കിയത്.പീപ്പിള്‍ മാസികയുടെ വെബ്‌സൈറ്റിലും സ്റ്റീഫന്‍ കോള്‍ബര്‍ട്ടിന്റെ ലേറ്റ് നൈറ്റ് ഷോയിലുമാണ് പ്രഖ്യാപനം നടത്തിയത്.

## Article Content

**ജീ**വിച്ചിരിക്കുന്നതില്‍ ഏറ്റവും സെക്‌സിയായ പുരുഷനായി ഹോളിവുഡ‍് നടന്‍ ക്രിസ് ഇവാന്‍സ്. പീപ്പിള്‍ മാഗസിനാണ് ‘കാപ്റ്റന്‍ അമേരിക്ക’ ക്രിസ് ഇവാന്‍സിന്‌ഈ പുതിയ പട്ടം നല്‍കിയത്.പീപ്പിള്‍ മാസികയുടെ വെബ്‌സൈറ്റിലും സ്റ്റീഫന്‍ കോള്‍ബര്‍ട്ടിന്റെ ലേറ്റ് നൈറ്റ് ഷോയിലുമാണ് പ്രഖ്യാപനം നടത്തിയത്.

‘എന്റെ അമ്മയ്ക്ക് വളരെയധികം സന്തോഷമാകും. ഞാന്‍ ചെയ്യുന്ന എല്ലാകാര്യങ്ങളിലും അഭിമാനിക്കുന്ന വ്യക്തിയാണ് അമ്മ പക്ഷെ ഇത് ശരിക്കും അഭിമാനിക്കാനുള്ള ഒന്നാണ്’, എന്നാണ് പ്രഖ്യാപനത്തിന് പിന്നാലെ താരം പറഞ്ഞത്. ഇവാന്‍സിന്റെ കവര്‍ ഫോട്ടോയിലാണ് ഈ മാസത്തെ പീപ്പിള്‍ മാഗസിന്‍ ഇറങ്ങുക.

41കാരനായ ഇവാന്‍സുമായി ജോര്‍ജിയയിലെ ഫാംഹൗസില്‍ വച്ചാണ് പീപ്പിള്‍ അഭിമുഖം നടത്തിയത്. കുറച്ചുകൂടി മെച്ചപ്പെട്ട വര്‍ക്ക-ലൈഫ് ബാലന്‍ കണ്ടെത്താനുള്ള ശ്രമങ്ങളെക്കുറിച്ചാണ് ഇവാന്‍സ് അഭിമുഖത്തില്‍ സംസാരിച്ചത്. 2000ല്‍ പുറത്തിറങ്ങി ‘ദി ന്യൂ കമ്മേഴ്‌സ്’ എന്ന ചിത്രത്തിലാണ് ഇവാന്‍സ് ആദ്യമായി അഭിനയിച്ചത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/79227/chris-evans-as-sexiest-man-alive)