---
title: "ധ്യാനിന്റെ ഇന്റര്‍വ്യൂ കണ്ട് ആശുപത്രിയില്‍ അച്ഛന്‍ പൊട്ടിച്ചിരിച്ചു -വിനീത് ശ്രീനിവാസൻ "
english_title: "Father burst out laughing in the hospital after seeing Dhyan's interview - Vineeth Srinivasan"
publisher: "moviemax.in"
canonical_url: "https://moviemax.in/news/79087/father-burst-out-laughing-in-the-hospital-after-seeing-dhyans-interview-vineeth-srinivasan-new"
published_at: "2022-11-07T23:17:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/636945bf889ce_sreni.jpg"
keywords: []
---

# ധ്യാനിന്റെ ഇന്റര്‍വ്യൂ കണ്ട് ആശുപത്രിയില്‍ അച്ഛന്‍ പൊട്ടിച്ചിരിച്ചു -വിനീത് ശ്രീനിവാസൻ 

> **Lead Summary:** **മ**ലയാളികള്‍ക്ക് ഏറെ ഇഷ്ടപ്പെട്ട താരകുടുംബമാണ് നടന്‍ ശ്രീനിവാസന്റേത്. ആശുപത്രി വിട്ട ശേഷം ശ്രീനിവാസന്‍ വീണ്ടും സിനിമയിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ്. പലപ്പോഴും അദ്ദേഹത്തിന്റെയും വിനീത് ശ്രീനിവാസന്റെയുമെല്ലാം വിശേഷങ്ങള്‍ ധ്യാന്‍ ശ്രീനിവാസന്‍ പങ്കുവെക്കാറുമുണ്ട്.

## Article Content

**മ**ലയാളികള്‍ക്ക് ഏറെ ഇഷ്ടപ്പെട്ട താരകുടുംബമാണ് നടന്‍ ശ്രീനിവാസന്റേത്. ആശുപത്രി വിട്ട ശേഷം ശ്രീനിവാസന്‍ വീണ്ടും സിനിമയിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ്. പലപ്പോഴും അദ്ദേഹത്തിന്റെയും വിനീത് ശ്രീനിവാസന്റെയുമെല്ലാം വിശേഷങ്ങള്‍ ധ്യാന്‍ ശ്രീനിവാസന്‍ പങ്കുവെക്കാറുമുണ്ട്.

'അഡ്വക്കേറ്റ് മുകുന്ദനുണ്ണി അസോസിയേറ്റ്‌സ്' എന്ന ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് നടന്ന അഭിമുഖത്തിലെ വിനീതിന്റെ പരാമര്‍ശങ്ങളാണ് ഇപ്പോള്‍ വൈറലാവുകയാണ്. ധ്യാനിന്റെ ഇന്റര്‍വ്യൂ കണ്ട് ആശുപത്രിയില്‍ അച്ഛന്‍ പൊട്ടിച്ചിരിച്ചുവെന്ന് വിനീത് ശ്രീനിവാസന്‍ പറഞ്ഞു.

*

''ധ്യാനിന്റെ അഭിമുഖങ്ങളെല്ലാം എല്ലാവരും ആസ്വദിക്കുന്നുണ്ടല്ലോ, അമൃതാ ആശുപത്രിയിലായ സമയത്ത് അച്ഛന്‍ ധ്യാനിന്റെ ഇന്റര്‍വ്യൂ കണ്ടിട്ട് മുഴുവന്‍ ചിരിയായിരുന്നു. അവന് പിന്നെ എല്ലാത്തിനും ലൈസന്‍സുണ്ടല്ലോ... അത് അവന് പണ്ട് മുതലേ ഉള്ളതാ... *

*അവന്‍ കഥ പറയാന്‍ മിടുക്കനാ..ലവ് ആക്ഷന്‍ ഡ്രാമയുടെ കഥ പറഞ്ഞപ്പോള്‍ ഞാന്‍ ഒരുപാട് ചിരിച്ചു... അത്‌പോലെ മറ്റൊരു സ്‌ക്രിപ്റ്റ് വായിച്ചിട്ട് ഞാന്‍ അത്രയധികം ചിരിച്ചിട്ടില്ല... പക്ഷെ അവസാനം ഷൂട്ട് ചെയ്തതും സിനിമയില്‍ വന്നതും അതൊന്നുമല്ല... ഞാന്‍ ഒരുപാട് ചിരിച്ച രംഗങ്ങളുണ്ടായിരുന്നു... അതൊന്നും സിനിമയില്‍ വന്നിട്ടില്ല''*- വിനീത് ശ്രീനിവാസന്‍ പറഞ്ഞു.

ധ്യാനിന്റെ അഭിമുഖം കണ്ടിട്ടുണ്ടാകുമല്ലോ, ചേട്ടനെന്ന നിലയില്‍ എന്തെങ്കിലും ഉപദേശം നല്‍കാനുണ്ടോ എന്ന അവതാകരന്റെ ചോദ്യത്തിന് രസകരമായാണ് വിനീത് മറുപടി നല്‍കിയത്. ചേട്ടനെന്ന നിലയില്‍ ഞാന്‍ എന്തെങ്കിലും അവനോട് പറയണോ എന്നായിരുന്നു വിനീതിന്റെ മറു ചോദ്യം. ഒന്നും പറയാതിരിക്കുന്നതാണ് തനിക്ക് നല്ലതെന്നും വിനീത് അഭിമുഖത്തില്‍ പറയുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/79087/father-burst-out-laughing-in-the-hospital-after-seeing-dhyans-interview-vineeth-srinivasan-new)