---
title: "പ്രിയതാരത്തിന്റെ സഹോദരിമാര്‍ക്കൊപ്പമുളള ചിത്രങ്ങൾ; ഏറ്റെടുത്ത് സോഷ്യൽ മീഡിയ "
english_title: "suhasini's pictures with her sisters; Take over social media"
publisher: "moviemax.in"
canonical_url: "https://moviemax.in/news/79086/suhasinis-pictures-with-her-sisters-take-over-social-media"
published_at: "2022-11-07T23:03:00+05:30"
category: "Viral"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63694183d812e_hasini.jpg"
keywords: []
---

# പ്രിയതാരത്തിന്റെ സഹോദരിമാര്‍ക്കൊപ്പമുളള ചിത്രങ്ങൾ; ഏറ്റെടുത്ത് സോഷ്യൽ മീഡിയ 

> **Lead Summary:** **സോ**ഷ്യല്‍ മീഡിയയില്‍ സജീവമാണ് സിനിമാസ്വാദകരുടെ പ്രിയതാരം സുഹാസിനി. സുഹാസിനി പങ്കുവച്ച ചിത്രങ്ങളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. തന്റെ സഹോദരിമാര്‍ക്കൊപ്പമുളള ചിത്രങ്ങളാണ് സുഹാസിനി ഷെയര്‍ ചെയ്തിരിക്കുന്നത്.

## Article Content

**സോ**ഷ്യല്‍ മീഡിയയില്‍ സജീവമാണ് സിനിമാസ്വാദകരുടെ പ്രിയതാരം സുഹാസിനി. സുഹാസിനി പങ്കുവച്ച ചിത്രങ്ങളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. തന്റെ സഹോദരിമാര്‍ക്കൊപ്പമുളള ചിത്രങ്ങളാണ് സുഹാസിനി ഷെയര്‍ ചെയ്തിരിക്കുന്നത്.

നന്ദിനി, സുഭാഷിണി എന്നാണ് ഇരുവരുടെയും പേരുകളെന്ന് സുഹാസിനി കമന്റ് ബോക്‌സില്‍ വ്യക്തമാക്കുന്നുണ്ട്. നടിയുടെ സഹോദരിമാരുടെ ചിത്രങ്ങള്‍ കാണാനായ സന്തോഷത്തിലാണ് ആരാധകര്‍. കുടുംബാംഗങ്ങളുമായി ഒത്തു ചേര്‍ന്നപ്പോള്‍ പകര്‍ത്തിയ ചിത്രങ്ങളാണെന്നാണ് വ്യക്തമാകുന്നത്.

കമലഹാസനൊപ്പമുളള ചിത്രങ്ങളും സുഹാസിനി പങ്കുവച്ചിട്ടുണ്ട്. സുഹാസിനിയുടെ ചെറിയച്ഛനും നടനുമായ കമലഹാസന്റെ പിറന്നാളാണിന്ന്. 'കമല്‍ വീട്ടില്‍ ആഘോഷിക്കപ്പെടുന്നു' എന്ന അടിക്കുറിപ്പോടെയാണ് ചിത്രങ്ങള്‍ ഷെയര്‍ ചെയ്തിരിക്കുന്നത്.

കുടുംബാംഗങ്ങളുമായി സ്‌നേഹ സംഭാഷണത്തിലേര്‍പ്പെടുന്ന കമലിനെ ചിത്രങ്ങളില്‍ കാണാം. ചിത്രത്തില്‍ സംവിധായകനും സുഹാസിനിയുടെ ഭര്‍ത്താവുമായ മണിരത്‌നവുമുണ്ട്‌. സിനിമാ ലോകത്തിനു ഒട്ടനവധി കഥാപാത്രങ്ങള്‍ സംഭാവന ചെയ്ത കമലഹാസന്‍ ഇന്നലെ ഒരു ഗംഭീര പ്രഖ്യാപനവും നടത്തിയിരുന്നു.

1987 പുറത്തിറങ്ങിയ 'നായകന്‍' നു ശേഷം ഹിറ്റ്‌മേക്കര്‍ മണിരത്‌നത്തിനൊപ്പം കമലഹാസന്‍ വീണ്ടും ഒന്നിക്കുകയാണ്. മുപ്പത്തിയഞ്ച് വര്‍ഷങ്ങള്‍ക്കിപ്പുറം ഈ മജീഷ്യന്മാര്‍ ഒന്നിക്കുമ്ബോള്‍ പുറത്തുവരാന്‍ പോകുന്ന ആ മാജിക്കിനായി കാത്തിരിക്കുകയാണ് ആരാധകര്‍. 'കെ എച്ച്‌ 234' എന്നു പേരു നല്‍കിയിരിക്കുന്ന ചിത്രത്തിന്റെ ട്രെയിലര്‍ ഇന്നലെ പുറത്തിറങ്ങിയിരുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/79086/suhasinis-pictures-with-her-sisters-take-over-social-media)