---
title: "'ചിന്താമണി കൊലക്കേസി'ന്‍റെ രണ്ടാം ഭാഗം?; വെളിപ്പെടുത്തലുമായി സുരേഷ് ഗോപി"
english_title: "Second part of 'Chintamani murder case'?; Suresh Gopi with disclosure"
publisher: "moviemax.in"
canonical_url: "https://moviemax.in/news/79085/second-part-of-chintamani-murder-case-suresh-gopi-with-disclosure"
published_at: "2022-11-07T22:53:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63693f43141e3_chinthamani.jpg"
keywords: []
---

# 'ചിന്താമണി കൊലക്കേസി'ന്‍റെ രണ്ടാം ഭാഗം?; വെളിപ്പെടുത്തലുമായി സുരേഷ് ഗോപി

> **Lead Summary:** **സൂ**പ്പര്‍ താരം സുരേഷ് ഗോപിയുടെ കരിയറിലെ വലിയ ഹിറ്റുകളില്‍ ഒന്നാണ്, ഷാജി കൈലാസിന്‍റെ സംവിധാനത്തില്‍ പുറത്തെത്തിയ 'ചിന്താമണി കൊലക്കേസ്'. ചിത്രത്തില്‍ ഏറെ വ്യത്യസ്തതയുള്ള ഒരു വക്കീല്‍ കഥാപാത്രത്തെയാണ് സുരേഷ് ഗോപി അവതരിപ്പിച്ചത്.

## Article Content

**സൂ**പ്പര്‍ താരം സുരേഷ് ഗോപിയുടെ കരിയറിലെ വലിയ ഹിറ്റുകളില്‍ ഒന്നാണ്, ഷാജി കൈലാസിന്‍റെ സംവിധാനത്തില്‍ പുറത്തെത്തിയ 'ചിന്താമണി കൊലക്കേസ്'. ചിത്രത്തില്‍ ഏറെ വ്യത്യസ്തതയുള്ള ഒരു വക്കീല്‍ കഥാപാത്രത്തെയാണ് സുരേഷ് ഗോപി അവതരിപ്പിച്ചത്.

സുരേഷ് ഗോപിയോടൊപ്പം ഭാവന, തിലകന്‍, ബിജു മേനോന്‍, കലാഭവന്‍ മണി തുടങ്ങിയ താരങ്ങളും മറ്റ് പ്രധാന കഥാപാത്രങ്ങളായി എത്തിയിരുന്നു. ചിത്രത്തിന്‍റെ രണ്ടാം ഭാഗത്തിനായി ആരാധകര്‍ കാത്തിരിക്കുകയാണ്.

*

ഇപ്പോഴിതാ, ചിത്രത്തിന്‍റെ രണ്ടാം ഭാഗത്തിനെക്കുറിച്ച്‌ പറഞ്ഞിരിക്കുകയാണ് സുരേഷ് ഗോപി. ചിത്രത്തിന്‍റെ ഇടവേള വരെയുള്ള ഭാഗത്തിന്‍റെ എഴുത്ത് തിരക്കഥാകൃത്ത് എകെ സാജന്‍ പൂര്‍ത്തിയാക്കിയതായി സുരേഷ് ഗോപി പറയുന്നു.

'അത് എഴുതി. അതിന്‍റെ ഇന്‍റര്‍വെല്‍ വരെ വായിച്ചിട്ടുണ്ട്. ഞാന്‍ കേട്ടിട്ടില്ല. ഷാജി കേട്ടു. അതിന്‍റെ രണ്ടാം പകുതിയുടെ എഴുത്തിലാണ് സാജന്‍. അതും ഉടനെ ഉണ്ടാവുമെന്നാണ് വിചാരിക്കുന്നത്,' *സുരേഷ് ഗോപി പറഞ്ഞു.

### Related Links & Sources
- [Original Story Source](https://moviemax.in/news/79085/second-part-of-chintamani-murder-case-suresh-gopi-with-disclosure)