നാട്ടില്‍ ഇറങ്ങിയ പുലിയെ കുരച്ചോടിച്ച് താരമായി ഒരു നായ; വീഡിയോ

 നാട്ടില്‍ ഇറങ്ങിയ പുലിയെ കുരച്ചോടിച്ച് താരമായി ഒരു നായ; വീഡിയോ
2022-11-07T21:08:00 | By Susmitha Surendran

വന്യജീവികളും കാടിനോടു ചേര്‍ന്നു ജീവിക്കുന്ന മനുഷ്യരും തമ്മിലുള്ള സംഘര്‍ഷം നാള്‍ക്കുനാള്‍ കൂടി വരികയാണ്. കാടിറങ്ങി നാട്ടിലെത്തുന്ന ആനയും കടുവയും പുലിയും കരടിയുമെല്ലാം കാടിനോട് ചേര്‍ന്നു കഴിയുന്നവരില്‍ ഭയം വിതയ്ക്കുകയാണ്. പലപ്പോഴും വന്യമൃഗങ്ങളുടെ ആക്രമണത്തില്‍ ജീവനുകള്‍ നഷ്ടമാവുകയും വിളകള്‍ നശിക്കുകയും ചെയ്യുന്നുണ്ട്.

നാട്ടില്‍ ഇറങ്ങിയ പുലിയെ ഒരു നായ ഒറ്റയ്ക്ക് നിന്ന് കുരച്ച് പേടിപ്പിച്ചു ഓടിക്കുന്നതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വീണ്ടും വൈറല്‍ ആവുകയാണ്. നേരത്തെ ഇന്‍ര്‍നെറ്റില്‍ ചര്‍ച്ച ചെയ്യപ്പെട്ടിരുന്ന വീഡിയോ വന്യമൃഗങ്ങളും മനുഷ്യരും തമ്മിലുള്ള സംഘര്‍ഷത്തിന്റെ പുതിയ സാഹചര്യത്തിലാണ് വീണ്ടും ട്വിറ്ററില്‍ പ്രത്യക്ഷപ്പെട്ടതും വൈറലായതും.

ഈ വീഡിയോ നവംബര്‍ രണ്ടിനാണ് ട്വിറ്റര്‍ ഉപയോക്താവായ ജയ്കി യാദവ് പോസ്റ്റ് ചെയ്തത്. പോസ്റ്റ് ചെയ്ത് ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ രണ്ടര ലക്ഷത്തിലധികം ആളുകളാണ് ഈ വീഡിയോ കണ്ടത്.

ചുറ്റും ഇടതൂര്‍ന്ന മരങ്ങള്‍ ഉള്ള ഒരു റോഡില്‍ കിടക്കുകയാണ് നായ. പെട്ടെന്ന് സമീപത്തെ ഒരു കുറ്റിക്കാടിനുള്ളില്‍ നിന്നും പുലി പുറത്തേക്ക് ചാടുന്നു. നായയെ ലക്ഷ്യമാക്കി തന്നെയായിരുന്നു പുലിയുടെ ചാട്ടം. തീര്‍ത്തും അപ്രതീക്ഷിതമായ ഒരു ആക്രമണമായിരുന്നിട്ട് കൂടി നായ ഒട്ടും ഭയപ്പെട്ടില്ല എന്നതാണ് അത്ഭുതപ്പെടുത്തുന്ന കാര്യം.

https://twitter.com/i/status/1588378600046489600

പുലി പിടികൂടുന്നതിനു മുന്‍പേ ചാടിയെഴുന്നേറ്റ് നായ പുലിക്ക് നേരെ നിന്ന് കുരയ്ക്കുന്നു. ആ പ്രതിരോധത്തില്‍ പുലി തന്നെ ഭയന്നുപോയി എന്നു വേണം പറയാന്‍ . പിന്മാറാന്‍ തയ്യാറാകാതെ പുലിക്ക് നേരെ നിന്ന് കുരച്ച നായയോട് ഒടുവില്‍ തോല്‍വി സമ്മതിക്കേണ്ടി വരുന്നു. അത് പതിയെ തിരികെ കാടിനുള്ളിലേക്ക് കയറാന്‍ നോക്കുന്നു.

തനിക്കു നേരെ വന്ന അക്രമിയോട് തെല്ലും ഭയം ഇല്ലാതെ നിന്നാണ് നായ പോരാടിയത്. ഏതായാലും നായയുടെ ഈ പോരാട്ടം സോഷ്യല്‍ മീഡിയ കീഴടക്കി കഴിഞ്ഞു. ഭയപ്പെട്ടിരുന്നു എങ്കില്‍ തീര്‍ച്ചയായും അവന്‍ കൊല്ലപ്പെടുമയിരുന്നു എന്ന കുറിപ്പോടെയാണ് ജയ്കി യാദവ് ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

Content Highlight: A dog became a star by chasing a tiger that landed in the country; Video

Next TV

Related Stories
ഷക്കീറയുടെ പാട്ടിനും മുകളിൽ ലാലേട്ടൻ മാസ്സ്!; ലോകകപ്പിനിടെ സോഷ്യൽ മീഡിയയിൽ വൈറലായി മോഹൻലാലിന്റെ ഫുട്ബോൾ ഗാനം!

Jun 11, 2026 05:28 PM

ഷക്കീറയുടെ പാട്ടിനും മുകളിൽ ലാലേട്ടൻ മാസ്സ്!; ലോകകപ്പിനിടെ സോഷ്യൽ മീഡിയയിൽ വൈറലായി മോഹൻലാലിന്റെ ഫുട്ബോൾ ഗാനം!

ഷക്കീറയുടെ പാട്ടിനും മുകളിൽ ലാലേട്ടൻ മാസ്സ്!; ലോകകപ്പിനിടെ സോഷ്യൽ മീഡിയയിൽ വൈറലായി മോഹൻലാലിന്റെ ഫുട്ബോൾ...

Read More >>
ഓട്ടോക്കൂലി നൽകിയപ്പോൾ പറ്റിയ ഒരു 'അബദ്ധം'; അക്കൗണ്ടിലെത്തിയ 15,000 രൂപ ഒരു മടിയുമില്ലാതെ തിരികെ നൽകി ഡ്രൈവർ; കയ്യടിച്ച് സോഷ്യൽ മീഡിയ

Jun 6, 2026 01:29 PM

ഓട്ടോക്കൂലി നൽകിയപ്പോൾ പറ്റിയ ഒരു 'അബദ്ധം'; അക്കൗണ്ടിലെത്തിയ 15,000 രൂപ ഒരു മടിയുമില്ലാതെ തിരികെ നൽകി ഡ്രൈവർ; കയ്യടിച്ച് സോഷ്യൽ മീഡിയ

ഓട്ടോ യാത്രയ്ക്ക് ശേഷം അബദ്ധത്തിൽ അക്കൗണ്ടിലേക്ക് 15,000 രൂപ ഒരു മടിയുമില്ലാതെ തിരികെ നൽകി...

Read More >>
Top Stories










News Roundup