വിവാഹശേഷം എല്ലാ വര്‍ഷവും ഗര്‍ഭിണി; ആകെ 9 കുട്ടികള്‍; ഇപ്പോള്‍ അടുത്ത കുഞ്ഞിന് കാത്തിരിപ്പ്

വിവാഹശേഷം എല്ലാ വര്‍ഷവും ഗര്‍ഭിണി; ആകെ 9 കുട്ടികള്‍; ഇപ്പോള്‍ അടുത്ത കുഞ്ഞിന് കാത്തിരിപ്പ്
2022-11-07T19:23:00 | By Susmitha Surendran

ചിലരുടെ ചില ആഗ്രഹങ്ങള്‍ കേള്‍ക്കുമ്പോള്‍ ആദ്യം ഭ്രാന്തമെന്ന് തോന്നുമെങ്കിലും അവരെ അടുത്തറിയുമ്പോള്‍ അറിയാതെ നമ്മളിലും സന്തോഷം വരും. അത്തരത്തില്‍ ഒരു കഥയാണ് 29 കാരിയായ അമാന്‍ഡ സെല്ലേഴ്സിന്റെയും ഭര്‍ത്താവ് ക്രിസ്സിന്റെയും. വിവാഹം കഴിഞ്ഞ് ആറുവര്‍ഷം മാത്രമേ ആയിട്ടുള്ളുവെങ്കിലും ഒമ്പത് കുഞ്ഞുങ്ങള്‍ ഉണ്ട് ഇവര്‍ക്ക്.

പത്താമത്തെ കുഞ്ഞിനെ ഗര്‍ഭം ധരിച്ചിരിക്കുന്ന അമാന്‍ഡ ഇപ്പോള്‍ ആ കുഞ്ഞിനായുള്ള കാത്തിരിപ്പിലാണ്. 2013 ജൂലൈയില്‍ ആയിരുന്നു അമാന്‍ഡയും ക്രിസും വിവാഹിതരായത്. വിവാഹ സമയത്ത് മുന്‍ ഭാര്യയില്‍ ക്രിസ്സിന് രണ്ടു കുട്ടികള്‍ ഉണ്ടായിരുന്നു. വിവാഹശേഷം തന്റെ മക്കളെ സ്വീകരിക്കുവാന്‍ അമാന്‍ഡ തയ്യാറാകുമോ എന്ന് സംശയിച്ച ക്രിസ്സിനോട് അവള്‍ ഒരു ആഗ്രഹം പറഞ്ഞു. തനിക്കൊരു വലിയ കുടുംബം വേണം.

10 മക്കളുള്ള ഒരു വലിയ കുടുംബം. എന്നുവച്ചാല്‍ ഇനി എട്ടു കുട്ടികള്‍ കൂടി വേണമെന്നായിരുന്നു അമാന്‍ഡയുടെ ആഗ്രഹം. ആദ്യം കേട്ടപ്പോള്‍ താന്‍ അമ്പരന്നു പോയി എങ്കിലും ഇപ്പോള്‍ തനിക്ക് തോന്നുന്നത് അമാന്‍ഡയുടെ ഈ ആഗ്രഹമാണ് തന്റെ ജീവിതത്തെ ഏറ്റവും സന്തോഷകരമാക്കിയത് എന്നാണ് ക്രിസ് ഇപ്പോള്‍ അഭിപ്രായപ്പെടുന്നത് .

അങ്ങനെ 2014 ഫെബ്രുവരിയില്‍ ഇവര്‍ക്ക് ലിയാമിന്‍ എന്ന കുഞ്ഞു പിറന്നു. തൊട്ടടുത്ത വര്‍ഷം 2015 മെയ് മാസത്തില്‍ ഇവര്‍ക്ക് ഇരട്ട കുട്ടികള്‍ പിറന്നു. മയ, മിയ എന്നാണ് ഇവര്‍ ആ കുഞ്ഞുങ്ങള്‍ക്ക് നല്‍കിയിരിക്കുന്ന പേര്. വീണ്ടും 2017 ജനുവരിയില്‍ ആഷര്‍, ബ്രൈസെന്‍ എന്നീ ഇരട്ട ആണ്‍കുട്ടികളും ജനിച്ചു. തുടര്‍ന്ന് 2018 നവംബറില്‍ എലിക്കും 2020 ജൂലൈയില്‍ എമ്മയ്ക്കും അമാന്‍ഡ ജന്മം നല്‍കി.

വിവാഹം കഴിഞ്ഞ് ഇത്രയും വര്‍ഷത്തിനിടയില്‍ താന്‍ ഗര്‍ഭിണി അല്ലാതിരുന്ന ഒരേയൊരു വര്‍ഷം 2021 മാത്രമായിരുന്നു എന്നാണ് അമാണ്ട പറയുന്നത്. എന്നാല്‍ ഇതൊരു പരാതിയല്ലെന്നും തന്റെ ഏറ്റവും വലിയ സന്തോഷമാണ് ഇതൊന്നും അവര്‍ പറയുന്നു. ഇപ്പോള്‍ പത്താമത്തെ കുഞ്ഞിനായുള്ള കാത്തിരിപ്പിലാണ് ഈ ദമ്പതികളും ഒപ്പം ഇവരുടെ 9 മക്കളും . ഏതാനും മാസങ്ങള്‍ക്കുള്ളില്‍ പത്താമന്‍ കൂടി വരും എന്നുള്ള സന്തോഷത്തിലാണ് ഇവര്‍.

ഇത് തങ്ങളുടെ അവസാനത്തെ കുഞ്ഞായിരിക്കുമെന്ന് ക്രിസും അമാന്‍ഡയും പറയുന്നു. തന്റെ സൂപ്പര്‍ സൈസ് കുടുംബത്തിന്റെ ദൈനംദിന ചിലവുകള്‍ വളരെ ആസൂത്രണമികവോടെയാണ് അമാന്‍ഡ കൈകാര്യം ചെയ്യുന്നത്. ഓരോ മാസത്തേക്കുള്ള ഭക്ഷണത്തിന് ബജറ്റ് മുന്‍കൂട്ടി തയ്യാറാക്കുകയും ഏകദേശം 1,100 ഡോളറിന്റെ (90,132 രൂപ) പലചരക്ക് സാധനങ്ങള്‍ ഒന്നിച്ച് വാങ്ങുകയും ചെയ്യുന്നു എന്ന് അമാന്‍ഡ പറയുന്നു.

ഭക്ഷണസാധനങ്ങള്‍ സൂക്ഷിക്കാനായി തങ്ങള്‍ക്ക് രണ്ടു വലിയ ഫ്രിഡ്ജുകള്‍ ഉണ്ടെന്നും ഇവര്‍ പറയുന്നു. വീട്ടിലെ മറ്റു ജോലികള്‍ ചെയ്യുന്നതില്‍ തനിക്ക് ആശങ്ക ഒന്നുമില്ലെന്നും മുതിര്‍ന്ന കുട്ടികള്‍ ഭക്ഷണം ഉണ്ടാക്കാനും മറ്റുള്ള ശുചീകരണ ജോലികളിലും സ്ഥിരമായി സഹായിക്കാറുണ്ട് എന്നും അമാന്‍ഡ പറയുന്നു.

വീട്ടിലെ മുതിര്‍ന്ന കുട്ടികള്‍ക്കായി ചെയ്യേണ്ട ജോലികളുടെ പട്ടിക മുന്‍കൂട്ടി തയ്യാറാക്കി നല്‍കുന്നു. ഇത് ഷിഫ്റ്റ് അടിസ്ഥാനത്തില്‍ ഓരോ ആഴ്ചയും മാറുന്നു. 15 പേര്‍ക്ക് സഞ്ചരിക്കാനാവുന്ന ഒരു വലിയ വാനിലാണ് ഇവര്‍ യാത്ര ചെയ്യുക. വീട്ടിലിരുത്തിയാണ് കുട്ടികളെ പഠിപ്പിക്കുന്നത്. ഏതായാലും തങ്ങളുടെ കുടുംബത്തിലേക്ക് പത്താമത്തെയാള്‍ കൂടി വരുമ്പോള്‍ സന്തോഷം ഇനിയും കൂടും എന്നുള്ള പ്രതീക്ഷയിലാണ് ഇവര്‍

Content Highlight: Pregnant every year after marriage; A total of 9 children; Now waiting for the next baby

Next TV

Related Stories
ഷക്കീറയുടെ പാട്ടിനും മുകളിൽ ലാലേട്ടൻ മാസ്സ്!; ലോകകപ്പിനിടെ സോഷ്യൽ മീഡിയയിൽ വൈറലായി മോഹൻലാലിന്റെ ഫുട്ബോൾ ഗാനം!

Jun 11, 2026 05:28 PM

ഷക്കീറയുടെ പാട്ടിനും മുകളിൽ ലാലേട്ടൻ മാസ്സ്!; ലോകകപ്പിനിടെ സോഷ്യൽ മീഡിയയിൽ വൈറലായി മോഹൻലാലിന്റെ ഫുട്ബോൾ ഗാനം!

ഷക്കീറയുടെ പാട്ടിനും മുകളിൽ ലാലേട്ടൻ മാസ്സ്!; ലോകകപ്പിനിടെ സോഷ്യൽ മീഡിയയിൽ വൈറലായി മോഹൻലാലിന്റെ ഫുട്ബോൾ...

Read More >>
ഓട്ടോക്കൂലി നൽകിയപ്പോൾ പറ്റിയ ഒരു 'അബദ്ധം'; അക്കൗണ്ടിലെത്തിയ 15,000 രൂപ ഒരു മടിയുമില്ലാതെ തിരികെ നൽകി ഡ്രൈവർ; കയ്യടിച്ച് സോഷ്യൽ മീഡിയ

Jun 6, 2026 01:29 PM

ഓട്ടോക്കൂലി നൽകിയപ്പോൾ പറ്റിയ ഒരു 'അബദ്ധം'; അക്കൗണ്ടിലെത്തിയ 15,000 രൂപ ഒരു മടിയുമില്ലാതെ തിരികെ നൽകി ഡ്രൈവർ; കയ്യടിച്ച് സോഷ്യൽ മീഡിയ

ഓട്ടോ യാത്രയ്ക്ക് ശേഷം അബദ്ധത്തിൽ അക്കൗണ്ടിലേക്ക് 15,000 രൂപ ഒരു മടിയുമില്ലാതെ തിരികെ നൽകി...

Read More >>
Top Stories










News Roundup