---
title: "ഇനി മറ്റ് പലതും ഉണ്ടാവും, ഇത്രയും നാളും പറ്റിച്ചത് പോലെയല്ല; തുറന്ന് പറഞ്ഞ് സ്വാസിക"
english_title: "Now Swasika's words about the social media news in her name are getting attention."
publisher: "moviemax.in"
canonical_url: "https://moviemax.in/news/78988/now-swasikas-words-about-the-social-media-news-in-her-name-are-getting-attention"
published_at: "2022-11-07T14:28:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6368ca048a4c0_swasika.jpg"
keywords: []
---

# ഇനി മറ്റ് പലതും ഉണ്ടാവും, ഇത്രയും നാളും പറ്റിച്ചത് പോലെയല്ല; തുറന്ന് പറഞ്ഞ് സ്വാസിക

> **Lead Summary:** മലയാളികളുടെ പ്രിയ നടിമാരില്‍ ഒരാളാണ് സ്വാസിക. മിനിസ്‌ക്രീനിലും ബിഗ്‌സ്‌ക്രീനിലും ഒരു പോലെ ആരാധകരുള്ള താരമാണ് സ്വാസിക. സിദ്ധാര്‍ത്ഥ് ഭരതന്‍ സംവിധാനം ചെയ്ത ചതുരം എന്ന ചിത്രമാണ് സ്വാസികയുടെതായി തീയറ്ററില്‍ എത്തിയ പുതിയ ചിത്രം. റോഷന്‍ മാത്യു നായകനായി എത്തിയ ചിത്രം ഇറോട്ടിക് ഗണത്തില്‍ പെട്ട ചിത്രമാണ്. സിനിമയില്‍ നിരവധി ഇന്റിമസി സീനുകള്‍ ഉണ്ട്.

## Article Content

മലയാളികളുടെ പ്രിയ നടിമാരില്‍ ഒരാളാണ് സ്വാസിക. മിനിസ്‌ക്രീനിലും ബിഗ്‌സ്‌ക്രീനിലും ഒരു പോലെ ആരാധകരുള്ള താരമാണ് സ്വാസിക. സിദ്ധാര്‍ത്ഥ് ഭരതന്‍ സംവിധാനം ചെയ്ത ചതുരം എന്ന ചിത്രമാണ് സ്വാസികയുടെതായി തീയറ്ററില്‍ എത്തിയ പുതിയ ചിത്രം. റോഷന്‍ മാത്യു നായകനായി എത്തിയ ചിത്രം ഇറോട്ടിക് ഗണത്തില്‍ പെട്ട ചിത്രമാണ്. സിനിമയില്‍ നിരവധി ഇന്റിമസി സീനുകള്‍ ഉണ്ട്.

 ഇപ്പോഴിതാ തന്റെ പേരിലുള്ള സോഷ്യല്‍ മീഡിയ വാര്‍ത്തകളെ കുറിച്ച് സ്വാസിക പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. സ്വാസിക ഹോട്ട്’ എന്ന് അടിച്ചു നോക്കിയാല്‍ ഇന്റര്‍നെറ്റില്‍ നിന്നും ലഭിക്കുന്ന വാര്‍ത്തകളെ കുറിച്ചാണ് നടി പറയുന്നത്.

തന്റെ പേരില്‍ എത്തുന്ന ഇത്തരം വീഡിയോകളും വാര്‍ത്തകളും കാണുമ്പോള്‍ ഭയം തോന്നാറില്ല എന്നാണ് നടി പറയുന്നത്. സ്വാസികയുടെ ചൂടന്‍ രംഗങ്ങള്‍ കണ്ടോ എന്ന വാര്‍ത്ത കണ്ടപ്പോള്‍ തനിക്ക് പേടിയില്ലായിരുന്നു. ഇതിങ്ങനെയേ വരികയുള്ളൂവെന്ന് ആദ്യമേ അറിയാമായിരുന്നുവെന്നും നടി പറഞ്ഞു.

സ്വാസിക ഹോട്ട് എന്ന് തിരഞ്ഞാല്‍, ആദ്യം സാരി അങ്ങോട്ടോ ഇങ്ങോട്ടോ മാറിയിരിക്കുന്നതാണ് കാണുക, എന്നാല്‍ ചതുരം റിലീസ് ആകുന്നതോടെ ഇനി മറ്റ് പലതും ഉണ്ടാവും, ഇത്രയും നാളും പറ്റിച്ചത് പോലെയല്ല ഇതില്‍ താന്‍ പറ്റിക്കില്ല എന്നും സ്വാസിക തമാശയായി പറഞ്ഞു.

അതേസമയം ഇന്റിമേറ്റ് സീനുകളും ലിപ് ലോക്ക് സീനുകളും ചതുരത്തിലുണ്ട്. ഇറോട്ടിക് വിഭാഗത്തില്‍ പെടുന്ന ചിത്രമായത് കൊണ്ട് തന്നെ ഇത്തരത്തിലുള്ള നിരവധി രംഗങ്ങള്‍ ചിത്രത്തിലുണ്ട്.

### Related Links & Sources
- [Original Story Source](https://moviemax.in/news/78988/now-swasikas-words-about-the-social-media-news-in-her-name-are-getting-attention)