---
title: "ഇഗ്വാനയ്ക്കൊപ്പം തണ്ണിമത്തൻ കഴിച്ച് യുവാവ്; വെെറൽ വീഡിയോ"
english_title: "Young man eating watermelon with iguana; Viral video"
publisher: "moviemax.in"
canonical_url: "https://moviemax.in/news/78966/young-man-eating-watermelon-with-iguana-viral-video"
published_at: "2022-11-07T13:11:00+05:30"
category: "Viral"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6368b6e862662_viral.jpg"
keywords: []
---

# ഇഗ്വാനയ്ക്കൊപ്പം തണ്ണിമത്തൻ കഴിച്ച് യുവാവ്; വെെറൽ വീഡിയോ

> **Lead Summary:** പല്ലികളുടെ ഒരു ജനുസ്സാണ് ഇഗ്വാന. ചിലർ ഇവയെ വീട്ടിൽ വളർത്താറുണ്ട്. ഇഗ്വാനയുടെ ഒരു രസകരമായ വീഡിയോയാണ് ഇപ്പോൽ സോഷ്യൽ മീഡിയയിൽ വെെറലായിരിക്കുന്നത് ബ്യൂട്ടൻ ഗെബീഡിയൻ എന്ന ട്വിറ്റർ പേജിലാണ് വീഡിയോ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

## Article Content

പല്ലികളുടെ ഒരു ജനുസ്സാണ് ഇഗ്വാന. ചിലർ ഇവയെ വീട്ടിൽ വളർത്താറുണ്ട്. ഇഗ്വാനയുടെ ഒരു രസകരമായ വീഡിയോയാണ് ഇപ്പോൽ സോഷ്യൽ മീഡിയയിൽ വെെറലായിരിക്കുന്നത് ബ്യൂട്ടൻ ഗെബീഡിയൻ എന്ന ട്വിറ്റർ പേജിലാണ് വീഡിയോ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

29 സെക്കൻഡ് മാത്രമുള്ള ഈ വീഡിയോയിൽ ഇഗ്വാന യുവാവിനൊപ്പം ആസ്വദിച്ച് തണ്ണിമത്തൻ കഴിക്കുന്നതാണ് കാണാൻ സാധിക്കുന്നത്. ഇരുവരും ഇരുവശങ്ങളിൽ നിന്നുമായി തണ്ണീർ മത്തൻ കഴിക്കുന്നത്. പങ്കിടൽ കരുതലുള്ളതാണ് എന്ന് കുറിച്ച് കൊണ്ടാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്.

6.2 ലക്ഷം ആളുകളാണ് ഇതിനൊടകം വീഡിയോ കണ്ടിട്ടുള്ളത്. എന്ത് മനോഹരമാണ് ഇരുവരുടെയും സൗഹൃദം കാണാൻ. ഇഗ്വാന വളരെ നന്നായി ആസ്വദിച്ചാണ് തണ്ണിമത്തൻ കഴിക്കുന്നത് തുടങ്ങി നിരവധി കമന്റുകളാണ് വീഡിയോയ്ക്ക് ലഭിച്ചു കൊണ്ടിരിക്കുന്നത്. ആഹാരം പങ്കിട്ട് കഴിക്കുമ്പോൾ ഉണ്ടാകുന്ന തൃപ്തി വേറെയാണ് എന്ന് മറ്റൊരാൾ കുറിച്ചു.

കടൽത്തീരത്ത് യോഗ ചെയ്യുന്നതിനിടെ യുവതിയുടെ വിരലിൽ കടിച്ച് ഇഗ്വാനയുടെ വീഡിയോ അടുത്തിടെ സോഷ്യൽ മീഡിയയിൽ വെെറലായിരുന്നു. യോഗ പരിശീലകയായ യുവതി യോഗ ചെയ്യുന്നതിനിടയിൽ സമീപത്തെത്തിയ ഇഗ്വാന യുവതിയുടെ വിരലിൽ കടിക്കുകയായിരുന്നു.

**[https://twitter.com/i/status/1587863862262505472](https://twitter.com/i/status/1587863862262505472)
**

തന്നെ കടിച്ച ഇഗ്വാനയെ മണൽ വാരിയെറിയുന്ന യുവതിയെയും വീഡിയോയിൽ കാണാം. ഇഗ്വാനയുടെ കൂർത്ത പല്ലുകൾ കൊണ്ടുള്ള കടിയേറ്റ് യുവതിയുടെ വിരൽ ചെറുതായി മുറിയുകയും ചെയ്തു. ബീച്ചിലെത്തുന്നവർ പതിവായി ഇഗ്വാനകൾക്ക് ഭക്ഷണം നൽകാറുണ്ട്.

ഭക്ഷണമെന്നു കരുതിയാകാം യുവതിയുടെ കൈയിൽ ഇഗ്വാന കടിച്ചതെന്നാണ് നിഗമനം. എന്തായാലും ട്വിറ്ററിലൂടെ പ്രചരിച്ച വീഡിയോയ്ക്ക് നിരവധി പേരാണ് രസകരമായ കമന്റുകൾ നൽകിയിരിക്കുന്നത്. നിരവധി പേർ വീഡിയോ ഷെയർ ചെയ്യുകയും ചെയ്തിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://moviemax.in/news/78966/young-man-eating-watermelon-with-iguana-viral-video)