---
title: "കമൽഹാസന് ആശംസയുമായി മമ്മൂട്ടിയും മോഹൻലാലും"
english_title: "Mammootty and Mohanlal wish Kamal Haasan"
publisher: "moviemax.in"
canonical_url: "https://moviemax.in/news/78963/mammootty-and-mohanlal-wish-kamal-haasan"
published_at: "2022-11-07T13:01:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6368b4514c72a_mamootty_mohanlal_and_kamalahasan.jpg"
keywords: []
---

# കമൽഹാസന് ആശംസയുമായി മമ്മൂട്ടിയും മോഹൻലാലും

> **Lead Summary:** തമിഴകത്തിന്റെ ഉലകനായകൻ കമൽഹാസന്റെ അറുപത്തിയെട്ടാം പിറന്നാൾ ആണ് ഇന്ന്. സിനിമയ്ക്ക് അകത്തും പുറത്തുമുള്ള നിരവധി പേരാണ് പ്രിയ നടന് ആശംസകളുമായി രം​ഗത്തെത്തുന്നത്.

## Article Content

തമിഴകത്തിന്റെ ഉലകനായകൻ കമൽഹാസന്റെ അറുപത്തിയെട്ടാം പിറന്നാൾ ആണ് ഇന്ന്. സിനിമയ്ക്ക് അകത്തും പുറത്തുമുള്ള നിരവധി പേരാണ് പ്രിയ നടന് ആശംസകളുമായി രം​ഗത്തെത്തുന്നത്.

കമൽഹാസനെ കുറിച്ചുള്ള കുറിപ്പുകളും പഴയകാല ചിത്രങ്ങളും സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുകയാണ്. ഈ അവസരത്തിൽ കമലിന് ആശംസ അറിയിക്കുകയാണ് മമ്മൂട്ടിയും മോഹൻലാലും.

**

'ഇതിഹാസ നടൻ, എന്റെ പ്രിയപ്പെട്ട കമൽഹാസൻ സാറിന്, ജന്മദിനാശംസകൾ നേരുന്നു! ഇനിയും അനേകം വർഷങ്ങളിൽ നിങ്ങൾ ഞങ്ങളെ പ്രചോദിപ്പിക്കുകയും വിസ്മയിപ്പിക്കുകയും ചെയ്യട്ടെ'- എന്നാണ് മോഹൻലാൽ കുറിച്ചത്.

[https://www.facebook.com/Mammootty/posts/690642469092424**](https://www.facebook.com/Mammootty/posts/690642469092424)

'പ്രിയപ്പെട്ട കമൽഹാസന് ജന്മദിനാശംസകൾ നേരുന്നു. ഒരു മികച്ച വർഷം മുന്നോട്ട് പോകട്ടെ. എപ്പോഴും അനുഗ്രഹീതരായി ആരോഗ്യവാനായിരിക്കുക', എന്നാണ് മമ്മൂട്ടി കുറിച്ചത്. കമൽഹാസന് ഒപ്പമുള്ള ചിത്രവും മമ്മൂട്ടി പങ്കുവച്ചിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://moviemax.in/news/78963/mammootty-and-mohanlal-wish-kamal-haasan)