---
title: "എന്റെ മക്കള്‍ അയാളുടേതാണെന്ന് സ്ഥാപിക്കാന്‍ ശ്രമിച്ചു, ദുരനുഭവം പങ്കുവച്ച് താരം "
english_title: "Actress Raveena Tandon shares the ordeal she had to face from a fan."
publisher: "moviemax.in"
canonical_url: "https://moviemax.in/news/78867/actress-raveena-tandon-shares-the-ordeal-she-had-to-face-from-a-fan"
published_at: "2022-11-06T19:48:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6367c2801d4c4_raveena.jpg"
keywords: []
---

# എന്റെ മക്കള്‍ അയാളുടേതാണെന്ന് സ്ഥാപിക്കാന്‍ ശ്രമിച്ചു, ദുരനുഭവം പങ്കുവച്ച് താരം 

> **Lead Summary:** ആരാധകനില്‍ നിന്ന് നേരിടേണ്ടി വന്ന ദുരനുഭവം പങ്കുവെച്ച് നടി രവീണ ടണ്ടന്‍. തനിക്ക് രക്തം കൊണ്ട് എഴുതിയ കത്തുകളും അശ്ലീല ചിത്രങ്ങളും അയിച്ചിരുന്നതായാണ് രവീണ പറയുന്നത്. താനുമായി വിവാഹം കഴിഞ്ഞു, തന്റെ കുട്ടികള്‍ അയാളുടേത് ആണ് എന്നൊക്കെ സ്ഥാപിക്കാന്‍ ശ്രമം നടന്നരുന്നതായാണ് രവീണ പറയുന്നത്.'

## Article Content

ആരാധകനില്‍ നിന്ന് നേരിടേണ്ടി വന്ന ദുരനുഭവം പങ്കുവെച്ച് നടി രവീണ ടണ്ടന്‍. തനിക്ക് രക്തം കൊണ്ട് എഴുതിയ കത്തുകളും അശ്ലീല ചിത്രങ്ങളും അയിച്ചിരുന്നതായാണ് രവീണ പറയുന്നത്. താനുമായി വിവാഹം കഴിഞ്ഞു, തന്റെ കുട്ടികള്‍ അയാളുടേത് ആണ് എന്നൊക്കെ സ്ഥാപിക്കാന്‍ ശ്രമം നടന്നരുന്നതായാണ് രവീണ പറയുന്നത്.'

    ”അയാള്‍ എനിക്ക് രക്തക്കുപ്പികള്‍ കൊറിയറായി അയക്കും, രക്തം കൊണ്ട് എഴുതിയ കത്തുകളും അശ്ലീല ചിത്രങ്ങളും അയക്കാറുണ്ട്. ഗോവയില്‍ നിന്നുള്ള ആരാധകനായിരുന്നു. എന്നെ വിവാഹം ചെയ്തതായും എന്റെ കുട്ടികള്‍ അയാളുടേതാണെന്ന് സ്ഥാപിക്കാനും ശ്രമിച്ചിരുന്നു” എന്നാണ് രവീണ പറയുന്നത്.

കൂടാതെ മറ്റൊരു സംഭവവും താരം പങ്കുവെച്ചു. തന്റെ ഭര്‍ത്താവിന്റെ കാറിന് നേരെ ആരോ വലിയ കല്ലുകള്‍ എറിഞ്ഞു. ഈ സമയം തനിക്ക് പൊലിസീനെ വിളിക്കേണ്ടി വന്നു. പിന്നെ തന്റെ ഗേറ്റ് ചാടി കടന്ന് മറ്റൊരു വ്യക്തി വീടിന് മുന്നില്‍ ഇരുന്നിട്ടുണ്ട് എന്നുമാണ് രവീണ ഇ ടൈംസിനോട് പ്രതികരിക്കുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/78867/actress-raveena-tandon-shares-the-ordeal-she-had-to-face-from-a-fan)