---
title: "ക്ലീനിം​ഗെന്നാൽ ജീവനാണ്, ഉണ്ടായിരുന്ന ജോലിയുപേക്ഷിച്ച് സൗജന്യമായി വീട് വൃത്തിയാക്കി നൽകുന്ന യുവതി"
english_title: "Cleaning means life, a young woman quits her job and cleans the house for free"
publisher: "moviemax.in"
canonical_url: "https://moviemax.in/news/78825/cleaning-means-life-a-young-woman-quits-her-job-and-cleans-the-house-for-free"
published_at: "2022-11-06T13:52:00+05:30"
category: "Viral"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63676ef7c5ff0_viral.jpg"
keywords: []
---

# ക്ലീനിം​ഗെന്നാൽ ജീവനാണ്, ഉണ്ടായിരുന്ന ജോലിയുപേക്ഷിച്ച് സൗജന്യമായി വീട് വൃത്തിയാക്കി നൽകുന്ന യുവതി

> **Lead Summary:** മിക്കവർക്കും ഒട്ടും ചെയ്യാനിഷ്ടമില്ലാത്ത ജോലിയാണ് വീട് വൃത്തിയാക്കുക എന്നത്. ആരെങ്കിലും വന്ന് ഇതെല്ലാം ഒന്ന് വൃത്തിയാക്കി തന്നെങ്കിൽ എന്ന് ആ​ഗ്രഹിക്കാത്ത ആരും കാണില്ല. എന്നാൽ, ഇവിടെ ഒരു സ്ത്രീക്ക് വീട് വൃത്തിയാക്കലാണ് എല്ലാം. വൃത്തിയാക്കലോളം ഇഷ്ടപ്പെടുന്ന മറ്റൊരു കാര്യവും അവളുടെ ജീവിതത്തിലില്ല എന്ന് വേണമെങ്കിൽ പറയാം.

## Article Content

മിക്കവർക്കും ഒട്ടും ചെയ്യാനിഷ്ടമില്ലാത്ത ജോലിയാണ് വീട് വൃത്തിയാക്കുക എന്നത്. ആരെങ്കിലും വന്ന് ഇതെല്ലാം ഒന്ന് വൃത്തിയാക്കി തന്നെങ്കിൽ എന്ന് ആ​ഗ്രഹിക്കാത്ത ആരും കാണില്ല. എന്നാൽ, ഇവിടെ ഒരു സ്ത്രീക്ക് വീട് വൃത്തിയാക്കലാണ് എല്ലാം. വൃത്തിയാക്കലോളം ഇഷ്ടപ്പെടുന്ന മറ്റൊരു കാര്യവും അവളുടെ ജീവിതത്തിലില്ല എന്ന് വേണമെങ്കിൽ പറയാം.

ഫിൻലാൻഡുകാരിയായ ഓറി കാതറീനയ്ക്ക് ക്ലീനിം​ഗ് വളരെ ഇഷ്ടമാണ്. അതിനാൽ തന്നെ ഉണ്ടായിരുന്ന ജോലി പോലും കളഞ്ഞ് വിവിധയിടങ്ങളിൽ സഞ്ചരിച്ച് ആളുകളുടെ വീടുകൾ സൗജന്യമായി വൃത്തിയാക്കി കൊടുക്കുകയാണ് ഇപ്പോൾ അവൾ ചെയ്യുന്നത്. 2021 -ലെ വേനൽകാലത്താണ് ഒരു ക്ലീനിം​ഗ് കമ്പനിയിലെ സർവീസ് മാനേജർ ജോലി 29 -കാരിയായ ഓറി ഉപേക്ഷിച്ചത്.

ഇപ്പോൾ ലോകത്താകമാനം സഞ്ചരിച്ച് ആളുകളുടെ വൃത്തികേടായിരിക്കുന്ന വീടുകൾ വൃത്തിയാക്കാൻ സഹായിക്കുകയാണ് അവളിപ്പോൾ. വിധവയായ ഒരു സിം​ഗിൾ മദറിനെ അവരുടെ വീട് വൃത്തിയാക്കാൻ സഹായിച്ചു ഒരിക്കൽ ഓറി.

മാസങ്ങളോളം അവളുടെ കയ്യിൽ കാശില്ലായിരുന്നു. എന്നാൽ, ആ സമയം മുതലാണ് അവൾ ക്ലീനിം​ഗിനെ സ്നേഹിച്ച് തുടങ്ങിയത്. എന്നാൽ, ടിക്ടോക്കിലൂടെ കാര്യങ്ങളെല്ലാം പങ്കുവച്ചപ്പോൾ എല്ലാം മാറി. ഇപ്പോൾ അവൾക്ക് സ്പോൺസർമാരെ ലഭിക്കുന്നു. അതുകൊണ്ട് തന്നെ വൃത്തിയാക്കുന്ന വീടുകളുടെ ഉടമകളോട് ഒരു രൂപ പോലും വാങ്ങേണ്ടതില്ല.

### Related Links & Sources
- [Original Story Source](https://moviemax.in/news/78825/cleaning-means-life-a-young-woman-quits-her-job-and-cleans-the-house-for-free)