---
title: "സ്വന്തം മകന്‍റെയും മരുമകളുടെയും കുഞ്ഞിന് ജന്മം നല്‍കി ഒരമ്മ!"
english_title: "A mother gave birth to her own son and daughter-in-law's baby!"
publisher: "moviemax.in"
canonical_url: "https://moviemax.in/news/78769/a-mother-gave-birth-to-her-own-son-and-daughter-in-laws-baby"
published_at: "2022-11-06T08:07:00+05:30"
category: "Viral"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63671e25d6799_viral.jpg"
keywords: []
---

# സ്വന്തം മകന്‍റെയും മരുമകളുടെയും കുഞ്ഞിന് ജന്മം നല്‍കി ഒരമ്മ!

> **Lead Summary:** സ്വന്തം മകന്‍റെയും മരുമകളുടെയും കുഞ്ഞിന് ഒരമ്മ ജന്മം നല്‍കിയ വാര്‍ത്തയാണ് ഇപ്പോള്‍ അമേരിക്കയില്‍ നിന്ന് പുറത്തുവരുന്നത്. 56- കാരിയായ നാന്‍സി ഹൗക്കാണ് വാടക ഗര്‍ഭധാരണത്തിലൂടെ കുഞ്ഞിനെ പ്രസവിച്ചത്.

## Article Content

സ്വന്തം മകന്‍റെയും മരുമകളുടെയും കുഞ്ഞിന് ഒരമ്മ ജന്മം നല്‍കിയ വാര്‍ത്തയാണ് ഇപ്പോള്‍ അമേരിക്കയില്‍ നിന്ന് പുറത്തുവരുന്നത്. 56- കാരിയായ നാന്‍സി ഹൗക്കാണ് വാടക ഗര്‍ഭധാരണത്തിലൂടെ കുഞ്ഞിനെ പ്രസവിച്ചത്.

മകന്‍ ജെഫ് ഹൗക്കിനും മരുമകള്‍ കാംബ്രിയ്ക്കും വേണ്ടിയായിരുന്നു ഈ അമ്മ വീണ്ടും ഗര്‍ഭം ധരിച്ചത്. ജെഫിന്റേയും കാംബ്രിയയുടേയും അഞ്ചാമത്തെ കുഞ്ഞിനാണ് നാന്‍സി ജന്മം നല്‍കിയത്.

നാല് മക്കളെ പ്രസവിച്ച ശേഷം കാംബ്രിയയുടെ ഗര്‍ഭപാത്രം നീക്കം ചെയ്തിരുന്നു. ഇതോടെയാണ് ഇവര്‍ക്ക് അഞ്ചാമത്തെ കുഞ്ഞിനായി അമ്മയെ സമീപിക്കേണ്ടി വന്നത്. വാടക ഗര്‍ഭധാരണത്തിന് നാന്‍സി സന്തോഷത്തോടെ സമ്മതം പറയുകയായിരുന്നു.

മനോഹരമായ നിമിഷങ്ങളിലൂടെയാണ് കടന്നുപോയത് എന്നാണ് വെബ് ഡെവലപ്പറായി ജോലി ചെയ്യുന്ന ജെഫ് പീപ്പിളിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത്. 'സ്വന്തം അമ്മയുടെ പ്രസവം കാണാന്‍ എത്ര മക്കള്‍ക്ക് ഭാഗ്യം ലഭിക്കും? എനിക്ക് അങ്ങനെ ഒരു അനുഗ്രഹമാണുണ്ടായത്'- ജെഫ് പറയുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/78769/a-mother-gave-birth-to-her-own-son-and-daughter-in-laws-baby)