---
title: "'കേരളത്തിന് അഭിമാനമല്ലേ, സന്തോഷം ഇല്ലാതാക്കരുത്': മെസ്സി, നെയ്മർ കട്ടൗട്ടുകള്‍ മാറ്റരുതെന്ന് താരം "
english_title: "Actress Ranjini's post goes viral"
publisher: "moviemax.in"
canonical_url: "https://moviemax.in/news/78742/actress-ranjinis-post-goes-viral"
published_at: "2022-11-05T22:07:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6366916d80315_ranjini.jpg"
keywords: []
---

# 'കേരളത്തിന് അഭിമാനമല്ലേ, സന്തോഷം ഇല്ലാതാക്കരുത്': മെസ്സി, നെയ്മർ കട്ടൗട്ടുകള്‍ മാറ്റരുതെന്ന് താരം 

> **Lead Summary:** കോഴിക്കോട് ചാത്തമംഗലം പുള്ളാവൂര്‍ പുഴയില്‍ സ്ഥാപിച്ച മെസിയുടെയും നെയ്മറിന്‍റെയും കട്ടൗട്ടുകള്‍ നീക്കം ചെയ്യണമെന്നുള്ള നിർദ്ദേശത്തിനെതിരെ നടി രഞ്ജിനി.

## Article Content

കോഴിക്കോട് ചാത്തമംഗലം പുള്ളാവൂര്‍ പുഴയില്‍ സ്ഥാപിച്ച മെസിയുടെയും നെയ്മറിന്‍റെയും കട്ടൗട്ടുകള്‍ നീക്കം ചെയ്യണമെന്നുള്ള നിർദ്ദേശത്തിനെതിരെ നടി രഞ്ജിനി.

ഈ കട്ടൗട്ടുകളുടെ വാർത്ത ഒളിമ്പിക്‌സ് വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അത് കേരളത്തിന് അഭിമാനമല്ലേയെന്ന് രഞ്ജിനി ചോദിക്കുന്നു. ഈ സന്തോഷം ഇല്ലാതാക്കരുതെന്നും നടി അധികൃതരോട് അഭ്യർത്ഥിക്കുന്നു.

'പുള്ളാവൂര്‍ പുഴയില്‍ സ്ഥാപിച്ച ഫുട്ബോൾ സൂപ്പർതാരങ്ങളായ മെസ്സിയുടെയും നെയ്മറിന്റെയും കട്ടൗട്ടുകള്‍ എടുത്തു മാറ്റരുതെന്ന് കോഴിക്കോട് ജില്ലാ കളക്ടറിനോടും മേയറോടും അഭ്യർത്ഥിക്കുകയാണ്. ലോകം മുഴുവൻ വരാനിരിക്കുന്ന ലോകകപ്പിന്റെ ആഹ്ലാദത്തിലാണ്.

[**https://www.facebook.com/ranjinisasha.selvarajoo/posts/5818809761510591**](https://www.facebook.com/ranjinisasha.selvarajoo/posts/5818809761510591)

ഈ കട്ടൗട്ടുകള്‍ കേരളത്തെ ഭൂപടത്തിൽ ഉൾപ്പെടുത്തിയ ലോക വാർത്ത സൃഷ്ടിച്ചു... അത് സ്ഥാപിച്ച ആരാധകർക്ക് നന്ദി. എല്ലാ നാല് വർഷവും അരങ്ങേറുന്ന ഈ ലോകോത്തര ഇവന്റ് ഞങ്ങൾ ആഘോഷിക്കട്ടെ.

കട്ടൗട്ടുകള്‍ എടുത്തുമാറ്റി ആ സന്തോഷം ഇല്ലാതാക്കരുതെന്ന് പുള്ളാവൂർ പഞ്ചായത്തിലെ ഉദ്യോഗസ്ഥരോട് ഞാൻ അഭ്യർത്ഥിക്കുകയാണ്. ഈ വാർത്ത ഒളിമ്പിക്‌സ് വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.... ഇത് കേരളത്തിന് അഭിമാനമല്ലേ?', എന്നാണ് രഞ്ജിനി ഫേസ്ബുക്കിൽ കുറിച്ചത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/78742/actress-ranjinis-post-goes-viral)