തനിക്ക് ഏറെ പ്രിയപ്പെട്ട സുഹൃത്തിനെയാണ് നഷ്ടമായിരിക്കുന്നതെന്ന് നടൻ ജയസൂര്യ. ഷാനവാസിന്റെ അപ്രതീക്ഷിത വിയോഗം അവിശ്വസനീയമാണെന്നും ജയസൂര്യ പറയുന്നു.
‘ഒരുപാടു നല്ല ഓർമകൾ ബാക്കിവച്ചാണ് ഷാനവാസ് മറയുന്നത്. സൂഫിയും സുജാതയും എന്ന സിനിമയുടെ ലൊക്കേഷനിലാണ് അദ്ദേഹവുമായി സൗഹൃദത്തിലാകുന്നത്. ചിലരെ പരിചയപ്പെടുമ്പോൾ നമുക്ക് ഇദ്ദേഹത്തെ മുൻപേ അറിയാമല്ലോ എന്ന് തോന്നില്ലേ, അത്തരമൊരു അടുപ്പം ഷാനവാസിനോട് തോന്നിയിരുന്നു. ഒരുപാടു നല്ല നിമിഷങ്ങൾ അദ്ദേഹത്തോടൊപ്പം ആ ലൊക്കേഷനിൽ ഉണ്ടായി. ഈ അടുത്ത ദിവസങ്ങളിൽ ഞങ്ങൾ ഏറെ കാര്യങ്ങൾ ചർച്ച ചെയ്തിരുന്നു, ചില സ്വപ്നങ്ങൾ അദ്ദേഹം പങ്കുവയ്ച്ചിരുന്നു, അദ്ദേഹം ചില തിരക്കഥയുടെ പണിപ്പുരയിലായിരുന്നു, സ്വപ്നങ്ങൾ പലതും ബാക്കിവച്ചാണ് ഷാനവാസ് നമ്മെ വിട്ടു പോയത്, ജയസൂര്യ കുറിച്ചു
‘ചില വാർത്തകൾ അവിശ്വസനീയമായിരിക്കുമല്ലോ അതുപോലെ അവിശ്വസനീയമായ ഒന്നാണിത്. ഇനിയും ഒരുപാട് പ്രണയകാവ്യങ്ങൾ ആ തൂലികയിൽ നിന്നും പിറക്കാൻ കൊതിച്ചു കാത്തിരിപ്പുണ്ട്, ഷാനവാസിന്റെ ഈ അകാലത്തിലുള്ള വിടവാങ്ങൽ ഞങ്ങളുടെയും സിനിമ ആസ്വാദകരുടെയും ഒരു നഷ്ടം തന്നെയാണ്. ചില സൗഹൃദങ്ങൾ ജീവിതാവസാനം വരെയുള്ളതാണ്. ഷാനവാസിനോടൊപ്പമുള്ള നല്ല ഓർമ്മകൾ ഒരിക്കലും എന്നെവിട്ടുപോകില്ല. ഞാനും എന്റെ കുടുംബവും അദ്ദേഹത്തിന്റെ ആത്മാവിനുവേണ്ടി പ്രാർത്ഥിക്കുന്നു. എന്നും ആ ചിരിച്ച മുഖം എന്റെ ഉള്ളിലുണ്ടാകും.’–ജയസൂര്യ പറഞ്ഞു.
Lost dear friend; Jayasurya in the memory of Shanavas