സംവിധായകൻ കണ്ണന് താമരക്കുളം വിവാഹിതനായി. വിഷ്ണുപ്രഭയാണ് വധു. പത്തനം തിട്ട തിരുവല്ല സ്വദേശിയാണ് വിഷ്ണുപ്രഭ. മാവേലിക്കരയില്‍ ചെട്ടിക്കുളങ്ങര ക്ഷേത്രത്തിന് സമീപമുള്ള അനുഗ്രഹ ഓഡിറ്റോറിയത്തില്‍ വച്ചായിരുന്നു വിവാഹം. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹത്തില്‍ പങ്കെടുത്തത്.
തിങ്കള്‍ മുതല്‍ വെള്ളിവരെ, ആടുപുലിയാട്ടം, അച്ചായന്‍സ്, പട്ടാഭിരാമന് തുടങ്ങിയ ചിത്രങ്ങള്‍ ഒരുക്കിയ സംവിധായകനാണ് കണ്ണന് താമരക്കുളം. മലയാളത്തിന് പുറമേ തമിഴില്‍ സുരയാടല്‍ എന്ന ചിത്രവും അദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്. അമ്മത്തൊട്ടില്‍, അക്കരെ ഇക്കരെ, സ്വാമി അയ്യപ്പന് തുടങ്ങിയ ടെലിവിഷന്‍ സീരിയലുകള്‍ക്കുപിന്നിലും കണ്ണന് താമരക്കുളം പ്രവര്‍ത്തിച്ചിട്ടുണ്ട്. മരട് 57നുശേഷം അദ്ദേഹം ഒരുക്കുന്ന ത്രില്ലര്‍ചിത്രം ഉടുമ്പിന്റെ നിര്‍മ്മാണം പുരോഗമിക്കുകയാണ്.
Director Kannan Thamarakulam got married.