---
title: "മരിക്കുന്നതിന് മണിക്കൂറുകള്‍ മുന്‍പും ട്വിറ്ററില്‍ സജീവമായിരുന്നു; അവസനത്തെ പോസ്റ്റ് ഭാവനയുടെ സിനിമയ്ക്ക് വേണ്ടി"
english_title: "He was active on Twitter hours before he died"
publisher: "moviemax.in"
canonical_url: "https://moviemax.in/news/7856/he-was-active-on-twitter-hours-before-he-died"
published_at: "2021-10-29T16:14:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/617bd135c8d64_PUNEER.jpg"
keywords: []
---

# മരിക്കുന്നതിന് മണിക്കൂറുകള്‍ മുന്‍പും ട്വിറ്ററില്‍ സജീവമായിരുന്നു; അവസനത്തെ പോസ്റ്റ് ഭാവനയുടെ സിനിമയ്ക്ക് വേണ്ടി

> **Lead Summary:** പുനീത് രാജ്കുമാറിന്റെ മരണ വാര്‍ത്ത സിനിമാ ലോകത്തെ മൊത്തത്തില്‍ തന്നെ സങ്കടപ്പെടുത്തിയിരിയ്ക്കുകയാണ്. വളരെ നേരത്തെയായിപ്പോയി ഈ വേര്‍പാട്. പേരിന് പോലും വിരോധികളില്ലാത്ത കന്നട സൂപ്പര്‍സ്റ്റാര്‍ ആണ് വിടവാങ്ങിയത്. നടന്‍ എന്നതിനപ്പുറം, തന്റെ സാമൂഹിക കടമകളെ കുറിച്ച് ഉത്തമ ബോധ്യമുള്ള നടനായിരുന്നു പുനീത്.

## Article Content

പുനീത് രാജ്കുമാറിന്റെ മരണ വാര്‍ത്ത സിനിമാ ലോകത്തെ മൊത്തത്തില്‍ തന്നെ സങ്കടപ്പെടുത്തിയിരിയ്ക്കുകയാണ്. വളരെ നേരത്തെയായിപ്പോയി ഈ വേര്‍പാട്. പേരിന് പോലും വിരോധികളില്ലാത്ത കന്നട സൂപ്പര്‍സ്റ്റാര്‍ ആണ് വിടവാങ്ങിയത്. നടന്‍ എന്നതിനപ്പുറം, തന്റെ സാമൂഹിക കടമകളെ കുറിച്ച് ഉത്തമ ബോധ്യമുള്ള നടനായിരുന്നു പുനീത്.

മരിയ്ക്കുന്നതിന് ഏതാനും മണിക്കൂറുകള്‍ മുന്‍പ് വരെ സോഷ്യല്‍ മീഡിയയില്‍ സജീവമായിരുന്നു പുനീത്. ചേട്ടന്‍ ശിവരാജ് കുമാറും ഭാവനയും ഒന്നിച്ച് അഭിനയിക്കുന്ന ബാജ്‌റാഗി 2 എന്ന ചിത്രത്തിന് ആശംസകള്‍ അറിയിച്ചു കൊണ്ട് പുനീത് ട്വിറ്ററില്‍ എത്തിയിരുന്നു.

സിനിമ പക്ഷെ കാണുന്നതിന് മുന്‍പേ തന്നെ പുനീത് ലോകത്തോട് വിട പറഞ്ഞു. ശിവരാജ് കുമാറിനെയും ഭാവനയെയും കേന്ദ്ര കഥാപാത്രങ്ങളാക്കി എ ഹര്‍ഷ സംവിധാനം ചെയ്ത ചിത്രമാണ് ബാജ്‌റാഗി 2.

ഇന്നലെ രാത്രി മുതല്‍ തന്നെ പുനീതിന് ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ അത് അത്ര കാര്യമാക്കിയില്ല. പുലര്‍ച്ചെ പന്ത്രണ്ട് മണിയോടെ നെഞ്ച് വേദന വന്നപ്പോള്‍ അടുത്തുള്ള ക്ലിനിക്കില്‍ പോയി. ഇ സി ജി എടുത്തു. രാവിലെ തനിയ്ക്ക് യാതൊരു കുഴപ്പവും ഇല്ല എന്ന് പറഞ്ഞ് ജിമ്മില്‍ പോയ ആളാണ്.

വര്‍ക്കൗട്ടിന് ഇടെ അസ്വസ്ഥത തോന്നിയതോടെ വിക്രം ആശുപത്രിയിലേക്ക് കൊണ്ടു പോകുകയായിരുന്നു. എത്തിക്കുമ്പോള്‍ തന്നെ അവസ്ഥ ഗുരുതരമാണെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. പക്ഷെ തിരിച്ചു വരും എന്ന് തന്നെയായിരുന്നു ആരാധകരുടെ പ്രതീക്ഷ.

പൂര്‍ണ ആരോഗ്യവാനായിരുന്നു പുനീത്. മറ്റ് യാതൊരു അസുഖങ്ങളും ഉണ്ടായിരുന്നില്ല. സ്ഥിരമായി വര്‍ക്കൗട്ടും ചെയ്യും. വര്‍ക്കൗട്ട് ചെയ്യുന്നത് കൊണ്ട് തന്നെ തനിയ്ക്കും ഏട്ടന്‍ ശിവരാജ് കുമാറിനും പ്രായമാകുകയില്ല എന്ന് മുന്‍പ് ഒരു അഭിമുഖത്തില്‍ പുനീത് പറഞ്ഞതൊക്കെ ഇപ്പോള്‍ ആരാധകര്‍ ഓര്‍ത്തെടുക്കുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/7856/he-was-active-on-twitter-hours-before-he-died)