---
title: "'ശ്രീനി അങ്കിളിനെയും ലാലേട്ടനെയും ഒന്നിച്ച് കണ്ടപ്പോൾ സന്തോഷം തേന്നി'; വിശാഖ്"
english_title: "Now Visakh is sharing the joy of seeing both of them together at his wedding. '"
publisher: "moviemax.in"
canonical_url: "https://moviemax.in/news/78554/now-visakh-is-sharing-the-joy-of-seeing-both-of-them-together-at-his-wedding"
published_at: "2022-11-04T20:49:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63652db45a50f_vishag.jpg"
keywords: []
---

# 'ശ്രീനി അങ്കിളിനെയും ലാലേട്ടനെയും ഒന്നിച്ച് കണ്ടപ്പോൾ സന്തോഷം തേന്നി'; വിശാഖ്

> **Lead Summary:** കഴിഞ്ഞ ദിവസമായിരുന്നു ചലച്ചിത്ര നിർമ്മാതാവ് വിശാഖ് സുബ്രഹ്മണ്യം വിവാഹിതനായത്. സംരംഭകയായ അദ്വിത ശ്രീകാന്ത് ആണ് വിശാഖിന്റെ വധു. നിരവധി താരങ്ങൾ അണിനിരന്ന വിവാഹത്തിന്റെ ചിത്രങ്ങളും വീഡിയോകളും സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു.

## Article Content

കഴിഞ്ഞ ദിവസമായിരുന്നു ചലച്ചിത്ര നിർമ്മാതാവ് വിശാഖ് സുബ്രഹ്മണ്യം വിവാഹിതനായത്. സംരംഭകയായ അദ്വിത ശ്രീകാന്ത് ആണ് വിശാഖിന്റെ വധു. നിരവധി താരങ്ങൾ അണിനിരന്ന വിവാഹത്തിന്റെ ചിത്രങ്ങളും വീഡിയോകളും സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു.

ശ്രീനിവാസനും മോഹൻലാലും അടുത്തിരുന്ന് സംസാരിക്കുന്ന രം​ഗമായിരുന്നു വിവാഹത്തിലെ ഏറ്റവും വലിയ ഹൈലൈറ്റുകളിൽ ഒന്ന്. ഇപ്പോഴിതാ തന്റെ വിവാഹത്തിൽ ഇരുവരെയും ഒന്നിച്ചു കണ്ട സന്തോഷം പങ്കുവെയ്ക്കുകയാണ് വിശാഖ്. '‍ശ്രീനി അങ്കിളും ലാലേട്ടനും അടുത്തടുത്തിരുന്ന് ചിരിച്ച് കണ്ടപ്പോൾ എനിക്ക് ഭയങ്കര സന്തോഷം തോന്നി.

നമ്മുടെ കല്യാണത്തിന് അതുകൂടെ കാണാൻ സാധിച്ചത് വലിയൊരു കാര്യമാണ്. എന്റെ ഒപ്പോസിറ്റ് ആയിരുന്നു അവർ ഇരുന്നത്. വലിയൊരു മൊമന്റ് ആയിരുന്നു അത്. ഭയങ്കര സന്തോഷം തോന്നി കണ്ടപ്പോൾ'‍,എന്നാണ് വിശാഖ് വിവാഹ ശേഷം മാധ്യമങ്ങളോട് പറഞ്ഞത്.

[https://www.facebook.com/moviemanbroadcasting/videos/1613779392371908/?t=0](https://www.facebook.com/moviemanbroadcasting/videos/1613779392371908/?t=0)

മോഹൻലാൽ, ശ്രീനിവാസൻ, ധ്യാൻ ശ്രീനിവാസൻ, അജു വർ​ഗീസ്, വിനീത് ശ്രീനിവാസൻ, എംജി ശ്രീകുമാർ, വിധു പ്രതാപ്, റഹ്മാൻ ഉൾപ്പടെ നിരവധി പേർ സകൂടുംബമാണ് വിശാഖിന്റെ വിവാഹത്തിൽ പങ്കെടുത്തത്.

സിനിമയിലെ പ്രമുഖ നിര്‍മ്മാണ കമ്പനിയായിരുന്ന മെറിലാന്‍ഡ് സ്റ്റുഡിയോ ഉടമ പി സുബ്രഹ്മണ്യത്തിന്‍റെ ചെറുമകനാണ് വിശാഖ് സുബ്രഹ്മണ്യം. വിനീത് ശ്രീനിവാസന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ സൂപ്പർ ഹിറ്റ് ചിത്രം ഹൃദയം നിർമ്മിച്ചതും വിശാഖ് ആണ്.

### Related Links & Sources
- [Original Story Source](https://moviemax.in/news/78554/now-visakh-is-sharing-the-joy-of-seeing-both-of-them-together-at-his-wedding)