---
title: "കാറില്‍ ചാരി നിന്ന കുട്ടിയെ ചവിട്ടിയ സംഭവത്തില്‍ പ്രതികരണവുമായി നടൻ  സൂരജ് സണ്‍"
english_title: "Actor Suraj Son reacted to the incident of kicking a child who was leaning on a car"
publisher: "moviemax.in"
canonical_url: "https://moviemax.in/news/78542/actor-suraj-son-reacted-to-the-incident-of-kicking-a-child-who-was-leaning-on-a-car"
published_at: "2022-11-04T20:04:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63652303c072d_suraj.jpg"
keywords: []
---

# കാറില്‍ ചാരി നിന്ന കുട്ടിയെ ചവിട്ടിയ സംഭവത്തില്‍ പ്രതികരണവുമായി നടൻ  സൂരജ് സണ്‍

> **Lead Summary:** മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട നടനാണ് സൂരജ് സണ്‍. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം പങ്കുവെക്കുന്ന പോസ്റ്റുകള്‍ എല്ലാം ശ്രദ്ധ നേടാറുണ്ട്. ഇപ്പോള്‍ ആറ് വയസുകാരനെ കാറില്‍ ചാരി നിന്നതിന്റെ പേരില്‍ ഒരാള്‍ ചവിട്ടിത്തെറിപ്പിക്കുന്ന രംഗം കണ്ട് അതില്‍ പ്രതികരിച്ച് രംഗത്ത് വന്നിരിക്കുകയാണ് നടന്‍.

## Article Content

മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട നടനാണ് സൂരജ് സണ്‍. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം പങ്കുവെക്കുന്ന പോസ്റ്റുകള്‍ എല്ലാം ശ്രദ്ധ നേടാറുണ്ട്. ഇപ്പോള്‍ ആറ് വയസുകാരനെ കാറില്‍ ചാരി നിന്നതിന്റെ പേരില്‍ ഒരാള്‍ ചവിട്ടിത്തെറിപ്പിക്കുന്ന രംഗം കണ്ട് അതില്‍ പ്രതികരിച്ച് രംഗത്ത് വന്നിരിക്കുകയാണ് നടന്‍.

മനസിന് വല്ലാതെ വേദന തോന്നിപ്പിക്കുന്നൊരു രംഗം നമ്മള്‍ സോഷ്യല്‍മീഡിയയില്‍ കണ്ടു. അത് നമ്മുടെ തലശേരിയില്‍ കാറ് ചാരി നിന്ന ആറ് വയസുകാരനെ ഒരാള്‍ പട്ടിയെ ചവിട്ടുന്നത് പോലെ ചവിട്ടിത്തെറിപ്പിക്കുന്ന രംഗം. കാറ് ചാരി നിന്ന കുട്ടിയോട് കുറേ സമയമായി മാറി നില്‍ക്കാന്‍ പറഞ്ഞു. പിന്നെ അയാള്‍ വന്നു, ഒരൊറ്റ ചവിട്ട്. മഹാരാഷട്രയിലുള്ള കുട്ടിയാണെന്നാണ് പറയുന്നത്. പട്ടിയല്ലല്ലോ കുട്ടിയല്ലേ.

അവനേത് മാളികയില്‍ താമസിക്കുന്നവനായാലും, അവന് ചുറ്റും അവനെക്കൊണ്ട് ഉപയോഗമുള്ള ഒരുപാട് ആള്‍ക്കാരുണ്ടെങ്കിലും അവനെ ഒരിക്കലും വെറുതെ വിടരുത്. ഇനി ഒരിക്കലും അവനാ കാല് പൊക്കി ഒരു പട്ടിയെപ്പോലും തൊടാന്‍ പറ്റരുത്. അവനാരോ ആയിക്കോട്ടെ. അവനെക്കൊണ്ട് ഒരുപാട് ആളുകള്‍ക്ക് ഉപയോഗമുണ്ടായേക്കും. പക്ഷേ, ഒരു മനുഷ്യക്കുട്ടിയുടെ ദേഹത്ത് ചവിട്ടാനുള്ള ത്രാണി അവനുണ്ടാവാന്‍ പാടില്ല.

അവനെ സപ്പോര്‍ട്ട് ചെയ്യുന്നവരായാലും അവരേയും ഈ ഗണത്തില്‍പ്പെടുത്തണം. കണ്ടാല്‍ ആര്‍ക്കും സഹിക്കാന്‍ പറ്റില്ല. നമ്മുടെ നാട്ടിലെയല്ലല്ലോ, ഇത് പുറത്തെവിടെയോ ഉള്ള കുട്ടിയല്ലേ എന്നല്ല. അതൊരു മനുഷ്യക്കുഞ്ഞാണ്.

മനുഷ്യനോട് ഇതുപോലെ ചെയ്യാന്‍ തോന്നുന്ന അവന്‍ മനുഷ്യനല്ലേ, കാറല്ലേ റോഡിലൂടെ പോവുമ്പോള്‍ എന്തൊക്കെ സംഭവിക്കുന്നുണ്ട്. ആറ് വയസുള്ള ഒരു കുട്ടി ചാരി നിന്നാല്‍ എന്ത് സംഭവിക്കും. ആ കാറില്‍ നിന്ന് എന്തെടുത്ത് പോവാനാണ്. ഇനിയൊരിക്കലും കാല്‍ പൊങ്ങാന്‍ പാടില്ലാത്ത തരത്തിലുള്ള ശിക്ഷ തന്നെ കൊടുക്കണം.

പൈസയൊക്കെ കൊടുത്ത് കേസ് സെറ്റിലാക്കുമായിരിക്കും. അവന്റെ ആ സ്വഭാവം മാറണം. കുട്ടി എന്നല്ല ഒരു പട്ടിയെപ്പോലും പിന്നീട് അവന്‍ തൊടാന്‍ പാടില്ലെന്നുമായിരുന്നു സൂരജ് സണ്‍ പറഞ്ഞത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/78542/actor-suraj-son-reacted-to-the-incident-of-kicking-a-child-who-was-leaning-on-a-car)