---
title: "പുനീത് രാജ്കുമാറിന് വിട"
english_title: "Farewell to Puneet Rajkumar"
publisher: "moviemax.in"
canonical_url: "https://moviemax.in/news/7838/farewell-to-puneet-rajkumar"
published_at: "2021-10-29T14:31:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/617bb93f7272d_PANEER.jpg"
keywords: []
---

# പുനീത് രാജ്കുമാറിന് വിട

> **Lead Summary:** കന്നട ചലച്ചിത്ര നടൻ പുനീത് രാജ്‌കുമാർ അന്തരിച്ചു. ഹൃദയാഘാതമാണ് മരണ കാരണം. ജിമ്മിൽ വ്യായാമത്തിൽ ഏർപ്പെട്ടിരുന്നപ്പോൾ അസ്വസ്ഥത പ്രകടിപ്പിച്ചതിനെ തുടർന്നാണ് പുനീതിനെ ബെംഗളൂരുവിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ‌ 46 കാരനായ പുനീതിന്റെ അവസ്ഥ ആശുപത്രിയിൽ പ്രവേശിപ്പിക്കുമ്പോഴെ ​ഗുരുതരമായിരുന്നു.

## Article Content

കന്നട ചലച്ചിത്ര നടൻ പുനീത് രാജ്‌കുമാർ അന്തരിച്ചു. ഹൃദയാഘാതമാണ് മരണ കാരണം. ജിമ്മിൽ വ്യായാമത്തിൽ ഏർപ്പെട്ടിരുന്നപ്പോൾ അസ്വസ്ഥത പ്രകടിപ്പിച്ചതിനെ തുടർന്നാണ് പുനീതിനെ ബെംഗളൂരുവിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ‌ 46 കാരനായ പുനീതിന്റെ അവസ്ഥ ആശുപത്രിയിൽ പ്രവേശിപ്പിക്കുമ്പോഴെ ​ഗുരുതരമായിരുന്നു.

ഇതിഹാസ നടൻ രാജ്‌കുമാറിന്റെ മകനാണ് പുനീത്. പ്രിയപ്പെട്ട നടന്റെ വേർപാട് ഉൾക്കൊള്ളാനാവാതെ കഴിയുകയാണ് കഴിയുകയാണ് സിനിമാ ലോകവും ആരാധകരും.

ബെംഗളൂരുവിലെ വിക്രമ ആശുപത്രിയിലായിരുന്നു താരത്തെ പ്രവേശിപ്പിച്ചിരുന്നത്. മുഖ്യമന്ത്രി ബസുരാജ് ബൊമ്മ ഉള്‍പ്പടെയുള്ള രാഷ്ട്രീയ സാമൂഹ്യ പ്രവര്‍ത്തകര്‍ ഇതിനോടകം ആശുപത്രിയില്‍ എത്തിക്കഴിഞ്ഞു.

ആരാധകരുടെയും മാധ്യമങ്ങളുടെയും തിക്കും തിരക്കും നിയന്ത്രിക്കാന്‍ പൊലീസ് സന്നാഹങ്ങളും വിക്രമ ആശുപത്രിയില്‍ എത്തിയിട്ടുണ്ട്. പുനീത് രാജ്‍കുമാര്‍ കന്നട ചലച്ചിത്ര ലോകത്ത് എന്ന് ഏറ്റവും തിരക്കുള്ള നായകനാണ്. പുനീതിന്റെ പേഴ്‌സണൽ മാനേജർ സതീഷാണ് താരത്തിന്റെ വിയോ​ഗ വാർത്ത പുറത്തുവിട്ടത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/7838/farewell-to-puneet-rajkumar)