---
title: "'അയ്യോടാ.. സിംഹത്തിനൊക്കെ ഇത്ര ക്യൂട്ട് ആകാൻ കഴിയുമോ?'; വീഡിയോ..."
english_title: "'Oh my God.. Can all lions be so cute?'; Video..."
publisher: "moviemax.in"
canonical_url: "https://moviemax.in/news/78372/oh-my-god-can-all-lions-be-so-cute-video"
published_at: "2022-11-03T20:13:00+05:30"
category: "Viral"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6363d3a4a3868_viral.jpg"
keywords: []
---

# 'അയ്യോടാ.. സിംഹത്തിനൊക്കെ ഇത്ര ക്യൂട്ട് ആകാൻ കഴിയുമോ?'; വീഡിയോ...

> **Lead Summary:** സോഷ്യല്‍ മീഡിയയിലൂടെ പതിവായി എത്രയോ വീഡിയോകള്‍ നാം കാണാറുണ്ട്. ഇവയില്‍ മൃഗങ്ങളുമായോ മറ്റ് ജീവികളുമായോ ബന്ധമുള്ള വീഡിയോകളാണെങ്കില്‍ അവയ്ക്ക് കാഴ്ചക്കാരേറെയുണ്ടാകാറുണ്ട്. പൊതുവെ മൃഗങ്ങളുടെ ലോകം അടുത്തറിയുന്നതിന് മനുഷ്യനുള്ള ആകാംക്ഷ തന്നെയാണ് ഈ വീഡിയോകള്‍ ഇത്രമാത്രം കാഴ്ചക്കാരെ സമ്പാദിക്കുന്നതിന് പിന്നിലെ രഹസ്യം.

## Article Content

സോഷ്യല്‍ മീഡിയയിലൂടെ പതിവായി എത്രയോ വീഡിയോകള്‍ നാം കാണാറുണ്ട്. ഇവയില്‍ മൃഗങ്ങളുമായോ മറ്റ് ജീവികളുമായോ ബന്ധമുള്ള വീഡിയോകളാണെങ്കില്‍ അവയ്ക്ക് കാഴ്ചക്കാരേറെയുണ്ടാകാറുണ്ട്. പൊതുവെ മൃഗങ്ങളുടെ ലോകം അടുത്തറിയുന്നതിന് മനുഷ്യനുള്ള ആകാംക്ഷ തന്നെയാണ് ഈ വീഡിയോകള്‍ ഇത്രമാത്രം കാഴ്ചക്കാരെ സമ്പാദിക്കുന്നതിന് പിന്നിലെ രഹസ്യം.

സമാനമായ രീതിയില്‍ സോഷ്യല്‍ മീഡിയയില്‍ വലിയ രീതിയില്‍ ശ്രദ്ധ നേടുന്നൊരു വീഡിയോയെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്. കാട്ടിലെ രാജാവ് എന്നറിയപ്പെടുന്ന മൃഗമാണ് സിംഹമെന്ന് നമുക്കറിയാം. ഗാംഭീര്യമുള്ള, ഭയപ്പെടുത്തുന്ന ഒരനുഭവമാണ് നമ്മെ സംബന്ധിച്ച് സിംഹം എന്ന് കേള്‍ക്കുമ്പോള്‍.

എന്നാല്‍ ഇതില്‍ നിന്നെല്ലാം വ്യത്യസ്തമായി ഏറെ രസകരമായി തോന്നുന്ന, വാത്സല്യം തോന്നുന്ന സിംഹക്കുഞ്ഞുങ്ങളാണ് ഈ വീഡിയോയിലുള്ളത്. അച്ഛൻ സിംഹത്തിനൊപ്പം കാടറിയുന്നതിനും മനസിലാക്കുന്നതിനുമായി ഇറങ്ങിത്തിരിച്ച നാല് കുഞ്ഞൻ സിംഹങ്ങളെയാണ് വീഡിയോയില്‍ കാണുന്നത്.

ഇവയെ ശ്രദ്ധയോടെ മുന്നോട്ട് നയിക്കുകയാണ് മുതിര്‍ന്ന സിംഹം. അതേസമയം കുഞ്ഞുങ്ങളെ കളിപ്പിക്കാനും ഇത് മറക്കുന്നില്ല. ഇതിന് പിന്നാലെ കുലുങ്ങിയോടുന്ന കുഞ്ഞ് സിംഹങ്ങള്‍ ശരിക്കും കാണാൻ തന്നെ കൗതുകമാണ്. പ്രത്യേകിച്ച് കുട്ടികളാണ് ഈ വീഡിയോ കാണുന്നതെങ്കില്‍ തീര്‍ച്ചയായും അവര്‍ വീണ്ടും വീണ്ടും ഇത് കാണിക്കാൻ ആവശ്യപ്പെടും.

[**https://twitter.com/i/status/1587180382532898816**](https://twitter.com/i/status/1587180382532898816)

അത്രയും 'ക്യൂട്ട്' ആയിട്ടുണ്ട് വീഡിയോ എന്നാണ് കണ്ടവരെല്ലാം ഒരേ സ്വരത്തില്‍ അഭിപ്രായപ്പെടുന്നത്. ഇരുപത് ലക്ഷത്തിലധികം പേരാണ് ഇതുവരെ വീഡിയോ കണ്ടിരിക്കുന്നത്. നിരവധി പേര്‍ ഇത് പങ്കുവയ്ക്കുകയും ചെയ്തിരിക്കുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/78372/oh-my-god-can-all-lions-be-so-cute-video)