ആകാശഗംഗ-2' എന്ന ചിത്രത്തിലൂടെ ജനശ്രദ്ധ ഏറ്റുവാങ്ങിയ താരമാണ് ശരണ്യ ആനന്ദ്. 'കുടുംബവിളക്കി'ലെ സിദ്ധാർത്ഥിന്റെ പ്രണയ താൽപ്പരയായ വേദികയുടെ കഥാപാത്രമായി എത്തിയ ശരണ്യ ചുരുങ്ങിയ കാലയളവിൽ കുടുംബ പ്രേക്ഷകരുടെ ഇഷ്ടവും പിടിച്ചുപറ്റി.
അടുത്തിടെ വിവാഹിതയായ നടി തന്റെ വേഷത്തെ കുറിച്ച് മനസു തുറക്കുകയാണ്. തന്റേത് ഒരു നെഗറ്റീവ് വേഷമാണെന്ന് പറയാൻ കഴിയില്ലെന്ന് താരം പറയുന്നു.വിവാഹിതനായ ഒരാളുമായി പ്രണയത്തിലാവുകയും യഥാർത്ഥ പ്രണയത്തിനായി പോരാടുന്ന ഒരു സാധാരണ സ്ത്രീ മാത്രമാണ് വേദിക. വേദികയുടെ കഥാപാത്രത്തിൽ നെഗറ്റീവ് ഷേഡുകൾ ഉണ്ട്, മികച്ച കഥാപാത്രങ്ങളെ സൃഷ്ടിക്കാൻ അത്തരം കഥാപാത്രങ്ങൾ വേണമെന്നാണ് ഞാൻ വിശ്വസിക്കുന്നത്.
തന്റെ സിനിമകളേക്കാൾ കൂടുതൽ പരമ്പര ശ്രദ്ധ നേടിത്തന്നിട്ടുണ്ടെന്നും സിനിമയിറങ്ങിയപ്പോൾ ഉള്ളതിനേക്കാൾ മൂന്നിരട്ടി പ്രതികരണങ്ങൾ പരമ്പരയിലൂടെ തേടിയെത്തിയെന്നും ശരണ്യ മനസു തുറന്നു.
Saranya has opened her mind to the fact that the series has garnered more attention than her films