മലയാളികളുടെ പ്രിയ കവിയത്രി സുഗതകുമാരിയുടെ മരണത്തില്‍ അനുസ്മരിച്ച് നടി നവ്യ നായർ. സുഗതകുമാരിയെ കണ്ടുമുട്ടിയപ്പോഴുള്ള ചില ചിത്രങ്ങൾ പങ്കുവച്ചുകൊണ്ടാണ് മലയാളിയുടെ പ്രിയ നടി നവ്യ കവിയത്രിയെ അനുസ്മരിച്ചത്. ടീച്ചറിന്റെ സ്നേഹം ഇല്ല എന്ന് വിശ്വസിക്കാൻ ആവുന്നില്ലെന്നാണ് താരം ഫേസ്ബുക്കിൽ കുറിച്ചത്.
നവ്യയുടെ വാക്കുകള്‍..........
"ടീച്ചറെ ഇനി ഈ സ്നേഹം ഇല്ല എന്ന് വിശ്വസിക്കാൻ ആവുന്നില്ല .. താങ്ങാൻ ആവുന്നില്ല സങ്കടം .. വാക്കുകൾ എത്രമേൽ ചെറുതാകുന്നു .. എന്നെ ഇത്ര മനസിലാക്കിയ എന്റെ 'അമ്മ .. നഷ്ടം എന്നെന്നേക്കും .."
കൊവിഡ് ബാധിതയായി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് സുഗതകുമാരിയുടെ മരണം സംഭവിച്ചത്. 86 വയസായിരുന്നു. സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന സുഗതകുമാരിയെ ആരോഗ്യനില വഷളായതിനെ തുടർന്ന് സംസ്ഥാന സർക്കാർ ഇടപെട്ടാണ് മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റിയത്. ഇവിടെ എത്തുമ്പോൾ ന്യുമോണിയയുടെ ഭാഗമായ ശ്വാസതടസമടക്കമുള്ള ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നു.
Actress Navya Nair commemorates the death of Sugathakumari, the beloved poetess of Malayalees