---
title: "നടൻ കേളു അന്തരിച്ചു"
english_title: "Actor Kelu passed away"
publisher: "moviemax.in"
canonical_url: "https://moviemax.in/news/78149/actor-kelu-passed-away"
published_at: "2022-11-02T15:03:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/636239a054702_KELU.jpg"
keywords: []
---

# നടൻ കേളു അന്തരിച്ചു

> **Lead Summary:** സോൾട്ട് ആന്റ് പെപ്പർ സിനിമയിലൂടെ ശ്രദ്ധേയനായ നടൻ മൂപ്പൻ വരയാൽ നിട്ടാനി കേളു അന്തരിച്ചു. 90 വയസായിരുന്നു. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്നായിരുന്നു അന്ത്യം.

## Article Content

സോൾട്ട് ആന്റ് പെപ്പർ സിനിമയിലൂടെ ശ്രദ്ധേയനായ നടൻ മൂപ്പൻ വരയാൽ നിട്ടാനി കേളു അന്തരിച്ചു. 90 വയസായിരുന്നു. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്നായിരുന്നു അന്ത്യം.

സോൾട്ട് ആന്റ് പെപ്പറിലെ മൂപ്പന്റെ വേഷം ചെയ്തത് കേളുവായിരുന്നു. ഈ സിനിമയ്ക്ക് പുറമെ പഴശിരാജ, ഉണ്ട, ബ്ലാക്ക് കോഫി എന്നീ ചിത്രങ്ങളിലും കേളു അഭിനയിച്ചിട്ടുണ്ട്.

സംസ്‌കാരം ബുധനാഴ്ച വൈകീട്ട് വീട്ടുവളപ്പിൽ നടക്കും. ഭാര്യ – മീനാക്ഷി. മക്കൾ- പുഷ്പ, രാജൻ, മണി, രമ

### Related Links & Sources
- [Original Story Source](https://moviemax.in/news/78149/actor-kelu-passed-away)