പുലിമുരുകന് എന്ന ചിത്രത്തിലൂടെ മലയാളത്തിന്റെ പ്രിയപ്പെട്ട ആക്ഷൻ കൊറിയോഗ്രാഫറായി മാറിയ പീറ്റര്‍ ഹെയ്ന്റെ ആക്ഷൻ രംഗങ്ങള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. എന്നാല്‍ ഇപ്പോഴിതാ പീറ്റര്‍ ഹെയ്ൻ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങിയിരിക്കുയാണ്. പീറ്റര്‍ ഹെയ്ൻ അടക്കമുള്ളവര്‍ ടീസര്‍ ഷെയര്‍ ചെയ്തിട്ടുണ്ട്.മികച്ച ആക്ഷൻ രംഗങ്ങള്‍ തന്നെ ചിത്രത്തില്‍ പ്രതീക്ഷിക്കാം.
https://www.youtube.com/embed/zXAqHqwOqhI
സാം ഹോയി എന്ന ചിതരം വിയറ്റ്നാമീസ് ഭാഷയിലാണ് പ്രേക്ഷകരിലേക്ക് എത്തുക. ബിൻ, ആൻ തു എന്നിവരാണ് പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. അടുത്ത വര്‍ഷം ജനുവരി 15 ചിത്രം റിലീസ് ചെയ്യും. ബോക്സറുടെ ജീവിതവുമായി ബന്ധപ്പെട്ടാണ് ചിത്രത്തിന്റെ പ്രമേയം.തെന്നിന്ത്യിയിലെ ഏറ്റവും ശ്രദ്ധേയനായ സംവിധായകനാണ് പീറ്റര്‍ ഹെയ്ൻ. ഒടിയന്റെയടക്കം ചിത്രങ്ങള്‍ക്ക് പശ്ചാത്തലസംഗീതം ചെയ്ത സാം സി എസ് ആണ് സാം ഹോയിയുടെ സംഗീതം. ഇന്ത്യ, ചൈന, വിയറ്റ്നാം എന്നിവിടങ്ങളിലാകും ചിത്രത്തിന്റെ റിലീസ്.
The action scenes of Peter Hein, who became the favorite action choreographer in Malayalam with the movie Puli Murugan, are making waves online.