മുഖത്ത് നീല നിറം, തലമുടിയില്‍ ചുവപ്പ്, കണ്ണില്‍ മഞ്ഞ; രൂപം മാറി കിം കര്‍ദാഷിയന്‍, ചിത്രങ്ങൾ

മുഖത്ത് നീല നിറം, തലമുടിയില്‍ ചുവപ്പ്, കണ്ണില്‍ മഞ്ഞ; രൂപം മാറി കിം കര്‍ദാഷിയന്‍, ചിത്രങ്ങൾ
2022-11-02T10:28:00 | By Susmitha Surendran

വസ്ത്രത്തിന്‍റെ പേരില്‍ എപ്പോഴും വിമര്‍ശനങ്ങള്‍ നേരിടുന്ന ടെലിവിഷൻ അവതാരകയും മോഡലുമാണ് കിം കർദാഷിയാൻ. റാംപില്‍ തിളങ്ങാറുള്ള താരത്തിന്‍റെ പല ഫാഷന്‍ പരീക്ഷണങ്ങളും അതിരു കടക്കാറുണ്ടെന്നാണ് ആരാധകരുടെ അഭിപ്രായം.

ഇപ്പോഴിതാ കിമ്മിന്‍റെ പുത്തന്‍ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ഹാലോവിന്‍ ആഘോഷത്തിന്‍റെ ഭാഗമായി മാര്‍വല്‍ കോമിക്സിലെ കഥാപാത്രമായ മസ്റ്റിക്കിന്‍റെ വേഷത്തിലെത്തിയ കിമ്മിന്‍റെ ചിത്രങ്ങളാണിത്. മുഖത്ത് നീല പെയിന്‍റ് അടിച്ച്, തലമുടി ചുവപ്പിച്ച്, കണ്ണില്‍ മഞ്ഞ ലെന്‍സും വച്ച് മസ്റ്റിക്ക് ആയി കിം മാറുകയായിരുന്നു.

ഇതോടെ ഹാലോവിന്‍ ലുക്കിലും കിം വേറിട്ടു നിന്നു. പ്രത്യേകമായി തയാറാക്കിയ നീല ബോഡി സ്യൂട്ട് ആണ് താരം ധരിച്ചത്. കഥാപാത്രത്തിന് സമാനമായി ഡീറ്റൈലിങ് ഈ സ്യൂട്ടിലുണ്ട്. ഈ കോസ്റ്റ്യുമിലുള്ള ഏതാനും ചിത്രങ്ങള്‍ കിം സമൂഹ മാധ്യമങ്ങളില്‍ പങ്കുവയ്ക്കുകയും ചെയ്തു. സംഭവം വൈറലായതോടെ കമന്‍റുകളുമായി ആരാധകരും രംഗത്തെത്തി. അടുത്ത എക്സ് മെന്‍ സിനിമയില്‍ കിമ്മിനെ മസ്റ്റീക്ക് ആക്കണമെന്നാണ് ആരാധകര്‍ പറയുന്നത്.

അടുത്തിടെ മിലൻ ഫാഷൻ വീക്കിൽ പങ്കെടുക്കാൻ എത്തിയ കിമ്മിന്‍റെ ചിത്രങ്ങളും വൈറലായിരുന്നു. കാലിനോട് ചേർന്ന് ഇറുകി കിടക്കുന്ന വസ്ത്രം മൂലം പടികൾ നടന്നു കയറാനാവാതെ ചാടിക്കയറുന്ന കിമ്മിന്‍റെ ദൃശ്യങ്ങളാണ് വൈറലായത്. പാദം വരെ മൂടി നിൽക്കുന്ന സിൽവർ നിറത്തിലുള്ള ഗൗണാണ് കിം ധരിച്ചത്.


നിരപ്പായ തറയിൽ പോലും വളരെ കഷ്ടപ്പെട്ടാണ് കിം നടക്കുന്നത്. വലിയ ഹീലുള്ള പാദരക്ഷകളും ധരിച്ചിരുന്നതിനാൽ പടിക്കെട്ടിലേയ്ക്ക് കാലെടുത്തുവയ്ക്കാൻ താരത്തിന് സാധിക്കുന്നുല്ലായിരുന്നു. അതോടെ കൈവരികളിൽ പിടിച്ച് ഓരോ പടവും ചാടിക്കയറുകയായിരുന്നു താരം. ഇത്രയധികം പടവുകൾ ചാടിക്കയറുക എന്നത് എളുപ്പമല്ലാത്തതിനാൽ ഒടുവിൽ രണ്ടുപേരുടെ സഹായവും താരത്തിന് വേണ്ടിവന്നു.

ഇരുവശത്തുമായി നിന്ന് സഹായികൾ കിമ്മിന്റെ കയ്യിൽ പിടിച്ചുകൊണ്ട് പടവുകൾ കയറ്റുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. പരിപാടി നടക്കുന്ന സ്ഥലത്തേയ്ക്ക് എത്താൻ കാറിൽ കയറാനും താരം കഷ്ടപ്പെട്ടു. കാറിലേയ്ക്ക് കയറുന്നതിനും ഇറങ്ങുന്നതിനും മറ്റുള്ളവർ കിമ്മിനെ സഹായിക്കുന്നതിന്റെ ചിത്രങ്ങളും വൈറലാവുകയും ചെയ്തു.

ഫാഷൻ അൽപം കൂടി പോയി എന്നാണ് പലരുടെയും വിമര്‍ശനം. ഫാഷനു വേണ്ടി ഏതറ്റം വരെയും പോകാൻ മടിയില്ലാത്ത താരമാണ് കിം. മെർലിൻ മൺറോ അണിഞ്ഞ ഗൗൺ തന്റെ ശരീരത്തിൽ പാകമാകുന്നതിന് വേണ്ടി മൂന്നാഴ്ച കൊണ്ട് ഏഴ് കിലോ ഭാരമാണ് കിം മുമ്പ് കുറച്ചത്. അതും വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിവച്ചിരുന്നു.

Content Highlight: Now Kim's new pictures are going viral on social media

Next TV

Related Stories
ഷക്കീറയുടെ പാട്ടിനും മുകളിൽ ലാലേട്ടൻ മാസ്സ്!; ലോകകപ്പിനിടെ സോഷ്യൽ മീഡിയയിൽ വൈറലായി മോഹൻലാലിന്റെ ഫുട്ബോൾ ഗാനം!

Jun 11, 2026 05:28 PM

ഷക്കീറയുടെ പാട്ടിനും മുകളിൽ ലാലേട്ടൻ മാസ്സ്!; ലോകകപ്പിനിടെ സോഷ്യൽ മീഡിയയിൽ വൈറലായി മോഹൻലാലിന്റെ ഫുട്ബോൾ ഗാനം!

ഷക്കീറയുടെ പാട്ടിനും മുകളിൽ ലാലേട്ടൻ മാസ്സ്!; ലോകകപ്പിനിടെ സോഷ്യൽ മീഡിയയിൽ വൈറലായി മോഹൻലാലിന്റെ ഫുട്ബോൾ...

Read More >>
ഓട്ടോക്കൂലി നൽകിയപ്പോൾ പറ്റിയ ഒരു 'അബദ്ധം'; അക്കൗണ്ടിലെത്തിയ 15,000 രൂപ ഒരു മടിയുമില്ലാതെ തിരികെ നൽകി ഡ്രൈവർ; കയ്യടിച്ച് സോഷ്യൽ മീഡിയ

Jun 6, 2026 01:29 PM

ഓട്ടോക്കൂലി നൽകിയപ്പോൾ പറ്റിയ ഒരു 'അബദ്ധം'; അക്കൗണ്ടിലെത്തിയ 15,000 രൂപ ഒരു മടിയുമില്ലാതെ തിരികെ നൽകി ഡ്രൈവർ; കയ്യടിച്ച് സോഷ്യൽ മീഡിയ

ഓട്ടോ യാത്രയ്ക്ക് ശേഷം അബദ്ധത്തിൽ അക്കൗണ്ടിലേക്ക് 15,000 രൂപ ഒരു മടിയുമില്ലാതെ തിരികെ നൽകി...

Read More >>
Top Stories










News Roundup