---
title: "രജനികാന്ത് ആശുപത്രിയില്‍"
english_title: "Rajinikanth in hospital"
publisher: "moviemax.in"
canonical_url: "https://moviemax.in/news/7794/rajinikanth-in-hospital"
published_at: "2021-10-29T11:32:00+05:30"
category: "Kollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/617b8eb6c3d1b_rajani.jpg"
keywords: []
---

# രജനികാന്ത് ആശുപത്രിയില്‍

> **Lead Summary:** തമിഴ് സൂപ്പര്‍സ്റ്റാര്‍ രജനികാന്ത് ആശുപത്രിയില്‍ അഡ്മിറ്റ് ആയി. ദില്ലിയില്‍ നിന്നും തിരിച്ച് നാട്ടിലെത്തിയ നടന്‍ പതിവ് ചെക്കപ്പിനായി ചെന്നൈ കൗവേരി ഹോസ്പിറ്റലില്‍ പതിവ് ചെക്കപ്പിന് പോയതായിരുന്നു. ചില ടെസ്റ്റുകള്‍ നടത്തി എന്നും, അതിന്റെ റിസള്‍ട്ടിനായി കാത്തു നില്‍ക്കേണ്ടത് ഉള്ളതുകൊണ്ടുമാണ് അഡ്മിറ്റ് ചെയ്തത് എന്നും ഭാര്യ ലത രജനികാന്ത് മാധ്യങ്ങളോട് പറഞ്ഞു.

## Article Content

തമിഴ് സൂപ്പര്‍സ്റ്റാര്‍ രജനികാന്ത് ആശുപത്രിയില്‍ അഡ്മിറ്റ് ആയി. ദില്ലിയില്‍ നിന്നും തിരിച്ച് നാട്ടിലെത്തിയ നടന്‍ പതിവ് ചെക്കപ്പിനായി ചെന്നൈ കൗവേരി ഹോസ്പിറ്റലില്‍ പതിവ് ചെക്കപ്പിന് പോയതായിരുന്നു. ചില ടെസ്റ്റുകള്‍ നടത്തി എന്നും, അതിന്റെ റിസള്‍ട്ടിനായി കാത്തു നില്‍ക്കേണ്ടത് ഉള്ളതുകൊണ്ടുമാണ് അഡ്മിറ്റ് ചെയ്തത് എന്നും ഭാര്യ ലത രജനികാന്ത് മാധ്യങ്ങളോട് പറഞ്ഞു.

നാല്‍പത്തിയഞ്ച് വര്‍ഷത്തിലേറെയായി സിനിമാ ലോകത്തിന് നല്‍കിയ സംഭാവനകളെ മാനിച്ച് ദാദാഭായ് നൗരോജി പുരസ്‌കാരം നല്‍കി രാജ്യം രജനികാന്തിനെ ആദരിച്ചിരുന്നു. പുരസ്‌കാരം സ്വീകരിക്കുന്നതിനായി ദില്ലിയില്‍ പോയി മടങ്ങിയ ശേഷമാണ് രജനികാന്ത് ആശുപത്രിയില്‍ എത്തിയത്. ദില്ലിയില്‍ പോയപ്പോള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയായും പ്രസിഡന്റ് രാം നാഥ് കോവിന്ദുമായും രജനി കൂടിക്കാഴ്ച നടത്തിയിരുന്നു.

കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ ഉയര്‍ രക്തസമ്മര്‍ദ്ദം കാരണം രജനികാന്തിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. അണ്ണാത്തെ എന്ന ചിത്രത്തിന്റെ ചിത്രീകരണം അത് കാരണം തത്കാലത്തേക്ക് നിര്‍ത്തി വയ്ക്കുകയും ചെയ്തു. എന്നാല്‍ നിലവില്‍ എഴുപതുകാരനായ രജനികാന്തിന് കാര്യമായ ആരോഗ്യ പ്രശ്‌നങ്ങളൊന്നും ഇല്ല എന്ന് തന്നെയാണ് പുറത്ത് വരുന്ന വിവരങ്ങള്‍.

നിലവില്‍ ശിവ സംവിധാനം ചെയ്യുന്ന അണ്ണാത്തെ എന്ന ചിത്രത്തിന്റെ റിലീസിനായി കാത്തിരിയ്ക്കുകയാണ് ആരാധകര്‍. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ചിത്രത്തിന്റെ ട്രെയിലറിന് ഗംഭീര സ്വീകരണമാണ് ലഭിച്ചത്. നയന്‍താര നായികയാകുന്ന ചിത്രത്തില്‍ കീര്‍ത്തി സുരേഷ്, കുശ്ബു, മീന എന്നിവരും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നു.

നവംബര്‍ 4 ന് ദീപാവലി ആഘോഷത്തിന്റെ ഭാഗമായി സിനിമ തിയേറ്ററില്‍ എത്തും എന്നാണ് നിലവിലെ വിവരം. എ ആര്‍ മുരുഗദോസ് സംവിധാനം ചെയ്ത ദര്‍ബാര്‍ ആണ് രജനികാന്തിന്റേതായി ഏറ്റവും ഒടുവില്‍ റിലീസ് ചെയ്ത ചിത്രം.

### Related Links & Sources
- [Original Story Source](https://moviemax.in/news/7794/rajinikanth-in-hospital)