ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്ത ഐഡിയ സ്റ്റാർ സിംഗർ എന്ന സൂപ്പർ ഹിറ്റ് സംഗീത റിയാലിറ്റി ഷോയിലെ അവതാരകയായി മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ടതാരമായി മാറിയ താരമാണ് രഞ്ജിനി ഹരിദാസ്. കേരളത്തിൽ ഒരു സമയത്ത് തരംഗമായി മാറിയ ഹിറ്റ് റിയാലിറ്റിഷോയായിരുന്നു ഐഡിയ സ്റ്റാർ സിംഗർ. മലയാളസിനിമക്ക് നിരവധി പിന്നണി ഗായകരേയും ഗായികമാരെയും സമ്മാനിച്ച റിയാലിറ്റി ഷോയാണ് ഐഡിയ സ്റ്റാർ സിംഗർ.
അവതരണ ശൈലിയിലെ വെത്യസ്‌തത കൊണ്ട് തന്നെ രഞ്ജിനി ഹരിദാസ് പ്രേക്ഷക ഹൃദയം കീഴടക്കി.രണ്ടായിരത്തി പത്തിൽ മികച്ച അവതാരകക്കുള്ള ഫ്രേം മീഡയ ആവാർഡ് ലഭിച്ച താരമാണ് രഞ്ജിനി ഹരിദാസ്. പിന്നീട് നിരവധി ഷോകളിലും അവാർഡ് നിശകളിലും അവതാരകയായി തിളങ്ങിയരഞ്ജിനി ഹരിദാസ് പ്രേക്ഷ ക ഹൃദയം കീഴടക്കി. അവതാരക എന്നതിലുപരി അഭിനയത്തിലും കഴിവ് തെളിയിച്ച താരം കൂടിയാണ്.
മോഹൻലാൽ നായകനായി എത്തിയ ചൈന ടൌൺ എന്ന ചിത്രത്തിലൂടെയാണ് രഞ്ജിനി ഹരിദാസ് മലയാള സിനിമയിലേക്ക് അരങ്ങേറ്റം കുറിക്കുന്നത്. ചിത്രത്തിൽ ചെറിയൊരു വേഷമാണ് രഞ്ജിനി അവതരിപ്പിച്ചത്. എന്നാൽ രണ്ടായിരത്തി പതിമൂന്നിൽ തിയ്യറ്ററുകളിൽ റിലീസ് ചെയ്ത എൻട്രി എന്ന ചിത്രത്തിൽ രഞ്ജിനി ഹരിദാസ് അവതരിപ്പിച്ച പോലീസ് കഥാപാത്രം ഏറെ ജനപ്രീതി നേടി.ചിത്ര ത്തിൽ ശ്രേയ എന്ന പോലീസ് കഥാപാത്രമാണ് രഞ്ജിനി അവതരിപ്പിച്ചത്.
സ്വന്തമായി നിലപാടും തന്റേടവുമുള്ള നടിയാണ് രഞ്ജിനി ഹരിദാസ്.സൈബർ ഇടങ്ങളിൽ സജീവമായ താരം തന്റെ വിശേഷങ്ങളും യാത്രകളും ഫോട്ടോഷൂട്ട് ചിത്രങ്ങളും എല്ലാം തന്നെ സൈബർ ഇടങ്ങളിൽ പങ്കുവെക്കാറുണ്ട്.
രഞ്ജിനി പങ്കുവെച്ച ഏറ്റവും പുതിയ ഗ്ലാമർ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറുകയാണ്. അതീവഗ്ലാമർ ലുക്കിലാണ് താരം ചിത്രങ്ങളിൽ പ്രത്യക്ഷപെട്ടത്. രഞ്ജിനി പങ്കുവെച്ച ഏറ്റവും പുതിയ കിടുക്കാച്ചി ഫോട്ടോഷൂട്ട് ചിത്രങ്ങൾ കണ്ടുനോക്കു..
Content Highlight: Ranjini Haridas in a cool look; Images go viral

































