സാമൂഹ്യമാധ്യമങ്ങളില്‍ തന്റെ വിശേഷങ്ങള്‍ പങ്കുവയ്ക്കുന്ന താരമാണ് അമിതാഭ് ബച്ചൻ.പങ്കുവയ്ക്കുന്ന അമിതാഭ് ബച്ചന്റെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമകാറുമുണ്ട്. എന്നാല്‍ ഇപ്പോഴിതാ തന്റെ അമ്മ തേജി ബച്ചനുമൊത്തുള്ള അമിതാഭ് ബച്ചന്റെ പഴയ ഫോട്ടോയാണ് ചര്‍ച്ചയാകുന്നത്.
അമിതാഭ് ബച്ചൻ തന്നെയാണ് ഫോട്ടോ ഷെയര്‍ ചെയ്തിരിക്കുന്നത്. അമ്മയായ തേജി ബച്ചന്റെ ഓര്‍മദിനത്തിലാണ് ബച്ചൻ ഫോട്ടോ പങ്കുവെച്ചത്. ഇളയ സഹോദരനാണ് അമ്മയ്ക്കും അമിതാഭ് ബച്ചനുമൊപ്പമുള്ളത്. സാമൂഹ്യപ്രവര്‍ത്തകയായി ശ്രദ്ധേയയായ ആളാണ് അമ്മ തേജി ബച്ചൻ. ഇതിഹാസ കവി ഹരിവൻശ് റായ് ബച്ചനെയാണ് വിവാഹം ചെയ്തത്.
അജിതാഭ് ആണ് അമിതാഭ് ബച്ചന്റെ ഇളയ സഹോദരൻ. അമിതാഭ് ബച്ചൻ നായകനായ കഭി കഭി എന്ന സിനിമയില്‍ തേജി ബച്ചൻ അതിഥി വേഷത്തില്‍ വന്നിരുന്നു. വില്യം ഷേക്സ്പിയറിന്റെ മാക്ബത്തിന്റെ ഹിന്ദി അഡാപ്ഷൻ ആയി ഹരിവൻശ് റായ് ബച്ചൻ എഴുതിയ ലേഡി മാക്ബത്തിലും തേജി ബച്ചൻ അഭിനയിച്ചിട്ടുണ്ട്.
Amitabh Bachchan is an actor who shares his experiences on social media.