---
title: "തലക്ക് വെളിവില്ലേ...?  എം.ജി ശ്രീകുമാറിനെതിരെ സോഷ്യല്‍മീഡിയയില്‍ വിമര്‍ശനം"
english_title: "The head is not exposed...? Criticism on social media against MG Sreekumar"
publisher: "moviemax.in"
canonical_url: "https://moviemax.in/news/77680/the-head-is-not-exposed-criticism-on-social-media-against-mg-sreekumar"
published_at: "2022-10-31T07:35:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/635f2db1a11f8_abhaya.jpg"
keywords: []
---

# തലക്ക് വെളിവില്ലേ...?  എം.ജി ശ്രീകുമാറിനെതിരെ സോഷ്യല്‍മീഡിയയില്‍ വിമര്‍ശനം

> **Lead Summary:** **മ**ലയാളത്തിന്റെ പ്രിയ ഗായകനും സംഗീത‌സം‌വിധായകനുമായ എം ജി ശ്രീകുമാര്‍ അവതാരകനായി എത്തുന്ന പരിപാടിയാണ് പറയാം നേടാം. ഇപ്പോഴിതാ എം.ജി ശ്രീകുമാറിനെതിരെ സോഷ്യല്‍മീഡിയയില്‍ വിമര്‍ശനം.

## Article Content

**മ**ലയാളത്തിന്റെ പ്രിയ ഗായകനും സംഗീത‌സം‌വിധായകനുമായ എം ജി ശ്രീകുമാര്‍ അവതാരകനായി എത്തുന്ന പരിപാടിയാണ് പറയാം നേടാം. ഇപ്പോഴിതാ എം.ജി ശ്രീകുമാറിനെതിരെ സോഷ്യല്‍മീഡിയയില്‍ വിമര്‍ശനം.

ഗായിക അഭയ ഹിരണ്‍മയിയുമായുള്ള ഒരു അഭിമുഖത്തിന്റെ വീഡിയോയാണ് വിമര്‍ശനത്തിന് കാരണം. അഭയ ഹിരണ്‍മയി സംഗീത സംവിധായകന്‍ ഗോപി സുന്ദറുമായി പിരിഞ്ഞത് അടുത്തിടെയാണ്. പത്ത് വര്‍ഷത്തോളമായി ഇരുവരും ലിവിങ് ടുഗെതര്‍ റിലേഷന്‍ഷിപ്പിലായിരുന്നു.

ഗോപി സുന്ദറുമായുള്ള ബന്ധം പിരിഞ്ഞതിനെ കുറിച്ച്‌ വീണ്ടും വീണ്ടും എം.ജി ശ്രീകുമാര്‍ പരിപാടിയില്‍ ചോദിക്കുന്നുണ്ട്. അതിനെല്ലാം മാന്യമായ രീതിയില്‍ മറുപടി പറയുകയാണ് അഭയ. എന്നാല്‍, ആ ബന്ധം ഇല്ലാതായതില്‍ വിഷമമുണ്ടോയെന്ന് എം.ജി ശ്രീകുമാര്‍ വീണ്ടും വീണ്ടും ചോദിക്കുന്നതാണ് വൈറലാകുന്ന വീഡിയോയിലുള്ളത്.

നിരവധി പേരാണ് എം.ജി ശ്രീകുമാറിന്റെ ചിന്താഗതിയേയും ചോദ്യങ്ങളേയും പരിഹസിച്ച്‌ കമന്റുകളുമായി എത്തിയത്. അഭയ വളരെ പോസിറ്റീവ് ആയി മനോഹരമായിട്ടാണ് സംസാരിച്ചത്, ശ്രീകുമാറിന് തലക്ക് വെളിവില്ലേ.? കഷ്ടം, ഇയാളും പണ്ട് ലിവിങ് ടുഗെതര്‍ ആയിരുന്നില്ലേ?.' 'അതൊക്കെ കേട്ടപ്പോള്‍‌ ഇയാള്‍ പ്രോഗ്രസീവിന്റെ അങ്ങേയറ്റമാവുമെന്നാണ് കരുതിയത്, എം.ജി ശ്രീകുമാറിന് അമ്മാവന്‍ സിന്‍ഡ്രം, അഭയയോട് കാര്യങ്ങള്‍ വീണ്ടും വീണ്ടും ചോദിച്ചത് വല്ലാത്ത ഊളത്തരം ആയിപ്പോയി' തുടങ്ങി നിരവധി വിമര്‍ശന കമന്റുകളാണ് ഉയരുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/77680/the-head-is-not-exposed-criticism-on-social-media-against-mg-sreekumar)