---
title: "യുവതാരം ഹരീഷ് കല്യാണ്‍ വിവാഹിതനായി"
english_title: "Young actor Harish Kalyan got married"
publisher: "moviemax.in"
canonical_url: "https://moviemax.in/news/77654/young-actor-harish-kalyan-got-married"
published_at: "2022-10-30T22:03:00+05:30"
category: "Kollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/635ea76e7f58d_harish_kalyan.jpg"
keywords: []
---

# യുവതാരം ഹരീഷ് കല്യാണ്‍ വിവാഹിതനായി

> **Lead Summary:** **വ്യ**ത്യസ്ത വേഷങ്ങള്‍ ചെയ്ത് ശ്രദ്ധേയനായ യുവതാരമാണ് ഹരീഷ് കല്യാണ്‍. താരത്തിന്റെ വിവാഹ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍. സംരംഭകയായ നര്‍മദ ഉദയകുമാറാണ് വധു. ചെന്നൈക്കടുത്ത് തിരുവേര്‍ക്കാട് ജി.പി.എന്‍ പാലസില്‍ വച്ചായിരുന്നു വിവാഹ ചടങ്ങുകള്‍.

## Article Content

**വ്യ**ത്യസ്ത വേഷങ്ങള്‍ ചെയ്ത് ശ്രദ്ധേയനായ യുവതാരമാണ് ഹരീഷ് കല്യാണ്‍. താരത്തിന്റെ വിവാഹ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍. സംരംഭകയായ നര്‍മദ ഉദയകുമാറാണ് വധു. ചെന്നൈക്കടുത്ത് തിരുവേര്‍ക്കാട് ജി.പി.എന്‍ പാലസില്‍ വച്ചായിരുന്നു വിവാഹ ചടങ്ങുകള്‍.

തെന്നിന്ത്യന്‍ താരം ചിമ്ബുവായിരുന്നു വിവാഹച്ചടങ്ങിലെ മുഖ്യാതിഥി. ദസറ നാളില്‍ ഇന്‍സ്റ്റാഗ്രാം വഴിയാണ് ഹരീഷ് കല്യാണ്‍ നര്‍മദയെ ആരാധകര്‍ക്കായി പരിചയപ്പെടുത്തിയത്. തമിഴ് ബിഗ് ബോസില്‍ മത്സരാര്‍ത്ഥിയായതോടെയാണ് കൂടുതല്‍ ശ്രദ്ധിക്കപ്പെടുന്നത്. സന്ദീപ് ശ്യാം ഒരുക്കുന്ന വേഴം എന്ന ചിത്രമാണ് ഹരീഷ് കല്യാണിന്റേതായി റിലീസിന് തയ്യാറെടുക്കുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/77654/young-actor-harish-kalyan-got-married)