---
title: "തിയറ്ററില്‍ 'ജയ ജയ ജയ ജയ ഹേ'കണ്ട് കരയുന്ന കുട്ടി; സമൂഹമാധ്യമങ്ങളില്‍ വൈറൽ "
english_title: "A child crying after watching 'Jaya Jaya Jaya Hai' in the theatre; Viral on social media"
publisher: "moviemax.in"
canonical_url: "https://moviemax.in/news/77650/a-child-crying-after-watching-jaya-jaya-jaya-hai-in-the-theatre-viral-on-social-media"
published_at: "2022-10-30T21:22:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/635e9e00a849a_darshana.jpg"
keywords: []
---

# തിയറ്ററില്‍ 'ജയ ജയ ജയ ജയ ഹേ'കണ്ട് കരയുന്ന കുട്ടി; സമൂഹമാധ്യമങ്ങളില്‍ വൈറൽ 

> **Lead Summary:** **ബേ**സില്‍ ജോസഫ്, ദര്‍ശന രാജേന്ദ്രന്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ ചിത്രമാണ് 'ജയ ജയ ജയ ജയ ഹേ'.

## Article Content

**ബേ**സില്‍ ജോസഫ്, ദര്‍ശന രാജേന്ദ്രന്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ ചിത്രമാണ് 'ജയ ജയ ജയ ജയ ഹേ'.

രണ്ട് ദിവസം മുമ്പ് പ്രദര്‍ശനത്തിനു എത്തിയ ഈ ചിത്രം പ്രേക്ഷക- നിരൂപക പ്രശംസകള്‍ ഒരുപോലെ നേടുകയാണ്. തിയറ്ററുകളില്‍ ചിരിപടര്‍ത്തിയ ചിത്രത്തെ പ്രശംസിച്ച്‌ നിരവധി പേരാണ് രംഗത്തെത്തുന്നത്.

ഈ അവസരത്തില്‍ ബേസില്‍ പങ്കുവച്ചൊരു വീഡിയോ ചര്‍ച്ചയാകുന്നു തിയറ്ററില്‍ 'ജയ ജയ ജയ ജയ ഹേ'കണ്ട് കരയുന്ന കുട്ടിയുടെ വീഡിയോയാണ് ബേസില്‍ പങ്കുവച്ചത്.

ദര്‍ശന അവതരിപ്പിച്ച ജയ എന്ന കഥാപാത്രം സ്ക്രീനില്‍ കരയുമ്പോള്‍ കൂടെ കരയുകയാണ് പീലി എന്ന കുട്ടി. നടനും എഴുത്തുകാരനുമായ ആര്യന്‍ ഗിരിജാവല്ലഭന്റെ മകളാണ് പീലി.

* 'ഒരു സുഹൃത്തു വാട്സാപ്പ് ചെയ്ത വീഡിയോ ആണ് . The pure magic of cinema. ഇതില്‍ കൂടുതല്‍ എന്താണ് വേണ്ടത് ? പറയാന്‍ വാക്കുകള്‍ കിട്ടുന്നില്ല'*, എന്നായിരുന്നു വീഡിയോ പങ്കുവച്ച്‌ ബേസില്‍ കുറിച്ചത്. ഈ വീഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധനേടുകയാണ്. ഈ വീഡിയോയ്ക്ക് ദര്‍ശന കമന്റും ചെയ്തിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://moviemax.in/news/77650/a-child-crying-after-watching-jaya-jaya-jaya-hai-in-the-theatre-viral-on-social-media)