---
title: "സാമന്തയുടെ പോസ്റ്റില്‍ കമന്റുമായി നാഗചൈതന്യയുടെ സഹോദരന്‍; സോഷ്യൽ മീഡിയയിൽ വൈറൽ "
english_title: "Nagachaitanya's brother comments on Samantha's post; Viral on social media"
publisher: "moviemax.in"
canonical_url: "https://moviemax.in/news/77644/nagachaitanyas-brother-comments-on-samanthas-post-viral-on-social-media"
published_at: "2022-10-30T20:55:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/635e97bcd85cf_sam.jpg"
keywords: []
---

# സാമന്തയുടെ പോസ്റ്റില്‍ കമന്റുമായി നാഗചൈതന്യയുടെ സഹോദരന്‍; സോഷ്യൽ മീഡിയയിൽ വൈറൽ 

> **Lead Summary:** **സാ**മന്തയുടെ പോസ്റ്റില്‍ കമന്റുമായി നാഗചൈതന്യയുടെ സഹോദരന്‍ ആരാധകരെ ഒന്നടങ്കം ആശങ്കയിലാക്കിക്കൊണ്ടാണ് സാമന്ത തന്റെ രോഗവിവരം പുറത്തുവിട്ടത്. മയോസൈറ്റിസ് എന്നു പറയുന്ന ഓട്ടോ ഇമ്മ്യൂണ്‍ രോഗമാണ് സാമന്തയെ ബാധിച്ചത്.

## Article Content

**സാ**മന്തയുടെ പോസ്റ്റില്‍ കമന്റുമായി നാഗചൈതന്യയുടെ സഹോദരന്‍ ആരാധകരെ ഒന്നടങ്കം ആശങ്കയിലാക്കിക്കൊണ്ടാണ് സാമന്ത തന്റെ രോഗവിവരം പുറത്തുവിട്ടത്. മയോസൈറ്റിസ് എന്നു പറയുന്ന ഓട്ടോ ഇമ്മ്യൂണ്‍ രോഗമാണ് സാമന്തയെ ബാധിച്ചത്.

നിരവധി താരങ്ങളാണ് സാമന്തയ്ക്ക് രോഗമുക്തി ആശംസിച്ചുകൊണ്ട് കമന്റുകളിട്ടത്. ഇപ്പോള്‍ ശ്രദ്ധ നേടുന്നത് സാമന്തയുടെ മുന്‍ ഭര്‍ത്താവ് നാഗചൈതന്യയുടെ കുടുംബത്തില്‍ നിന്നുള്ള ഒരംഗത്തിന്റെ കമന്റാണ്. നാഗചൈതന്യയുടെ സഹോദരനും നടനുമായ അഖില്‍ അക്കിനേനിയാണ് സാമന്തയുടെ പോസ്റ്റിനു താഴെ കമന്റുമായി എത്തിയത്.

പ്രിയപ്പെട്ട സാമിന് സ്നേഹവും കരുത്തും ആശംസിക്കുന്നു എന്നാണ് അഖില്‍ കുറിച്ചത്. അഖിലിന്റെ കമന്റ് ആരാധകരുടെ മനം നിറയ്ക്കുകയാണ്. ഏഴായിരത്തില്‍ അധികം പേരാണ് ആ കമന്റ് ലൈക്ക് ചെയ്തിരിക്കുന്നത്.

*

ശരീരത്തിലെ മസിലുകളെ ദുര്‍ബലപ്പെടുത്തുന്ന അസുഖമാണ് മയോസൈറ്റിസ്. തുടര്‍ന്ന് ശരീരത്തിലെ പലഭാഗങ്ങളിലും കടുത്ത വേദന അനുഭവപ്പെടും. കഠിനമായ ദിനങ്ങളെക്കുറിച്ച്‌ അതിവൈകാരികമായ കുറിപ്പാണ് താരം പങ്കുവച്ചത്.

കുറച്ച്‌ മാസങ്ങള്‍ക്ക് മുന്‍പ് എനിക്ക് ഓട്ടോ ഇമ്മ്യൂണ്‍ രോഗമായ മയോസൈറ്റിസ് പിടിപെട്ടു. രോഗം ഭേദമായതിനു ശേഷം നിങ്ങളുമായി പങ്കുവയ്ക്കാം എന്ന പ്രതീക്ഷയിലായിരുന്നു ഞാന്‍. പക്ഷേ ഞാന്‍ പ്രതീക്ഷിച്ചതിനേക്കാള്‍ സമയമെടുക്കുകയാണ്. *

*എപ്പോഴും നമ്മളെ കരുത്തയായി കാണിക്കേണ്ടതില്ലെന്ന് ഞാന്‍ പതിയെ മനസിലാക്കുകയാണ്. ഈ അവസ്ഥയെ അംഗീകരിക്കാനാണ് ഞാന്‍ ഇപ്പോഴും പ്രയാസപ്പെടുന്നത്. വൈകാതെ പെട്ടെന്ന് രോഗത്തില്‍ നിന്ന് പൂര്‍ണ മുക്തി നേടാനാകും എന്ന ഉറപ്പിലാണ് ഡോക്ടര്‍മാര്‍. *

*എനിക്ക് നല്ല ദിവസങ്ങളും വളരെ മോശം ദിവസങ്ങളുമുണ്ടായി. ശാരീരികമായും വൈകാരികമായും. ഇനി ഒരു ദിവസം കൂടി ഇത് സഹിക്കാന്‍ എനിക്കാവില്ല എന്നുവരെ തോന്നി. എങ്ങനെയോ ആ നിമിഷത്തെ പിന്നിട്ടു. രോഗം ഭേദമാകുന്നതിന് ഒരു ദിവസം കൂടി അടുത്തു എന്നാണ് കരുതുന്നത്. -* സാമന്ത കുറിച്ചു.

### Related Links & Sources
- [Original Story Source](https://moviemax.in/news/77644/nagachaitanyas-brother-comments-on-samanthas-post-viral-on-social-media)