---
title: "ഭീമന്‍ ലഡുവുമായി ലൊക്കേഷനിലെത്തി ലെന; വീഡിയോ"
english_title: "Lena reaches the location with Bhima Ladu; Video"
publisher: "moviemax.in"
canonical_url: "https://moviemax.in/news/77572/lena-reaches-the-location-with-bhima-ladu-video"
published_at: "2022-10-30T14:15:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/635e43405eb22_MIYA.jpg"
keywords: []
---

# ഭീമന്‍ ലഡുവുമായി ലൊക്കേഷനിലെത്തി ലെന; വീഡിയോ

> **Lead Summary:** ലൊക്കേഷനില്‍ അത്ഭുത ലഡുവുമായി എത്തി നടി ലെന. ഭീമന്‍ ലഡുവുമായി ലൊക്കേഷനില്‍ എത്തിയ ലെനയുടെ പുതിയ വീഡിയോയാണ് ശ്രദ്ധ നേടുന്നത്. അഞ്ച് കിലോയുടെ ലഡുവുമായാണ് ലെന എത്തിയത്.

## Article Content

ലൊക്കേഷനില്‍ അത്ഭുത ലഡുവുമായി എത്തി നടി ലെന. ഭീമന്‍ ലഡുവുമായി ലൊക്കേഷനില്‍ എത്തിയ ലെനയുടെ പുതിയ വീഡിയോയാണ് ശ്രദ്ധ നേടുന്നത്. അഞ്ച് കിലോയുടെ ലഡുവുമായാണ് ലെന എത്തിയത്.

ലോക്കേഷനിലുള്ള വരെ വിളിച്ചുകൂട്ടിയ ശേഷമാണ് താരം അത്ഭുതലഡു പുറത്തെടുത്തത്. എത്ര ലഡു ഉണ്ടാകുമെന്ന് ഊഹിക്കാന്‍ കഴിയുമോ എന്ന് ലെന ലൊക്കേഷനില്‍ ഉള്ളവരോട് ചോദിക്കുന്നുണ്ട്.

നൂറ്, നൂറ്റമ്പത് എന്നൊക്കെയായിരുന്നു പലരുടെയും മറുപടി. എന്നാല്‍ എല്ലാവരേയും അമ്പരപ്പിച്ചു കൊണ്ടാണ് ഒറ്റ ലഡു ലെന പുറത്തെടുത്തത്.

[**https://www.instagram.com/reel/CkU3sXUgr5b/?utm_source=ig_embed&ig_rid=aeeb9467-422d-40f0-a856-f62b9a3798f4**](https://www.instagram.com/reel/CkU3sXUgr5b/?utm_source=ig_embed&ig_rid=aeeb9467-422d-40f0-a856-f62b9a3798f4)

ഇതു കണ്ടതോടെ ലഡു മുറിക്കാന്‍ കോടാലി എടുക്കേണ്ടി വരുമോ എന്നായിരുന്നു ഒരു കമന്റ്. നടന്‍ സൗബിനും ലൊക്കേഷനിലുണ്ടായിരുന്നു. ഇടുക്കിയിലാണ് പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിക്കുന്നത്. അര്‍ജുന്‍ അശോകന്‍, സൗബിന്‍ ഷാഹിര്‍ തുടങ്ങിയവര്‍ വീഡിയോയ്ക്ക് താഴെ കമന്റുമായി എത്തിയിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://moviemax.in/news/77572/lena-reaches-the-location-with-bhima-ladu-video)