---
title: "അവസരം കുറഞ്ഞപ്പോള്‍ ഓരോ നമ്പര്‍, താരത്തിന്റെ  ഹോട്ട് ലുക്ക് ചിത്രങ്ങള്‍ക്ക് നേരെ സൈബറാക്രമണം"
english_title: "The pictures shared by Nimisha Vijayan are facing fierce cyber attack"
publisher: "moviemax.in"
canonical_url: "https://moviemax.in/news/77569/the-pictures-shared-by-nimisha-vijayan-are-facing-fierce-cyber-attack"
published_at: "2022-10-30T13:40:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/635e31dc55b84_NIMISHA_VIJAYAN.jpg"
keywords: []
---

# അവസരം കുറഞ്ഞപ്പോള്‍ ഓരോ നമ്പര്‍, താരത്തിന്റെ  ഹോട്ട് ലുക്ക് ചിത്രങ്ങള്‍ക്ക് നേരെ സൈബറാക്രമണം

> **Lead Summary:** മലയാള സിനിമയിലെ യുവതാരങ്ങളില്‍ ശ്രദ്ധേയയായ നടിയാണ് നിമിഷ സജയന്‍. ഇപ്പോഴിതാ നടി അടുത്തിടെ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച ചിത്രങ്ങള്‍ക്ക് രൂക്ഷമായ സൈബര്‍ ആക്രമണമാണ് നേരിടേണ്ടി വരുന്നത്. ദീപാവലി സ്പെഷലായി പോസ്റ്റ് ചെയ്ത ചിത്രമാണ് വിമര്‍ശനത്തിന് കാരണമായിരിക്കുന്നത്. നോര്‍ത്തിന്ത്യന്‍ ലുക്കിലുള്ള ചിത്രത്തില്‍ ഗംഭീര മേക്കോവറിലാണ് താരം പ്രത്യക്ഷപ്പെടുന്നത്.

## Article Content

മലയാള സിനിമയിലെ യുവതാരങ്ങളില്‍ ശ്രദ്ധേയയായ നടിയാണ് നിമിഷ സജയന്‍. ഇപ്പോഴിതാ നടി അടുത്തിടെ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച ചിത്രങ്ങള്‍ക്ക് രൂക്ഷമായ സൈബര്‍ ആക്രമണമാണ് നേരിടേണ്ടി വരുന്നത്. ദീപാവലി സ്പെഷലായി പോസ്റ്റ് ചെയ്ത ചിത്രമാണ് വിമര്‍ശനത്തിന് കാരണമായിരിക്കുന്നത്. നോര്‍ത്തിന്ത്യന്‍ ലുക്കിലുള്ള ചിത്രത്തില്‍ ഗംഭീര മേക്കോവറിലാണ് താരം പ്രത്യക്ഷപ്പെടുന്നത്.

സിനിമയില്‍ വേഷം കുറഞ്ഞപ്പോള്‍ ഓരോ നമ്പരുകളുമായി എത്തിയിരിക്കുകയാണെന്നാണ് ചിലരുടെ വിമര്‍ശനം. മാന്യമായി വസ്ത്രം ധരിക്കാന്‍ താരം പഠിച്ചില്ലെന്ന ചില സൈബര്‍ സദാചാരവാദികളുടെ കമന്റുകളും ഉയരുന്നുണ്ട്.

എന്നാല്‍ നടി ഇതിനോട് ഇതുവരെ പ്രതികരിച്ചിട്ടില്ല. അതേസമയം, ചിത്രങ്ങളെ പ്രശംസിച്ചെത്തുന്നവരുമുണ്ട്. തൊണ്ടിമുതലും ദൃക്‌സാക്ഷിയും’ തുടങ്ങി ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ ‘ഒരു തെക്കന്‍ തല്ലു കേസ്’ വരെയുള്ള ലുക്കുകളില്‍ കണ്ട നിമിഷയുടെ മുഖവുമായി ഈ മേക്കോവറിന് ചെറിയ മാറ്റങ്ങള്‍ മാത്രമാണെന്ന് ആരാധകര്‍ പറയുന്നു.

അതേസമയം, ഓണം റിലീസ് ആയി എത്തിയ നിമിഷയുടെ ഏറ്റവും പുതിയ ചിത്രമാണ് ഒരു തെക്കന്‍ തല്ലു കേസ്. ബിജു മേനോന്‍, പത്മപ്രിയ, റോഷന്‍ മാത്യു എന്നിവരാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളായത്. രാജീവ് രവി സംവിധാനം ചെയ്ത ചിത്രം മികച്ച പ്രതിരണങ്ങളും നേടിയിരുന്നു. ‘വി ആര്‍’ എന്ന ഹിന്ദി ചിത്രമാണ് താരത്തിന്റെതായി ഇനി വരാനിരിക്കുന്നത്.

‘ഫൂട്പ്രിന്റ്സ് ഓണ്‍ വാട്ടര്‍’ എന്ന ഇംഗ്ലീഷ് ചിത്രവും ‘ചേര’ എന്ന സിനിമയുമാണ് താരത്തിന്റെതായി ഇനി ഒരുങ്ങുന്നത്. നതാലിയ ശ്യാം ഒരുക്കുന്ന ചിത്രമാണ് ഫൂട്പ്രിന്റ്സ് ഓണ്‍ വാട്ടര്‍. റോഷന്‍ മാത്യുവിനെയും നിമിഷയെയും കേന്ദ്ര കഥാപാത്രങ്ങളാക്കി ലിജിന്‍ ജോസ് ഒരുക്കുന്ന ചിത്രമാണ് ചേര.

### Related Links & Sources
- [Original Story Source](https://moviemax.in/news/77569/the-pictures-shared-by-nimisha-vijayan-are-facing-fierce-cyber-attack)