---
title: "മുത്തശ്ശിയുടെ കസേര ഇതാ എത്തി; മുത്തശ്ശിക്കിരിക്കാൻ കസേര നീക്കിക്കൊടുത്ത് നായക്കുട്ടി"
english_title: "Grandma's chair is here; The puppy moved the chair to sit with the grandmother"
publisher: "moviemax.in"
canonical_url: "https://moviemax.in/news/77558/grandmas-chair-is-here-the-puppy-moved-the-chair-to-sit-with-the-grandmother"
published_at: "2022-10-30T13:06:00+05:30"
category: "Viral"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/635e29c131e42_VIRAL.jpg"
keywords: []
---

# മുത്തശ്ശിയുടെ കസേര ഇതാ എത്തി; മുത്തശ്ശിക്കിരിക്കാൻ കസേര നീക്കിക്കൊടുത്ത് നായക്കുട്ടി

> **Lead Summary:** മനോഹരമായ നായക്കുട്ടികളുടെ അനേകം വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വൈറലാവാറുണ്ട്. ആളുകൾക്ക് അത്തരം വീഡിയോ കാണുന്നത് വളരെ അധികം ഇഷ്ടമുള്ള കാര്യമാണ്. ചില വീഡിയോകൾ‌ രസകരമാണ് എങ്കിൽ ചിലതെല്ലാം നായകളും മനുഷ്യരും തമ്മിലുള്ള ബന്ധത്തിന്റെ ആഴം കാണിക്കുന്നതായിരിക്കും.

## Article Content

മനോഹരമായ നായക്കുട്ടികളുടെ അനേകം വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വൈറലാവാറുണ്ട്. ആളുകൾക്ക് അത്തരം വീഡിയോ കാണുന്നത് വളരെ അധികം ഇഷ്ടമുള്ള കാര്യമാണ്. ചില വീഡിയോകൾ‌ രസകരമാണ് എങ്കിൽ ചിലതെല്ലാം നായകളും മനുഷ്യരും തമ്മിലുള്ള ബന്ധത്തിന്റെ ആഴം കാണിക്കുന്നതായിരിക്കും.

സാധാരണയായി നായകളെ മനുഷ്യന്റെ അടുത്ത സുഹൃത്ത് എന്ന് വിശേഷിപ്പിക്കാറുണ്ട്. ഈ വീഡിയോ കാണുമ്പോഴും അത് അങ്ങനെ തന്നെയാണ് എന്ന് തോന്നും. Buitengebieden എന്ന അക്കൗണ്ടിൽ നിന്നുമാണ് വൈറലായിക്കഴിഞ്ഞ ഈ വീഡിയോ ട്വിറ്ററിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്.

വീഡിയോയിൽ ഒരു മുത്തശ്ശി തന്റെ തോട്ടം പരിപാലിക്കുന്നത് കാണാം. അവരുടെ അടുത്തായി അവരുടെ നായക്കുട്ടിയും അവരെ വീക്ഷിച്ച് കൊണ്ട് നിൽക്കുന്നുണ്ട്. വീഡിയോ മുന്നോട്ട് പോകുന്തോറും ആ സ്ത്രീയുടെ അടുത്തായി ഒരു സ്റ്റൂൾ കിടക്കുന്നത് കാണാം. അപ്പോഴാണ് നായക്കുട്ടി മുത്തശ്ശി അതിന് മുകളിൽ ഇരിക്കാൻ ശ്രമിക്കുന്നതായി കാണുന്നത്.

[**https://twitter.com/i/status/1584291089703669760**](https://twitter.com/i/status/1584291089703669760)

മുത്തശ്ശി അതിലിരിക്കാനായി തന്റെ കൈകൊണ്ട് അത് പരതുമ്പോൾ നായക്കുട്ടി മുത്തശ്ശിക്കരികിലേക്ക് ആ സ്റ്റൂൾ നീക്കിക്കൊടുക്കുന്നതാണ് വീഡിയോയിൽ പിന്നീട് കാണുന്നത്. അവിശ്വസനീയം എന്ന് തോന്നുമെങ്കിലും നായ അത് തന്നെയാണ് ചെയ്യുന്നത്. മുത്തശ്ശി സ്റ്റൂൾ അടുത്തേക്ക് വച്ച് അതിലിരിക്കുന്നതോടെയാണ് വീഡിയോ അവസാനിക്കുന്നത്.

14 സെക്കന്റ് നീണ്ടുനിൽക്കുന്ന വീഡിയോ 'ഡോ​ഗ്സ് ആർ ദ ബെസ്റ്റ്' എന്ന അടിക്കുറിപ്പോട് കൂടിയാണ് സാമൂഹിക മാധ്യമത്തിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. അധികം വൈകാതെ തന്നെ വീഡ‍ിയോ സാമൂഹിക മാധ്യമങ്ങളിൽ വൈറലായി. നിരവധിപ്പേരാണ് വീഡിയോയ്ക്ക് ലൈക്കും കമന്റും ഷെയറും ഒക്കെയായി എത്തിയത്. വീഡിയോ എന്ത് മനോഹരമാണ് എന്നും നായകൾ എപ്പോഴും മനുഷ്യരുടെ അടുത്ത സുഹൃത്ത് തന്നെ എന്നും പലരും കുറിച്ചു.

### Related Links & Sources
- [Original Story Source](https://moviemax.in/news/77558/grandmas-chair-is-here-the-puppy-moved-the-chair-to-sit-with-the-grandmother)