---
title: "ഭിക്ഷ ചോദിക്കേണ്ട അവസ്ഥയില്‍ എത്തിച്ചില്ല; ബാല"
english_title: "Bala said that his charity work will continue even after his death"
publisher: "moviemax.in"
canonical_url: "https://moviemax.in/news/77480/bala-said-that-his-charity-work-will-continue-even-after-his-death"
published_at: "2022-10-29T22:35:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/635d5d6f1d95c_bala.jpg"
keywords: []
---

# ഭിക്ഷ ചോദിക്കേണ്ട അവസ്ഥയില്‍ എത്തിച്ചില്ല; ബാല

> **Lead Summary:** അറിയപ്പെടുന്ന ഒരു നടനാണ് ബാല. ഒരു മലയാളം നടന്‍ അല്ലെങ്കില്‍ പോലും മലയാള സിനിമയില്‍ ഈ താരം അവതരിപ്പിച്ച കഥാപാത്രങ്ങള്‍ എല്ലാം നേടിയിരുന്നു. ഈ അടുത്ത് ബാലയുടെ പേര് വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. എന്നാല്‍ താരത്തിന്റെ വ്യക്തി ജീവിതത്തെ മാറ്റി നിര്‍ത്തി നോക്കിയാല്‍ നല്ലൊരു മനുഷ്യന്‍ തന്നെയാണ് ബാല.

## Article Content

അറിയപ്പെടുന്ന ഒരു നടനാണ് ബാല. ഒരു മലയാളം നടന്‍ അല്ലെങ്കില്‍ പോലും മലയാള സിനിമയില്‍ ഈ താരം അവതരിപ്പിച്ച കഥാപാത്രങ്ങള്‍ എല്ലാം നേടിയിരുന്നു. ഈ അടുത്ത് ബാലയുടെ പേര് വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. എന്നാല്‍ താരത്തിന്റെ വ്യക്തി ജീവിതത്തെ മാറ്റി നിര്‍ത്തി നോക്കിയാല്‍ നല്ലൊരു മനുഷ്യന്‍ തന്നെയാണ് ബാല.

ഒരുപാട് പേര്‍ക്ക് സാമ്പത്തികമായും അല്ലാതെയും സഹായം ചെയ്തിട്ടുണ്ട് ഈ നടന്‍. താന്‍ ചെയ്യുന്ന ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ മരണശേഷവും തുടരുമെന്ന് ബാല അഭിമുഖത്തില്‍ പറയുന്നു. ബാല നല്ലവനാണോ വില്ലനാണോ എന്ന അവതാരകന്റെ ചോദ്യത്തിന് പ്രതികരിക്കുകയായിരുന്നു നടന്‍. ഞാന്‍ നല്ലവനാണോ ചീത്തയാണോ എന്ന് പറയേണ്ടത് ഞാനല്ല നിങ്ങളാണെന്നും ബാല പറഞ്ഞു.

എന്നാല്‍ തന്റെ മരണശേഷം താന്‍ ഇതുവരെ ചെയ്തിരുന്ന ചാരിറ്റി പ്രവര്‍ത്തനം തുടരും. ഞാന്‍ എത്ര മാനസികമായി വിഷമിച്ചാലും തിരിച്ച് അങ്ങോട്ട് എനിക്ക് പറ്റുന്ന രീതിയില്‍ നല്ലത് മാത്രമേ ഞാന്‍ ചെയ്തിട്ടുള്ളൂ. മറ്റുള്ളവരെ സഹായിക്കാനുള്ള അവസരം ദൈവം നല്‍കി എന്നും , ഭിക്ഷ ചോദിക്കേണ്ട അവസ്ഥയില്‍ എത്തിച്ചില്ല എന്നും ബാല പറഞ്ഞു.

തന്റെ ആശുപത്രി ,സ്‌കൂള്‍ ,ആശ്രമം ഇതെല്ലാം താന്‍ മരിച്ചാലും നല്ല രീതിയില്‍ തന്നെ മുന്നോട്ടു പോകും. താന്‍ മരിക്കുമ്പോള്‍ ഇതൊന്നും കൂടെ കൊണ്ടുപോകില്ലെന്നും ബാല പറഞ്ഞു.

### Related Links & Sources
- [Original Story Source](https://moviemax.in/news/77480/bala-said-that-his-charity-work-will-continue-even-after-his-death)