---
title: "ബിനു ചേട്ടനൊപ്പം ആണ് കിടക്ക പങ്കിടാന്‍ താത്പര്യം എന്ന് ശ്രീവിദ്യ, ഇതിനെ കോമഡി എന്ന് പറയാന്‍ പറ്റില്ലെന്ന് ആരാധകര്‍"
english_title: "Criticism against Star Magic Show"
publisher: "moviemax.in"
canonical_url: "https://moviemax.in/news/77458/criticism-against-star-magic-show"
published_at: "2022-10-29T20:52:00+05:30"
category: "TV"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/635d456cd2ebc_binu_adimali.jpg"
keywords: []
---

# ബിനു ചേട്ടനൊപ്പം ആണ് കിടക്ക പങ്കിടാന്‍ താത്പര്യം എന്ന് ശ്രീവിദ്യ, ഇതിനെ കോമഡി എന്ന് പറയാന്‍ പറ്റില്ലെന്ന് ആരാധകര്‍

> **Lead Summary:** കുടുംബപ്രക്ഷകര്‍ ആസ്വദിച്ചിരുന്ന് കാണുന്ന റിയാലിറ്റി ഷോയാണ് സ്റ്റാര്‍ മാജിക്. ഇതില്‍ എത്തിയിരുന്ന താരങ്ങളെല്ലാം ഇന്ന് വലിയ നിലയിലാണ്. അവതാരിക ലക്ഷ്മി നക്ഷത്രയുടെ പേരും എടുത്തുപറയേണ്ടത് തന്നെ. പരിപാടിയുടെ വിജയത്തിന് ലക്ഷ്മിക്കും വലിയ പങ്കുണ്ട്.

## Article Content

കുടുംബപ്രക്ഷകര്‍ ആസ്വദിച്ചിരുന്ന് കാണുന്ന റിയാലിറ്റി ഷോയാണ് സ്റ്റാര്‍ മാജിക്. ഇതില്‍ എത്തിയിരുന്ന താരങ്ങളെല്ലാം ഇന്ന് വലിയ നിലയിലാണ്. അവതാരിക ലക്ഷ്മി നക്ഷത്രയുടെ പേരും എടുത്തുപറയേണ്ടത് തന്നെ. പരിപാടിയുടെ വിജയത്തിന് ലക്ഷ്മിക്കും വലിയ പങ്കുണ്ട്.

എന്നാല്‍ ഇടയ്‌ക്കൊന്ന് വിമര്‍ശനങ്ങളിലും സ്റ്റാര്‍ മേജിക്ക് പെട്ടിരുന്നു. വേദിയില്‍ അരങ്ങേറിയ ചില കോമഡികളാണ് പ്രേക്ഷകര്‍ക്ക് ഒട്ടും ദഹിക്കാതെ വന്നത്. സോഷ്യല്‍ മീഡിയ നിറയെ ഒരു സമയത്ത് ഇതിനെതിരെ വിമര്‍ശനം ഉയര്‍ന്നിരുന്നു.

എന്നാല്‍ ഇപ്പോള്‍ അങ്ങനെയല്ല , ഇഷ്ടപ്പെട്ടു കൊണ്ട് തന്നെ കൂടെ കൂട്ടിയിരിക്കുകയാണ് ഈ ഷോയെ പ്രേക്ഷകര്‍. ഈ ഒരു സാഹചര്യത്തില്‍ ഇപ്പോള്‍ ഷോയുടെ ഒരു പ്രെമോ വീഡിയോ പുറത്തുവന്നതോടെ ഇത് വിവാദമായിരിക്കുകയാണ്.

ഒരു ഗെയിമിന്റെ ഭാഗമായി ശ്രീവിദ്യയും അനുവും കിടക്കയില്‍ പുതച്ചിരിയ്ക്കുന്നതാണ് രംഗം. ‘എനിക്ക് ഈ കിടക്ക പങ്കിടാന്‍ താത്പര്യം അനുവിന് ഒപ്പം അല്ലായിരുന്നു, എനിക്ക് ബിനു ചേട്ടനൊപ്പം ആയിരുന്നു ഇന്‍ട്രസ്റ്റ്’ എന്ന് ശ്രീവിദ്യ പറയുന്നതും അതിഥിയായി എത്തിയ ലെന അടക്കം എല്ലാവരും പൊട്ടി ചിരിക്കുന്നതും പ്രമോയില്‍ കാണാം.

സാധാരണ ശ്രീവിദ്യയുടെ കോമഡിക്ക് നിറഞ്ഞ കയ്യടിയാണ് ലഭിക്കാര്‍. എന്നാല്‍ ഇത് അല്പം കൂടിപ്പോയി എന്നാണ് ആരാധകരുടെ പരാതി. ഇത്രയ്ക്കും തരംതാഴേണ്ട ആവശ്യമില്ലായിരുന്നു എന്നും ആരാധകര്‍ പറയുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/77458/criticism-against-star-magic-show)