---
title: "എന്നെ വിട്ട് പോകാൻ ഞാൻ നിന്നെ ഒരിക്കലും അനുവദിക്കില്ല; ആരതിയോട് റോബിൻ"
english_title: "Robin's post about Arati Podi is getting attention."
publisher: "moviemax.in"
canonical_url: "https://moviemax.in/news/77442/robins-post-about-arati-podi-is-getting-attention"
published_at: "2022-10-29T19:59:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/635d399b81f33_robin_and_arathipodi.jpg"
keywords: []
---

# എന്നെ വിട്ട് പോകാൻ ഞാൻ നിന്നെ ഒരിക്കലും അനുവദിക്കില്ല; ആരതിയോട് റോബിൻ

> **Lead Summary:** മലയാളം ബി​ഗ് ബോസ് സീസൺ നാലിലെ പ്രധാന മത്സരാർത്ഥികളിൽ ഒരാളായിരുന്നു ഡോക്ടർ റോബിൻ രാധാകൃ‍ഷ്ണൻ. സഹമത്സരാർത്ഥിയെ മർദ്ദിച്ചതിന്റെ പേരിൽ റോബിന് പുറത്തുപോകേണ്ടി വന്നുവെങ്കിലും ഷോയിൽ മറ്റൊരാൾക്കും ലഭിക്കാത്തത്ര ഫാൻ ബേസ് ആണ് താരത്തിന് ലഭിച്ചത്.

## Article Content

മലയാളം ബി​ഗ് ബോസ് സീസൺ നാലിലെ പ്രധാന മത്സരാർത്ഥികളിൽ ഒരാളായിരുന്നു ഡോക്ടർ റോബിൻ രാധാകൃ‍ഷ്ണൻ. സഹമത്സരാർത്ഥിയെ മർദ്ദിച്ചതിന്റെ പേരിൽ റോബിന് പുറത്തുപോകേണ്ടി വന്നുവെങ്കിലും ഷോയിൽ മറ്റൊരാൾക്കും ലഭിക്കാത്തത്ര ഫാൻ ബേസ് ആണ് താരത്തിന് ലഭിച്ചത്.

സമൂഹമാധ്യമങ്ങളിൽ സജീവമായ റോബിൻ പങ്കുവയ്ക്കുന്ന ചിത്രങ്ങളും വീഡിയോകളും സമൂഹമാധ്യമങ്ങളിൽ വൈറലാകാറുണ്ട്. ഇപ്പോഴിതാ ഭാവി വധുവും മോഡലുമായി ആരാതി പൊടിയെ കുറിച്ച് റോബിൻ പങ്കുവച്ച പോസ്റ്റാണ് ശ്രദ്ധനേടുന്നത്.

> കഴിഞ്ഞ ദിവസം നടന്ന തന്റെ പിറന്നാൾ ആഘോഷത്തിന്റെ ചിത്രത്തോടൊപ്പമാണ് റോബിന്റെ പോസ്റ്റ്. "നിന്റെ പുഞ്ചിരി, നിന്റെ ശബ്ദം, നിന്റെ കണ്ണുകൾ എന്നിവയുമായി ഞാൻ പ്രണയത്തിലാണ്. എന്നാൽ എല്ലാറ്റിനുമുപരിയായി ഞാൻ നിന്നെ ഒരുപാട് സ്നേഹിക്കുന്നു.

നിന്നെ മിസ് ചെയ്യുന്നത് ഇപ്പോൾ എന്റെ ഹോബിയാണ്, നിന്നെ പരിപാലിക്കുന്നത് എന്റെ ജോലിയാണ്, നിന്നെ സന്തോഷിപ്പിക്കുന്നത് എന്റെ കടമയാണ്, നിന്നെ സ്നേഹിക്കുന്നത് എന്റെ ജീവിതമാണ്.

> എന്റെ സ്നേഹവും ആത്മാവും നിനക്കുള്ളതാണ്. നീ എല്ലായ്പ്പോഴും എന്റെ കൈകളിൽ സുരക്ഷിതയായിരിക്കും. എന്നെ വിട്ട് പോകാൻ ഞാൻ നിന്നെ ഒരിക്കലും അനുവദിക്കില്ല. ഞാൻ നിന്നെ സ്നേഹിക്കുന്നു", എന്നാണ് റോബിൻ കുറിച്ചിരിക്കുന്നത്.

ഏതാനും മാസങ്ങൾക്ക് മുൻപാണ് താൻ വിവാഹിതനാകാൻ പോകുകയാണെന്നും ആരതി പൊടിയാണ് വധുവെന്നും റോബിൻ അറിയിച്ചത്. വിവാഹം ഫെബ്രുവരിയിൽ നടക്കുമെന്നാണ് റോബിൻ അറിയിച്ചിരിക്കുന്നത്. അതേസമയം, സിനിമ അരങ്ങേറ്റത്തിനും തയ്യാറെടുക്കുക ആണ് റോബിന്‍ ഇപ്പോൾ. പ്രമുഖ നിര്‍മ്മാതാവ് സന്തോഷ് ടി കുരുവിള നിര്‍മ്മിക്കുന്ന ചിത്രത്തിലൂടെയാണ് റോബിൻ സിനിമയിൽ എത്തുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/77442/robins-post-about-arati-podi-is-getting-attention)