---
title: "നാണം കാരണം ചുംബിച്ചില്ല, കൈ പിടിച്ചില്ല; അക്ഷയ് കുമാർ  "
english_title: "Akshay Kumar's words are now going viral"
publisher: "moviemax.in"
canonical_url: "https://moviemax.in/news/77401/akshay-kumars-words-are-now-going-viral"
published_at: "2022-10-29T15:16:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/635cf6a97b1a4_akshay_kumar.jpg"
keywords: []
---

# നാണം കാരണം ചുംബിച്ചില്ല, കൈ പിടിച്ചില്ല; അക്ഷയ് കുമാർ  

> **Lead Summary:** ബോളിവുഡിലെ സൂപ്പര്‍ താരമാണ് അക്ഷയ് കുമാര്‍. സിനിമാ കുടുംബത്തിന്റെ പാരമ്പര്യമൊന്നും അവകാശപ്പെടാനില്ലാതെ തന്നെ കടന്നു വരികയും സ്വന്തമായൊരു ഇടം നേടിയെടുക്കുകയും ചെയ്ത താരമാണ് അക്ഷയ് കുമാര്‍. 

## Article Content

ബോളിവുഡിലെ സൂപ്പര്‍ താരമാണ് അക്ഷയ് കുമാര്‍. സിനിമാ കുടുംബത്തിന്റെ പാരമ്പര്യമൊന്നും അവകാശപ്പെടാനില്ലാതെ തന്നെ കടന്നു വരികയും സ്വന്തമായൊരു ഇടം നേടിയെടുക്കുകയും ചെയ്ത താരമാണ് അക്ഷയ് കുമാര്‍. 

അക്ഷയ് കുമാറിന്റെ പ്രണയ ജീവിതവും എന്നും ആരാധകര്‍ക്കിടയിലെ ചര്‍ച്ചാ വിഷയമായിരുന്നു. കരിയറിന്റെ പല ഘട്ടങ്ങളിലായി നിരവധി പ്രണയങ്ങളുണ്ടായിട്ടുണ്ട് അക്ഷയ് കുമാറിന്. രവീണ ടണ്ടന്‍ മുതല്‍ പിന്നീട് ജീവിതപങ്കാളിയായി മാറിയ ട്വിങ്കിള്‍ ഖന്ന വരെയുള്ളവരുമായി അക്ഷയ് കുമാര്‍ പ്രണയത്തിലായിട്ടുണ്ട്. ബോളിവുഡിലെ കാസനോവ എന്നൊരു ഇമേജുണ്ടായിരുന്നു അക്ഷയ് കുമാറിന്. 

**

എന്നാല്‍ ഒരിക്കല്‍ അക്ഷയ് കുമാറിനെ താരത്തിന്റെ കാമുകി ഉപേക്ഷിച്ചു പോയിട്ടുണ്ട്. അതിനുള്ള കാരണമാണ് രസകരം. ഒരിക്കല്‍ കപല്‍ ശര്‍മ ഷോയില്‍ അതിഥിയായി എത്തിയപ്പോഴായിരുന്നു അക്ഷയ് കുമാര്‍ ആ കഥ പങ്കുവെച്ചത്. ഹൗസ്ഫുള്‍ 4ന്റെ പ്രൊമോഷന്റെ ഭാഗമായി എത്തിയതായിരുന്നു അക്ഷയ് കുമാര്‍. ഒപ്പം ചിത്രത്തിലെ മറ്റ് താരങ്ങളുമുണ്ടായിരുന്നു.

താരം പങ്കുവച്ച വാക്കുകള്‍ **

താന്‍ തീവ്രമായി പ്രണയത്തിലായിരുന്നുവെന്നാണ് അക്ഷയ് കുമാര്‍ പറയുന്നത്. മൂന്ന് നാല് തവണ ആ പെണ്‍കുട്ടിയ്‌ക്കൊപ്പം ഡേറ്റിന് പോവുകയും ചെയ്തു. ഒരിക്കല്‍ സിനിമയ്ക്കും പോയി. പിന്നീടൊരിക്കില്‍ ഉഡുപ്പി ഹോട്ടലില്‍ ഭക്ഷണം കഴിക്കാനും പോയെന്നാണ് അക്ഷയ് കുമാര്‍ പറയുന്നത്. 

''പ്രശ്‌നം എന്താണെന്ന് വച്ചാല്‍ ഞാന്‍ വല്ലാതെ നാണക്കാരന്‍ ആയിരുന്നുവെന്നതാണ്. ഞാന്‍ ഒരിക്കല്‍ പോലും അവളുടെ തോളില്‍ കയ്യിടുകയോ കൈ പിടിക്കുകയോ ചെയ്തിട്ടില്ല. അവള്‍ ഞാന്‍ അവളുടെ കൈ പിടിക്കുമെന്നും ചുംബിക്കുമെന്നുമൊക്കെ ആഗ്രഹിച്ചിരുന്നു.

പക്ഷെ ഞാനൊരിക്കലും ചെയ്തില്ല. ഇതിനാല്‍ അവള്‍ എന്നെ ഉപേക്ഷിച്ചു പോയി'' എന്നായിരുന്നു അക്ഷയ് കുമാറിന്റെ വെളിപ്പെടുത്തല്‍. ഈ സംഭവത്തോടെ താന്‍ ഒരു പാഠം പഠിച്ചുവെന്നും അതോടെ ഡേറ്റിംഗിന്റെ കാര്യത്തില്‍ ഫുള്‍ യൂടേണ്‍ എടുത്തുവെന്നുമാണ് അക്ഷയ് കുമാര്‍ പറയുന്നത്. 

### Related Links & Sources
- [Original Story Source](https://moviemax.in/news/77401/akshay-kumars-words-are-now-going-viral)