---
title: "പാസ്‌പോര്‍ട്ട് ഫോട്ടോയില്‍ പോലും എന്ത് സുന്ദരിയാണ്;  വിഘ്‌നേശ് ശിവന്‍"
english_title: "Now Vignesh Sivan's Instagram Story photo is getting attention."
publisher: "moviemax.in"
canonical_url: "https://moviemax.in/news/77392/now-vignesh-sivans-instagram-story-photo-is-getting-attention"
published_at: "2022-10-29T14:34:00+05:30"
category: "Kollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/635cecb83f4f2_vignesh_shivan.jpg"
keywords: []
---

# പാസ്‌പോര്‍ട്ട് ഫോട്ടോയില്‍ പോലും എന്ത് സുന്ദരിയാണ്;  വിഘ്‌നേശ് ശിവന്‍

> **Lead Summary:** തെന്നിന്ത്യന്‍ സിനിമയിലെ പ്രിയപ്പെട്ട താര ദമ്പതികള്‍ ആണ് വിഘ്‌നേശ് ശിവനും നയന്‍താരയും. നീണ്ട നാളത്തെ പ്രണയത്തെ തുടര്‍ന്നാണ് ഇരുവരും വിവാഹിതരാകുന്നത്. നാനും റൗഡി താന്‍ എന്ന സിനിമയുടെ സെറ്റില്‍ വെച്ചാണ് നയന്‍താരയും വിഘ്‌നേശ് ശിവനും പ്രണയത്തിലാവുന്നത്.

## Article Content

തെന്നിന്ത്യന്‍ സിനിമയിലെ പ്രിയപ്പെട്ട താര ദമ്പതികള്‍ ആണ് വിഘ്‌നേശ് ശിവനും നയന്‍താരയും. നീണ്ട നാളത്തെ പ്രണയത്തെ തുടര്‍ന്നാണ് ഇരുവരും വിവാഹിതരാകുന്നത്. നാനും റൗഡി താന്‍ എന്ന സിനിമയുടെ സെറ്റില്‍ വെച്ചാണ് നയന്‍താരയും വിഘ്‌നേശ് ശിവനും പ്രണയത്തിലാവുന്നത്.

വിവാഹത്തിന് പിന്നാലെ വാടക ഗര്‍ഭ ധാരണത്തിലൂടെ ഇരുവരും അച്ഛനമ്മമാര്‍ ആവുകയും ചെയ്തിരുന്നു. ഇരട്ട കുട്ടികളാണ് ഇരുവര്‍ക്കും ജനിച്ചത്. നയന്‍താരയോടുള്ള പ്രണയം തുറന്ന് പറയുന്നതില്‍ ഒട്ടും മടി കാണിക്കാത്ത ആളാണ് വിഘ്‌നേഷ് ശിവന്‍. പ്രിയതമയോടുള്ള പ്രണയം പരസ്യമായി വിഘ്‌നേഷ് പ്രകടിപ്പിക്കാറുണ്ട്.

ഇപ്പോഴിതാ വിഘ്‌നേശ് ശിവന്‍ ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലിട്ട ഫോട്ടോ ആണ് ശ്രദ്ധ നേടുന്നത്. നയന്‍താരയുടെ പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ ആണ് വിഘ്‌നേശ് പങ്കുവെച്ചത്.

പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോയില്‍ പോലും തിളങ്ങുന്ന സൗന്ദര്യമാണെന്നാണ് വിഘ്‌നേശ് ഫോട്ടോയ്‌ക്കൊപ്പം കുറിച്ചിരിക്കുന്നത്. വിഘ്‌നേഷിന്റെ പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുകയാണ്.

വിഘ്‌നേഷിനെ പോലൊരു ഭര്‍ത്താവിനെയാണ് ഏതൊരു പെണ്ണും ആഗ്രഹിക്കുന്നത് എന്നാണ് പോസ്റ്റിന് താഴെ ചില ആരാധകര്‍ പറയുന്നത്. എന്നാല്‍ ഇതൊക്കെ കുറച്ച് ഓവറാണ് എന്നാണ് മറ്റ് ചില ആരാധകര്‍ പറയുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/77392/now-vignesh-sivans-instagram-story-photo-is-getting-attention)