---
title: "തൊട്ടുപോകരുത് എന്ന് ഐശ്വര്യ പറഞ്ഞു; അനുഭവം പങ്കിട്ട് ഷൈൻ ടോം ചാക്കോ"
english_title: "Aishwarya says don't touch; Shine Tom Chacko for sharing his experience"
publisher: "moviemax.in"
canonical_url: "https://moviemax.in/news/77334/aishwarya-says-dont-touch-shine-tom-chacko-for-sharing-his-experience"
published_at: "2022-10-29T11:04:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/635cbb98d28f6_shine_tom_chacko.jpg"
keywords: []
---

# തൊട്ടുപോകരുത് എന്ന് ഐശ്വര്യ പറഞ്ഞു; അനുഭവം പങ്കിട്ട് ഷൈൻ ടോം ചാക്കോ

> **Lead Summary:** മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ഷൈൻ ടോം ചാക്കോ. ചെറിയ ചില വേഷങ്ങളിലൂടെ ആണ് ഇദ്ദേഹം ശ്രദ്ധിക്കപ്പെടുന്നത്. ഇന്ന് മലയാളത്തിലെ മുൻനിരയുവ താരങ്ങളിൽ ഒരാളാണ് ഇദ്ദേഹം എന്നു മാത്രമല്ല മലയാളത്തിലെ ഏറ്റവും മികച്ച സ്വഭാവ നടൻമാരിൽ ഒരാൾ കൂടിയാണ് ഇദ്ദേഹം.

## Article Content

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ഷൈൻ ടോം ചാക്കോ. ചെറിയ ചില വേഷങ്ങളിലൂടെ ആണ് ഇദ്ദേഹം ശ്രദ്ധിക്കപ്പെടുന്നത്. ഇന്ന് മലയാളത്തിലെ മുൻനിരയുവ താരങ്ങളിൽ ഒരാളാണ് ഇദ്ദേഹം എന്നു മാത്രമല്ല മലയാളത്തിലെ ഏറ്റവും മികച്ച സ്വഭാവ നടൻമാരിൽ ഒരാൾ കൂടിയാണ് ഇദ്ദേഹം.

ഏറ്റവും ഒടുവിലായി ഇദ്ദേഹം പ്രത്യക്ഷപ്പെട്ടത് കുമാരി എന്ന സിനിമയിലാണ്. ഐശ്വര്യ ലക്ഷ്മി ആണ് സിനിമയിലേ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഇവർ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ ഭർത്താവ് ആയിട്ടാണ് ഷൈൻ ടോം ചാക്കോ എത്തുന്നത്.

*

അതേ അടുത്തിടെ സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് ഇദ്ദേഹം നൽകിയ ഒരു അഭിമുഖമാണ് വലിയ രീതിയിൽ ശ്രദ്ധിക്കപ്പെടുന്നത്. ഐശ്വര്യ ലക്ഷ്മിയുടെ ഒപ്പം ഉള്ള അഭിനയം എങ്ങനെയായിരുന്നു എന്ന ചോദ്യത്തിന് ആയിരുന്നു ഇദ്ദേഹം മറുപടി നൽകിയത്. ചിത്രത്തിനുവേണ്ടി ഐശ്വര്യ ഒരുപാട് വേദന സഹിച്ചിട്ടുണ്ട് എന്നും ഒരിക്കൽ തന്നോട് എന്തൊരു അലമ്പാണ് താൻ എന്ന് ചോദിച്ചിട്ടുണ്ട് എന്നുമാണ് ഷൈൻ ടോം ചാക്കോ പറയുന്നത്.

താരത്തിന്റെ വാക്കുകൾ ....*

> “താൻ എന്തൊരു അലമ്പാണ്, തൊട്ടുപോകരുത് എന്നൊക്കെ ഐശ്വര്യ പറയും. എന്നിട്ട് ഞാൻ അപ്പുറത്ത് പോയി നിൽക്കും. എന്നിട്ട് അവളെ കുറേ ചീത്ത വിളിക്കും. തൊട്ടുപോകരുത് എന്നൊക്കെയാണ് പറയുന്നത്. തൊടാതെ എങ്ങനെയാണ് അഭിനയിക്കുക എന്ന് ഞാൻ ചോദിക്കും.

സിനിമയിൽ ഞാൻ ഐശ്വര്യയെ ചുറ്റി പിടിക്കുന്ന ഒരു രംഗമുണ്ട്. അതിൽ ഞാൻ ഒരുപാട് ബലം പ്രയോഗിക്കുന്നുണ്ട്. ചിലപ്പോൾ വേദനിക്കും. അത്രയും പെയിൻ ഇല്ലാതെ എങ്ങനെയാണ് നമ്മൾ ഗെയിൻ ഉണ്ടാക്കുക. ഉപദ്രവിക്കണമെന്ന് വിചാരിച്ചിട്ട് അല്ലല്ലോ നമ്മൾ അങ്ങനെ ചെയ്യുന്നത്” – ഷൈൻ ടോം ചാക്കോ ചോദിക്കുന്നു.

> “ആ സമയത്ത് നമ്മൾ അങ്ങനെ ചെയ്താൽ മാത്രമേ അത് വർക്ക് ആവുകയുള്ളൂ. ഒരാളെ ഉപദ്രവിക്കാൻ വേണ്ടിയല്ല, ആ സീൻ വർക്ക് ആകുവാൻ വേണ്ടിയാണ്. അത് നമ്മുടെ ഉത്തരവാദിത്വമാണ്.

എന്നാൽ മാത്രമേ സിനിമ കാണുന്ന ആളുകൾക്ക് ആ ഫീൽ കിട്ടുകയുള്ളൂ. അല്ലെങ്കിൽ സ്റ്റേജിൽ നടക്കുന്ന ഒരു നാടകമായിട്ടല്ലേ ആളുകൾക്ക് തോന്നുകയുള്ളൂ. കുറച്ചധികം വേദന സഹിച്ചിട്ടുണ്ട് ഐശ്വര്യ ലക്ഷ്മി ഈ സിനിമയ്ക്ക് വേണ്ടി” – താരം കൂട്ടിച്ചേർത്തു.

### Related Links & Sources
- [Original Story Source](https://moviemax.in/news/77334/aishwarya-says-dont-touch-shine-tom-chacko-for-sharing-his-experience)