---
title: "ഒരു റാണിയെ പോലെയായിരുന്നു ഞാന്‍ അവിടെ കഴിഞ്ഞത്; ഗായിക അഭയ ഹിരണ്‍മയി"
english_title: "I was there like a queen; Singer Abhaya Hiranmayi"
publisher: "moviemax.in"
canonical_url: "https://moviemax.in/news/77287/i-was-there-like-a-queen-singer-abhaya-hiranmayi"
published_at: "2022-10-28T22:15:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/635c0795de5af_abhayahiranmayi.jpg"
keywords: []
---

# ഒരു റാണിയെ പോലെയായിരുന്നു ഞാന്‍ അവിടെ കഴിഞ്ഞത്; ഗായിക അഭയ ഹിരണ്‍മയി

> **Lead Summary:** സോഷ്യല്‍ മീഡിയയില്‍ സജീവമായ ഗായിക അഭയ ഹിരണ്‍മയി പങ്കുവെക്കുന്ന വിശേഷങ്ങളെല്ലാം പെട്ടെന്ന് തന്നെ വൈറല്‍ ആവാറുണ്ട്. വര്‍ഷങ്ങളോളം സംഗീതസംവിധായകന്‍ ഗോപി സുന്ദറും അഭയയും ഒന്നിച്ചു തന്നെ ആയിരുന്നു താമസിച്ചിരുന്നത്.

## Article Content

സോഷ്യല്‍ മീഡിയയില്‍ സജീവമായ ഗായിക അഭയ ഹിരണ്‍മയി പങ്കുവെക്കുന്ന വിശേഷങ്ങളെല്ലാം പെട്ടെന്ന് തന്നെ വൈറല്‍ ആവാറുണ്ട്. വര്‍ഷങ്ങളോളം സംഗീതസംവിധായകന്‍ ഗോപി സുന്ദറും അഭയയും ഒന്നിച്ചു തന്നെ ആയിരുന്നു താമസിച്ചിരുന്നത്.

തങ്ങളുടെ പ്രണയത്തെക്കുറിച്ചും ലിവിങ് റ്റുഗദര്‍ ബന്ധത്തെക്കുറിച്ചും താരം പറഞ്ഞിരുന്നു. എന്നാല്‍ ഈ അടുത്താണ് ഇവര്‍ വേര്‍പിരിഞ്ഞത്. ഇതിന്റെ കാരണം രണ്ടുപേരും പറഞ്ഞിട്ടില്ല. ഇപ്പോള്‍ പറയാം നേടാമില്‍ അതിഥിയായി എത്തിയപ്പോള്‍ ആദ്യമായി തങ്ങളുടെ ബന്ധത്തെ കുറിച്ച് പ്രതികരിച്ചിരിക്കുകയാണ് അഭയ.

തൃപ്പൂണിത്തുറയിലെ വീട്ടില്‍ ആയിരുന്നു താനും ഗോപിയും പിന്നെ കുറച്ച് പട്ടിക്കുട്ടികളെല്ലാം ഒരുമിച്ച് താമസിച്ചിരുന്നത്. തിരിഞ്ഞു നോക്കുന്നതിനേക്കാള്‍ മുന്നോട്ടുപോകുന്നതാണ് ഞാന്‍ ഫോക്കസ് ചെയ്യുന്നത്. ഞാന്‍ നന്നായാണ് ജീവിച്ചത്. ഒരു റാണിയെ പോലെയായിരുന്നു. ഇപ്പോഴും അതുപോലെ തന്നെയാണ്.

വീട്ടുകാര്യങ്ങളിലായിരുന്നു അന്ന് ഞാന്‍ ഫോക്കസ് ചെയ്തിരുന്നത്. രാവിലെ 20 ചായ ഉച്ചയ്ക്ക് 20 പേര്‍ക്ക് ഫുഡ് ഇതൊക്കെ ഞാനും കൂടിയാണ് നോക്കിയിരുന്നത്. ഇപ്പോഴത്തെ എന്റെ ശ്രദ്ധ കരിയറില്‍ ആണെന്നും അഭയ പറഞ്ഞു.

വളരെ കണ്‍വെന്‍ഷലായിട്ട് ജീവിക്കുന്നവരായിരുന്നു അച്ഛനും അമ്മയും. ഞാനാണെങ്കില്‍ വളരെ അണ്‍കണ്‍വെന്‍ഷനലായിട്ട് ജീവിക്കുകയായിരുന്നു. കണ്‍ഫ്യൂഷന്‍സൊക്കെ ഉണ്ടായിട്ടുണ്ട്. ഇതെന്താണ് സംഭവിക്കുന്നതെന്നൊക്കെയായിരുന്നു അവര്‍ ചിന്തിച്ചത്.

ലിവിങ് റ്റുഗദറൊന്നും അവര്‍ക്ക് ഉള്‍ക്കൊള്ളാന്‍ പറ്റുന്ന കാര്യമായിരുന്നില്ല. ഗോപിയുടെ ബാക്ക്ഗ്രൗണ്ട് വെച്ച് നോക്കുമ്പോള്‍ ഇതെന്താണ് സംഭവിക്കുന്നതെന്ന കണ്‍ഫ്യൂഷനിലായിരുന്നു അവര്‍. അച്ഛനും അമ്മയും പറയുന്നത് മാത്രം വിശ്വസിച്ചാല്‍ നമുക്ക് ലൈഫുണ്ടാവില്ല.

### Related Links & Sources
- [Original Story Source](https://moviemax.in/news/77287/i-was-there-like-a-queen-singer-abhaya-hiranmayi)