---
title: "പാര്‍വതിയുടെ പോസ്റ്റ് ഏറ്റെടുത്ത് നടി സ്വര ഭാസ്‌കറും താരങ്ങളും"
english_title: "Actress Swara Bhaskar and the stars took over Parvathy's post"
publisher: "moviemax.in"
canonical_url: "https://moviemax.in/news/77245/actress-swara-bhaskar-and-the-stars-took-over-parvathys-post"
published_at: "2022-10-28T19:12:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/635bdc9504bde_viral.jpg"
keywords: []
---

# പാര്‍വതിയുടെ പോസ്റ്റ് ഏറ്റെടുത്ത് നടി സ്വര ഭാസ്‌കറും താരങ്ങളും

> **Lead Summary:** പുതിയ സിനിമയുടെ പ്രമോഷന്റെ ഭാഗമായി പ്രഗ്നന്‍സി ടെസ്റ്റ് പൊസിറ്റീവായ ചിത്രം പങ്കുവെച്ച പാര്‍വതി തിരുവോത്തിന് ആശംസകളുമായി ബോളിവുഡ് താരം സ്വര ഭാസ്‌കര്‍ അടക്കമുള്ള താരങ്ങള്‍.

## Article Content

പുതിയ സിനിമയുടെ പ്രമോഷന്റെ ഭാഗമായി പ്രഗ്നന്‍സി ടെസ്റ്റ് പൊസിറ്റീവായ ചിത്രം പങ്കുവെച്ച പാര്‍വതി തിരുവോത്തിന് ആശംസകളുമായി ബോളിവുഡ് താരം സ്വര ഭാസ്‌കര്‍ അടക്കമുള്ള താരങ്ങള്‍.

”ഒഎംജി, ഒരുപാട് ആശംസകള്‍ പ്രിയപ്പെട്ടവളേ..” എന്നാണ് സ്വര ചിത്രത്തിന് താഴെ കമന്റ് ആയി കുറിച്ചിരിക്കുന്നത്. ഗായിക ചിന്മയി ശ്രീപദയും മറ്റ് താരങ്ങളും ആരാധകരും താരത്തിന് ആശംകളുമായി രംഗത്തെത്തിയിട്ടുണ്ട്. എന്നാല്‍ അഞ്ജലി മേനോന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായുള്ളതാണ് ഈ പോസ്റ്റുകള്‍.

പാര്‍വതിക്കൊപ്പം നാദിയ മൊയ്ദു, നിത്യ മേനോന്‍, പത്മപ്രിയ, അര്‍ച്ചന പദ്മിനി എന്നിവര്‍ സിനിമയില്‍ ഗര്‍ഭിണികളായി വേഷമിടുക എന്നാണ് സൂചന.

ഗായിക സയനോര ആദ്യമായി അഭിനയിക്കുന്ന ചിത്രം കൂടിയാകും ഇത്. ചിത്രത്തെ സംബന്ധിച്ച ഔദ്യോഗിക സ്ഥിരീകരണങ്ങള്‍ ഉടന്‍ പുറത്തുവിടുമെന്നാണ് വിവരം.

‘വണ്ടര്‍ വുമണ്‍’ എന്നാണ് ചിത്രത്തിന്റെ പേരെന്നും സൂചനകളുണ്ട്. അതേസമയം, ‘ഹെര്‍’, ‘ഉള്ളൊഴുക്ക്’, ‘തങ്കളാന്‍’ എന്നിവയാണ് പാര്‍വതിയുടെതായി ഒരുങ്ങുന്ന പുതിയ സിനിമകള്‍. മമ്മൂട്ടി ചിത്രം ‘പുഴു’വിലാണ് താരത്തിന്റെതായി ഒടുവില്‍ പുറത്തിറങ്ങിയത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/77245/actress-swara-bhaskar-and-the-stars-took-over-parvathys-post)